ബെംഗളൂരു : കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ 500 ബസുകളില്‍ ഡ്രൈവര്‍ അലെര്‍ട്ടും ഓട്ടോമാറ്റിക് കൊളീഷന്‍ അലെര്‍ട്ടും സ്ഥാപിക്കാനുള്ള ടെണ്ടര്‍ വിളിച്ചു.
കൂടുതല്‍ ദൂരം സര്‍വീസുകള്‍ നടത്തുന്ന ബസുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുക,മുന്പില് വരാന്‍ സാധ്യതയുള്ള തടസ്സത്തെ കുറിച്ച് മുന്‍കൂട്ടി ഡ്രൈവറെ അറിയിക്കുന്നതാണ് ഈ സംവിധാനം.
ഏതെങ്കിലും വസ്തുവുമായി കൂട്ടിയിടിക്കാന്‍ സാധ്യത ഉള്ളതിന്റെ 5 സെക്കന്റ് മുന്‍പ് ഡ്രൈവറെ വിവരം അറിയിക്കുന്നത് ആയിരിക്കും ഈ സംവിധാനം ,നൂറു കിലോമീറ്റല് വേഗത്തില്‍ യാത്ര ചെയ്യുന്ന ബസിന്റെ 200 മീറ്റര്‍ മുന്‍പ് ഉള്ള തടസം മനസ്സിലാക്കി വിവരം നല്കാന് ഈ സംവിധാനത്തിന് കഴിയണം ,ടെണ്ടര്‍ സ്പെസിഫിക്കേഷനില്‍ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.