മലബാർ ഭാഗത്തേക്കുള്ള കേരള, കർണാടക ആർ.ടി.സി.കളും സ്വകാര്യ ബസുകളും സർവീസ് റദ്ദാക്കി

ബെംഗളൂരു: സംസ്ഥാനത്ത് നിന്ന് മലബാർ ഭാഗത്തേക്കുള്ള കേരള, കർണാടക ആർ.ടി.സി. ബസ്സുകളും സ്വകാര്യ ബസുകളും വ്യാഴാഴ്ചത്തെ സർവീസ് റദ്ദാക്കി. വയനാട്ടിലെ കനത്ത മഴയെത്തുടർന്നാണിത്.

ഇതോടെ നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. കോഴിക്കോട്, കണ്ണൂർ, തലശ്ശേരി ഭാഗത്തേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. മൈസൂരു, ബത്തേരി, മാനന്തവാടി വഴിയുള്ള നൂറോളം സർവീസുകൾ മുടങ്ങിയിട്ടുണ്ട്.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

റോഡുകൾ ഗതാഗത യോഗ്യമായില്ലെങ്കിൽ വെള്ളിയാഴ്ചയും സർവീസ് മുടങ്ങും. എന്നാൽ, സേലം വഴി കേരളത്തിലേക്കുള്ള ബസുകൾ സർവീസ് നടത്തും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts