ന്യൂഡൽഹി : അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ഹെല്ലാരൊവാണ് മികച്ച സിനിമ. മികച്ച നടിയായി മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് അര്‍ഹയായി. മികച്ച നടൻമാരായി വിക്കി കൌശലും ആയുഷ്‍മാൻ ഖുറാനയും തെരഞ്ഞെടുക്കപ്പെട്ടു. ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് ഒരുക്കിയ ആദിത്യ ധര്‍ ആണ് മികച്ച സംവിധായകൻ. എം ജെ രാധാകൃഷ്‍ണനാണ് മികച്ച ഛായാഗ്രാഹകൻ. ഓള് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണത്തിനാണ് പുരസ്‍കാരം. ഉറി ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് വിക്കി കൌശല്‍ മികച്ച നടനായത്. അന്ധാദുൻ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ…
Read MoreDay: 9 August 2019
നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളെല്ലാം റദ്ദാക്കി എന്നത് തെറ്റായ വാർത്ത;സേലം,കോയമ്പത്തൂർ വഴിയുള്ള എല്ലാ ബസുകളും സർവ്വീസ് നടത്തും;മലബാർ ഭാഗത്തേക്കുള്ള സർവ്വീസ് നിർത്തിവച്ചിരിക്കുന്നു.
ബെംഗളൂരു : ഇന്ന് രാവിലെ മുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ കെ.എസ്.ആർ.ടി.സി ബസ്സുകളും റദ്ദാക്കി എന്നത്, ചില ഓൺലൈൻ പത്രങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചു കൊണ്ടാണ് ഈ വാർത്ത പ്രചരിക്കുന്നത്. ഉത്തരകേരളത്തിലേക്കുള്ള ബസ് സർവീസുകൾ മാത്രമാണ് കർണാടക – കേരള ആർടിസികൾ റദ്ദാക്കിയിട്ടുള്ളൂ എന്നാണ് അവരുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. വയനാട്ടിലും പശ്ചിമഘട്ട നിരയിലെ മറ്റ് സ്ഥലങ്ങളിലുമുണ്ടായ അധിവർഷവും തുടർന്നു പാതകൾ ഉപയോഗ്യ യോഗ്യമല്ലാതെ ആയതുമാണ് അതിന് കാരണം. എന്നാൽ ഹൊസൂർ, ധർമ്മപുരി, സേലം, കോയമ്പത്തൂർ വഴി സർവ്വീസ്…
Read Moreനഗരത്തില്‍ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികള്‍ റദ്ദാക്കി.
ബെംഗളൂരു: നഗരത്തില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്. 19:00- ബാനസവാടി-കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ് -16320 20:00- കെ.എസ്.ആര്‍ -കന്യാകുമാരി -16526 20:00- യെശ്വന്ത് പുര-കണ്ണൂര്‍ -16527 19:15-കെ എസ് ആര്‍ -കണ്ണൂര്‍ -16511 മാത്രമല്ല 16315 കെ.എസ്.ആര്‍ -കൊച്ചുവേളി ട്രെയിന്‍ മധുരൈ,തിരുനെല്‍വേലി,നാഗര്‍ കോവില്‍ വഴി തിരിച്ചു വിട്ടു.16525 കന്യാകുമാരിയില്‍ നിന്ന് കെ.എസ്,ആര്‍ വരെ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നഗര്‍ കോവില്‍ ,തിരുനെല്‍വേലി,മധുരൈ,സേലം വഴി തിരിച്ചു വിട്ടു. 16343-തിരുവനന്തപുരം -മധുരൈ. 16188-എറണാകുളം-കാരൈക്കല്‍ 12624-തിരുവനന്തപുരം…
Read More13 കെ.എസ്.ആർ.ടി.സി ബസുകളും ഇരുന്നൂറോളം യാത്രക്കാരും കോഴിക്കോട്-മൈസൂരു റോഡിൽ കുടുങ്ങിക്കിടക്കുന്നു..
ബെംഗളൂരു: 13 കെ.എസ്.ആർ.ടി.സി ബസുകളും ഇരുന്നൂറോളം യാത്രക്കാരും കോഴിക്കോട്-മൈസൂരു റോഡിൽ കുടുങ്ങിക്കിടക്കുന്നു. യാത്രക്കാരിൽ കുറച്ചുപേർ മൈസൂരിലേക്ക് തിരികെപ്പോയി. 13 മണിക്കൂറോളമായി ഇവർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. വയനാട് മുത്തങ്ങ പൊൻകുഴിയിൽ വെള്ളം കയറി ദേശീയപാതയിലെ ഗതാഗതം മുടങ്ങി. കോഴിക്കോട്- മൈസുരു ദേശീയപാതയിലാണ് പൊൻകുഴി ഭാഗം ഉൾപ്പെടുന്നത്. വ്യാഴാഴ്ച രാത്രി പെയ്ത മഴയെ തുടർന്നാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടതിനാൽ വാഹനങ്ങൾ ഇവിടെനിന്ന് ഗുണ്ടൽപ്പേട്ട് ഭാഗത്തേക്ക് മാറ്റി. കെ എസ് ആർ ടി സി ജീവനക്കാരും യാത്രക്കാരും ഇവിടെയുണ്ട്.
Read Moreദുരിതാശ്വാസ പ്രവർത്തനം തുടരുന്നു, സുധാ മൂർത്തി 10 കോടി നൽകി..
ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധാമൂർത്തി പത്ത് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. വെള്ളപ്പൊക്കത്തെത്തുടർന്ന് മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മരിച്ച പോലീസുകാരന്റെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. #KarnatakaFloods: update Joint rescue team comprising of Fire and Emergency, SDRF, @NDRFHQ & Army have evacuated 43858 people Nodal officers are camping in vulnerable villages.Two Indian…
Read Moreകേരളം വീണ്ടും പ്രളയദുരിതത്തിൽ, പതിനേഴുപേർ മരിച്ചു, ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു..
വ്യാഴാഴ്ച പലയിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു. ഇതുവരെ പതിനേഴുപേർ മരിച്ചതായാണ് വിവരം. വ്യാഴാഴ്ച രാത്രിയും പലയിടത്തും ഉരുൾപൊട്ടലുണ്ടായി. #WATCH A house collapsed in Kalpetta in Kerala following heavy rainfall in the region, earlier today. The house was empty when the incident occurred. pic.twitter.com/n6gi024VR3 — ANI (@ANI) August 8, 2019 കനത്ത മഴ തുടരുന്നതിനിടെ വയനാട് ജില്ലയില്‍ എണ്ണായിരത്തിലധികംപേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍. 94 ക്യാപുകളിലായാണ് ഇത്രയുംപേരെ പാര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മഴ കനത്തതോടെ ഡാമുകള്‍ നിറഞ്ഞു…
Read Moreമരണം 11ആയി;503 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ;744 വീടുകൾ തകർന്നു;2 ദിവസം കൂടി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ബെംഗളൂരു : അഞ്ചുദിവസമായി സംസ്ഥാനത്തെ തുടരുന്ന പേമാരിയിൽ മരണം പതിനൊന്നായി. വടക്കൻ കർണാടക തീരദേശം മലനാട് മേഖലകളിൽ വീടുകളും കൃഷിയിടങ്ങളും പ്രളയ ജലത്തിൽ മുങ്ങി വ്യാപകനാശം സംഭവച്ചു. 744 വീടുകളാണ് തകർന്നത് മലനാട് തീരദേശ മേഖലകളിൽ 444 വീടുകളും, ഹുബ്ബള്ളി -ധാർവാട് മേഖലയിൽ മുന്നൂറോളം വീടുകളാണ് തകർന്നത്. 503 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ദേശീയ ദുരന്തനിവാരണ ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനങ്ങളിൽ 43858 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 266 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു അതിൽ 17,000 പേർ ക്യാമ്പുകളിൽ ഉണ്ട്. രണ്ടുദിവസം കൂടി കനത്ത മഴ…
Read Moreകനത്ത മഴ ഉണ്ടെങ്കിലും കേരളമുൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി.
ബെംഗളൂരു: കനത്ത മഴ തുടരുന്നു ഉണ്ടെങ്കിലും കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിലേക്ക് സ്പെഷൽ ബസ്സുകൾ ഏർപ്പെടുത്തി കർണാടക ആർടിസി. കണ്ണൂർ (2) എറണാകുളം(5) കോഴിക്കോട് കോട്ടയം( 2) മാനന്തവാടി (2) പാലക്കാട്(3) തൃശൂർ(6) എന്നിവിടങ്ങളിൽ 22 സ്പെഷ്യൽ സർവീസുകളാണ് ഇന്ന് ഉണ്ടാകുക. തമിഴ്നാട് ആന്ധ്ര ഉൾപ്പെടെ സമീപ സംസ്ഥാനങ്ങളിലേക്ക് 80 സ്പെഷ്യൽ സർവീസുകളും പ്രഖ്യാപിച്ചു. മഴ കാരണം കഴിഞ്ഞ 4 ദിവസത്തിനിടെ രണ്ടായിരത്തിലേറെ ടിക്കറ്റുകൾ റദ്ദാക്കേണ്ടി വന്നതായും കർണാടക ആർ ടി സി അറിയിച്ചു. 18 ലക്ഷത്തോളം രൂപയുടെ വരുമാനം നഷ്ടമാണ് ഉണ്ടായത്.
Read Moreമലബാർ ഭാഗത്തേക്കുള്ള കേരള, കർണാടക ആർ.ടി.സി.കളും സ്വകാര്യ ബസുകളും സർവീസ് റദ്ദാക്കി
ബെംഗളൂരു: സംസ്ഥാനത്ത് നിന്ന് മലബാർ ഭാഗത്തേക്കുള്ള കേരള, കർണാടക ആർ.ടി.സി. ബസ്സുകളും സ്വകാര്യ ബസുകളും വ്യാഴാഴ്ചത്തെ സർവീസ് റദ്ദാക്കി. വയനാട്ടിലെ കനത്ത മഴയെത്തുടർന്നാണിത്. ഇതോടെ നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. കോഴിക്കോട്, കണ്ണൂർ, തലശ്ശേരി ഭാഗത്തേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. മൈസൂരു, ബത്തേരി, മാനന്തവാടി വഴിയുള്ള നൂറോളം സർവീസുകൾ മുടങ്ങിയിട്ടുണ്ട്. റോഡുകൾ ഗതാഗത യോഗ്യമായില്ലെങ്കിൽ വെള്ളിയാഴ്ചയും സർവീസ് മുടങ്ങും. എന്നാൽ, സേലം വഴി കേരളത്തിലേക്കുള്ള ബസുകൾ സർവീസ് നടത്തും.
Read Moreകാൻസർ മരുന്നിന്റെ വില കുറക്കാൻ വേണ്ടി നിയമ പോരാട്ടങ്ങൾ നടത്തി വിജയിച്ച മലയാളിയായ ഡോ:ഷംനാദ് ബഷീറിനെ ചിക്കമഗളൂരുവിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി;ആഗോള കുത്തകകളുടെ കണ്ണിലെ കരടായിരുന്ന ഒരു മനുഷ്യ സ്നേഹി കൂടി കാലയവനികക്കുള്ളിലേക്ക്.
ബെംഗളൂരു : ബൗദ്ധിക സ്വത്തവകാശ നിയമ മേഖലയിലെ പ്രഗൽഭനും ഐ.ഡി.ഐ.എ (ഇൻക്രീസിങ് ഡൈവേഴ്സിറ്റി ബൈ ഇൻക്രീസിങ് ആക്സസ് ടു ലീഗൽ എഡ്യൂകേഷൻ) യുടെ സ്ഥാപകനുമായ ഡോ: ഷംനാദ് ബഷീർ (43)നെ ചിക്കമഗളൂരുവിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉറങ്ങുന്നതിനിടെ കാറിലെ ഹീറ്റർ പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പോലീസ് ഭാഷ്യം. ചിക്കമഗളൂരുവിലെ തീർത്ഥാടന കേന്ദ്രമായ ബാബാ ബുധൻ ഗിരി യിലേക്ക് നഗരത്തിലെ ഫ്രേസർ ടൗണിലെ ഫ്ലാറ്റിൽ നിന്ന് മൂന്നു ദിവസം മുൻപാണ് യാത്ര തിരിച്ചത് തിരിച്ചെത്താത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മരിച്ചതായി കണ്ടെത്തിയത്. രക്താർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക്…
Read More