13 കെ.എസ്.ആർ.ടി.സി ബസുകളും ഇരുന്നൂറോളം യാത്രക്കാരും കോഴിക്കോട്-മൈസൂരു റോഡിൽ കുടുങ്ങിക്കിടക്കുന്നു..

ബെംഗളൂരു: 13 കെ.എസ്.ആർ.ടി.സി ബസുകളും ഇരുന്നൂറോളം യാത്രക്കാരും കോഴിക്കോട്-മൈസൂരു റോഡിൽ കുടുങ്ങിക്കിടക്കുന്നു. യാത്രക്കാരിൽ കുറച്ചുപേർ മൈസൂരിലേക്ക് തിരികെപ്പോയി. 13 മണിക്കൂറോളമായി ഇവർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

വയനാട് മുത്തങ്ങ പൊൻകുഴിയിൽ വെള്ളം കയറി ദേശീയപാതയിലെ ഗതാഗതം മുടങ്ങി. കോഴിക്കോട്- മൈസുരു ദേശീയപാതയിലാണ് പൊൻകുഴി ഭാഗം ഉൾപ്പെടുന്നത്. വ്യാഴാഴ്ച രാത്രി പെയ്ത മഴയെ തുടർന്നാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടതിനാൽ വാഹനങ്ങൾ ഇവിടെനിന്ന് ഗുണ്ടൽപ്പേട്ട് ഭാഗത്തേക്ക് മാറ്റി. കെ എസ് ആർ ടി സി ജീവനക്കാരും യാത്രക്കാരും ഇവിടെയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts