ബെംഗളൂരു : അമിത് ഷാ ഉയര്‍ത്തി വിട്ട ഹിന്ദി ഭാഷാ വാദത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രധാന്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു. എന്നാല്‍ കര്‍ണാടകയെ സംബന്ധിച്ചിടത്തോളം പ്രധാനം കന്നഡ ഭാഷയാണ്. കന്നഡ ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കാനുള്ള ഒരു നടപടിയും കര്‍ണാടകയില്‍ നിന്നുണ്ടാവില്ല. കന്നഡ ഭാഷയും കര്‍ണാടക സംസ്കാരവും പ്രചരിപ്പിക്കുന്നതിന് തങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു. ഹിന്ദി ഭാഷയിലൂടെ രാജ്യത്തെ ജനങ്ങള്‍ ഒന്നിക്കണമെന്ന അമിത് ഷായുടെ വാദത്തിനെതിരെ ദേശവ്യാപകമായും തെക്കേയിന്ത്യയില്‍ പ്രത്യേകിച്ചും ശക്തമായ…
Read MoreDay: 16 September 2019
ദേശഭക്തരായ മുസ്ലീങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യും!!
ബെംഗളൂരു: വിവാദപരാമര്‍ശവുമായി കര്‍ണാടക ഗ്രാമവികസന മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ. എസ്. ഈശ്വരപ്പ. തന്‍റെ പ്രസംഗത്തില്‍ മുസ്ലീങ്ങളെയും കോണ്‍ഗ്രസ് നേതാക്കളെയും അദ്ദേഹം പരിഹസിച്ചു. ദേശഭക്തരായ മുസ്ലീങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യും, പാക് പ്രേമികളായ മുസ്ലീങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യാന്‍ സങ്കോചിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കൂടാതെ, അടിക്കടി കൂറുമാറാന്‍ തയ്യാറായി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം ഹിജഡകളാണെന്നും ഈശ്വരപ്പ പറഞ്ഞു. ബംഗളൂരുവില്‍ നടന്ന ശ്രീരാം സേനയുടെ സമ്മേളനത്തിലായിരുന്നു ഈശ്വരപ്പയുടെ വിദ്വേഷം കലര്‍ത്തിയുള്ള ഈ വിവാദപരാമര്‍ശ൦. അഖണ്ഡ ഭാരതം നിലവില്‍ വരണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ മുസ്ലിം…
Read Moreനഗരത്തിലെ പോലീസുകാർക്ക് ഇനി ജന്മദിനത്തിൽ അവധി!!
ബെംഗളൂരു: ജന്മദിനത്തിന് പോലീസുകാർക്ക് നിർബന്ധമായും അവധി നൽകണമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു നിർദേശിച്ചു. നഗരത്തിലെ പോലീസുകാർക്ക് ഇനി സ്വന്തം ജന്മദിനം വീട്ടിൽ കുടുംബത്തിനൊപ്പം ആഘോഷിക്കാം. അവധിക്കൊപ്പം വകുപ്പിന്റെവക മനോഹരമായൊരു ആശംസാകാർഡും നൽകും. പോലീസുകാരുടെ ജോലിസമ്മർദം കുറയ്ക്കുന്നതിന്റെഭാഗമായാണ് നടപടി. ജോലിസമയം കുറയ്ക്കണമെന്ന് നഗരത്തിലെ പോലീസുകാർ ആവശ്യപ്പെട്ടുവരുന്നുണ്ട്. ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാൽ 12 മണിക്കൂറിലേറെയാണ് പോലീസുകാർ ഒറ്റ ഷിഫ്റ്റിൽ ജോലിചെയ്യുന്നത്. ജോലിസമ്മർദം വർധിക്കുന്നതായും കാര്യക്ഷമത കുറയുന്നതായും പരാതിയുയർന്നിരുന്നു. സംസ്ഥാനസർക്കാർ നിയോഗിച്ച സമിതി ജോലിസമ്മർദം കുറയ്ക്കാനാവശ്യമായ നടപടി കൈക്കൊള്ളണമെന്ന് റിപ്പോർട്ട് സമർപ്പിക്കുകയുംചെയ്തു. പോലീസുകാരുടെ ക്ഷേമത്തിന് പ്രാധാന്യം…
Read Moreമോദിയുടെ ഉപഹാരങ്ങള്‍ നേടാന്‍ സുവര്‍ണ്ണാവസരം!!
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച 2,722 സമ്മാന വസ്തുക്കള്‍ ലേലത്തിന് വച്ച് കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലും വിദേശയാത്രകള്‍ക്കിടയിലും ലഭിച്ച വസ്തുക്കളാണ് ലേലത്തിലുള്ളത്. ഡല്‍ഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ശനിയാഴ്ച സമ്മാന വസ്തുക്കളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ‘സ്മൃതി ചിന്‍ഹ്’ എന്ന പേരില്‍ നടത്തപ്പെടുന്ന ലേലത്തിന് 500 ലധികം വരുന്ന മൊമന്‍റോകള്‍ ഉള്‍പ്പടെയുള്ള വസ്തുക്കളാണ് ഉള്ളത്. പട്ടുനൂലില്‍ നെയ്തെടുത്തടക്കം പ്രധാനമന്ത്രിയുടെ മുപ്പത്തിയഞ്ച് ചിത്രങ്ങള്‍, വിവിധ യാത്രകളില്‍ നിന്ന്…
Read Moreനേത്രാവതി എ.സി. കോച്ചിൽ മൂന്നു മലയാളികൾ കവർച്ചയ്ക്കിരയായി
ബെംഗളൂരു: ശനിയാഴ്ച പുലർച്ചെ ഉഡുപ്പിക്ക് സമീപത്തായിരുന്നു കവർച്ച. നേത്രാവതി എക്സ്പ്രസ് തീവണ്ടിയിൽ എ.സി. കോച്ചിൽ കേരളത്തിൽനിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേ മൂന്നു മലയാളികളാണ് കവർച്ചയ്ക്കിരയായത്. കായംകുളത്തുനിന്ന് യാത്രചെയ്ത കുടുംബത്തിന്റെ എട്ടരപ്പവൻ സ്വർണവും മൈാബൈൽ ഫോണും 3,000 രൂപയും നഷ്ടമായി. കവർച്ചയ്ക്കിരയായ മറ്റു രണ്ടുപേർ പരാതി നല്കിയിട്ടില്ല. ബാഗിലുണ്ടായിരുന്ന പാൻ കാർഡും ആധാർ കാർഡും ഉപേക്ഷിച്ചനിലയിൽ ശൗചാലയത്തിന്റെ അരികിൽനിന്ന് കിട്ടി. നവിമുംബൈയിലാണ് ഈ കുടുംബം താമസിക്കുന്നത്. റെയിൽവേ പോലീസിൽ പരാതി നല്കി.
Read Moreസംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്നു
ബെംഗളൂരു: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്നു. സഖ്യം തുടരുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി കെ.പി.സി.സി. പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു രംഗത്തെത്തി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും തിരഞ്ഞെടുപ്പിനൊരുങ്ങുന്നതിനെ കുറിച്ചും ദിനേശ് ഗുണ്ടുറാവു, നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ എന്നിവർ ചർച്ച നടത്തി. ഇതിനുശേഷമാണ് ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാനുള്ള സാധ്യത ഗുണ്ടുറാവു മുന്നോട്ടുവെച്ചത്. ഒറ്റയ്ക്ക് മുന്നോട്ടുപോകാനാണ് നിലവിലെ തീരുമാനമെന്നായിരുന്നു ഗുണ്ടുറാവു യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. കെ.ആർ. പേട്ട്, ചിക്കബെല്ലാപുര, ഹൊസകോട്ട, റാണെബെന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് നേതാക്കളും…
Read Moreമൊബൈൽ ഫോൺ”ലഹരി”നഗരത്തെ ബാധിക്കുന്നു;മൊബൈൽ വിലക്കിയതിന് ഒരേ ദിവസം നഗരത്തിൽ ആത്മഹത്യ ചെയ്തത് 2 വിദ്യാർത്ഥികൾ;മകന്റെ മരണത്തിൽ വേദനിച്ച് അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു.
ബെംഗളൂരു : വിദ്യാർത്ഥികളുടെ അമിതമായ മൊബൈൽ ഉപയോഗവും തുടർന്ന് രക്ഷിതാക്കൾ അത് വിലക്കുമ്പോൾ അവർ എടുക്കുന്ന പല തീരുമാനങ്ങളും ഒരു കുടുംബത്തെ തന്നെ ദു:ഖത്തിലാഴ്ത്തുന്ന നിരവധി സംഭവങ്ങൾ ഒരു പരമ്പരയായി തുടരുകയാണ്. പിതാവ് മൊബൈൽ ഫോൺ തടഞ്ഞ് വച്ചതിനാൽ വീടുവിട്ടിറങ്ങി ഒരു വിദ്യാർത്ഥി ട്രെയിനിൽ കേരളത്തിലെത്തിക്കുകയും നാട്ടുകാർ ഇടപെട്ട് തിരിച്ച് കൊണ്ടുവരികയും ചെയ്തത് കഴിഞ്ഞ ആഴ്ച ആണ്. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിനാൽ യുവാവ് പിതാവിനെ കഴുത്തറുത്ത് കൊന്നത് 2 ആഴ്ച മുൻപ്. അമിത മൊബൈൽ ഫോൺ ഉപയോഗം രക്ഷിതാക്കൾ ചോദ്യം ചെയ്തതിനെ തുടർന്ന് ബംഗളൂരുവിൽ…
Read More