ക്രിക്കറ്റ് താരം ജഡേജയുടെ ഭാര്യയ്ക്ക് നേരെ പൊലീസ് അതിക്രമം

ജാംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയുടെ നേരെ പൊലീസുകാരന്‍റെ കൈയ്യേറ്റശ്രമം.  തിങ്കളാഴ്ച ഗുജറാത്ത് ജാംനഗറില്‍ വച്ച് റീവയുടെ കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ പൊലീസ് കോണ്‍സ്റ്റബിള്‍ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി.

ജാംനഗറിലെ സാറു സെക്ഷന്‍ റോഡിലായിരുന്നു സംഭവം. റീവ ജഡേജയുടെ കാര്‍ കോണ്‍സ്റ്റബിള്‍ സഞ്ചരിച്ച മോട്ടോര്‍സൈക്കിളില്‍ ഇടിയ്ക്കുകയായിരുന്നുവെന്ന് ജാംനഗര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രദീപ് സേജുല്‍ പറഞ്ഞു. ഇതാണ് കൈയ്യേറ്റത്തിന് കാരണം. സംഭവം നടക്കുമ്പോള്‍ ജഡേജയുടെ മാതാവും കാറില്‍ ഉണ്ടായിരുന്നു.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

ഇതേത്തുടര്‍ന്ന് പോലീസുകാരന്‍ റീവയെ തള്ളിമാറ്റുകയും മുടിക്കുത്തില്‍ പിടിക്കുകയും ചെയ്തു. സംഭവം കണ്ടുകൊണ്ടിരുന്ന ആളുകള്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

പരാതിയില്‍ കോണ്‍സ്റ്റബിള്‍ സഞ്ജയ് അഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റീവയ്ക്ക് സാധ്യമായ എല്ലാ സഹായങ്ങളും തങ്ങള്‍ നല്‍കുന്നുണ്ടെന്നും പൊലീസുകാരനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് പ്രദീപ് സെജ്വല്‍ അറിയിച്ചു. പൊലീസുകാരന്‍ റീവ ജഡേജയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും. വഴക്കിനിടെ റീവയുടെ മുടി പിടിച്ച് കോണ്‍സ്റ്റബിള്‍ വലിച്ചിഴച്ചെന്നും സംഭവം കണ്ട വിജയ് സിങ് ചാവ്ഡ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts