മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ വൈറല്‍

മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായിരുന്ന ദിലീപിന്‍റെയും മഞ്ജു വര്യരുടെയും മകളാണ് മീനാക്ഷി. ജനനം മുതല്‍ തന്നെ സെലിബ്രിറ്റി ഇമേജ് ഈ താരപുത്രിക്ക് ലഭിച്ചിരുന്നു. ഇടയ്ക്ക് വെച്ച് അച്ഛനും അമ്മയും വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛനൊപ്പം നില്‍ക്കാനാണ് മീനാക്ഷി തീരുമാനിച്ചത്. മകളുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു നമ്മുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍‍.

അഭിമുഖങ്ങളിലെല്ലാം മകളെക്കുറിച്ച് വാചാലനാവാറുണ്ട് ദിലീപ്. മകളുടെ പിന്തുണയെക്കുറിച്ച് ആരാധകര്‍ക്കും കൃത്യമായി അറിയാം. അടുത്തിടെയായിരുന്നു ഈ താരപുത്രിയുടെ 18 മത്തെ പിറന്നാള്‍ ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

താരങ്ങളുടെ പാത പിന്തുടര്‍ന്ന് മക്കളും സിനിമയിലേക്കെത്താറുണ്ട്. ദിലീപിന് പിന്നാലെ മീനാക്ഷിയും സിനിമയില്‍ തുടക്കം കുറിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് നടന്നിരുന്നു. എന്നാല്‍ അനുകൂലമായ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല അഭിനയത്തോടല്ല പഠനത്തോടാണ് ഇപ്പോള്‍ കൂടുതല്‍ താല്‍പര്യമെന്ന് വ്യക്തമാക്കുകയും ചെയ്തു.

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതി റിസല്‍ട്ടിനായി കാത്തിരിക്കുകയാണ് മീനാക്ഷി. നേരത്തെ ഒരഭിമുഖത്തിനിടയില്‍ ദിലീപ് തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

ഗിത്താര്‍ വായനയും പാട്ടുമായി സോഷ്യല്‍മീഡിയയെ ഞെട്ടിച്ച മീനാക്ഷി ഇത്തവണ ഒരു കിടിലം ഡബ്‌സ്മാഷുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്‍റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് അച്ഛന്‍റെ ഡയലോഗുമായാണ് എത്തിയിരിക്കുന്നത് എന്നതാണ്.  ദിലീപിന്‍റെ സിനിമയായ കല്യാണരാമനിലെയും മൈ ബോസ്സിലെയുമൊക്കെ ഡയലോഗുകള്‍ ഒരുമിച്ച് ചേര്‍ത്തുള്ള ഡബ്‌സ്മാഷ് വീഡിയോയുമായാണ് മീനാക്ഷി ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഒപ്പം നാദിര്‍ഷയുടെ മകളായ ഐഷയും ഉണ്ട്. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

വീഡിയോ കാണാം:

https://youtu.be/KnRAraOMM2k

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts