ഇന്നത്തെ കൊച്ചുവേളി ഓണം സ്പെഷൽ തീവണ്ടിയിൽ ആർ.എ.സി ടിക്കറ്റുകൾ ഇനിയും ലഭ്യമാണ്.

ബെംഗളൂരു : ബുധനാഴ്ച വൈകുന്നേരത്തോടെ മാത്രം ദക്ഷിണ പശ്ചിമ റെയിൽവേ പ്രഖ്യാപിച്ച രണ്ട് ഓണം സ്പെഷലുകളിൽ ഇന്ന് ബാനസവാടിയിൽ നിന്ന് 3:40 ന് കൊച്ചുവേളിയിലേക്ക് തിരിക്കുന്ന തീവണ്ടിയിൽ കൂടുതൽ ടിക്കറ്റുകൾ രണ്ട് ദിവസം കൊണ്ട് വിറ്റുതീർന്നു. തിരക്ക് കൂടുന്നതിനനുസരിച്ച് വില കൂടുന്ന തത്കാൽ ട്രെയിൻ ആയിട്ടു കൂടി ഇപ്പോൾ അവശേഷിക്കുന്നത് ആർ.എ.സി സീറ്റുകൾ മാത്രമാണ്.

സ്ലീപ്പൽ 165, തേഡ് എസി 14 എന്നിങ്ങനെ യാണ് ആർ.എ സി.യുടെ നില.തിങ്കളാഴ്ചയുള്ള ട്രെയിനിൽ ടിക്കറ്റ് ലഭ്യമാണ്.

ആർ.എ.സി (റിസർവേഷൻ എഗയിൻസ്റ്റ് കാൻസലേഷൻ) ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള സീറ്റ് ലഭിക്കും, തീവണ്ടി പുറപ്പെടുന്നതിന്റെ 4 മണിക്കൂർ മുമ്പെ ചാർട്ട് തയ്യാറാകുമ്പോൾ ഈ ടിക്കറ്റ് കൺഫേം ആകാനോ, ഈ ലിസ്റ്റിലുള്ള യാത്രക്കാർ വരാതിരിക്കുകയാണെങ്കിൽ മുഴുവൻ ബർത്ത് ലഭിക്കുകയും ചെയ്യും.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

കെആർ പുരം സേലം ഈറോഡ് തിരുപ്പൂർ കോയമ്പത്തൂർ പാലക്കാട് തൃശൂർ ആലുവ എറണാകുളം നോർത്ത് കോട്ടയം ചങ്ങനാശ്ശേരി തിരുവല്ല ചെങ്ങന്നൂർ കായങ്കുളം കൊല്ലം എന്നിവിടങ്ങളാണ് സ്പെഷൽ തീവണ്ടിക്ക്സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

തിരിച്ചുള്ള ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് 7 നും 10 നും ഉച്ചയ്ക്ക് 12:50 നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ നാലിന് കെ ആർ പുരത്ത് എത്തും കൊല്ലം കായംകുളം ചെങ്ങന്നൂർ തിരുവല്ല ചങ്ങനാശ്ശേരി കോട്ടയം എറണാകുളം നോർത്ത് ആലുവ തൃശ്ശൂർ പാലക്കാട് കോയമ്പത്തൂർ തിരുപ്പൂർ ഈറോഡ് സേലം എന്നിങ്ങനെ വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ട്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

ഒരു സെക്കൻഡ് എസി, രണ്ട് തേഡ് എസി 16 സ്ലീപ്പർ കോച്ചുകൾ 2 ജനറൽ കമ്പാർട്ട്മെന്റുകൾ എന്നിവയാണ് സ്പെഷ്യൽ ട്രെയിനിൽ ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കര്‍ണാടക അതിര്‍ത്തി അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts