ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അടിപതറി. ഇംഗ്ലണ്ട് ടീം ഉയർത്തിയ 338 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത അൻപത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എടുക്കാനെ സാധിച്ചുള്ളു. അവസാന ഓവറുകളിൽ ധോനി അടിച്ച് തകർക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കളി അവസാനിക്കുമ്പോൾ 42 റൺസെടുത്തു ധോനി 12 റൺസെടുത്ത കേദാർ യാദവ് എന്നിവരായിരുന്നു ക്രീസിൽ. India's unbeaten run at #CWC19 comes to an end! England win by 31 runs to move back into fourth…
Read MoreDay: 30 June 2019
ഭീതിപടർത്തിയ ക്രൂരസംഭവത്തിനിടയിലും സധൈര്യം കർമനിരതയായ മലയാളി നഴ്സിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!!
ബെംഗളൂരു: കഴിഞ്ഞ ദിവസം മംഗളുരുവിൽ ഇരുപത്തിയൊന്നുകാരിയെ യുവാവ് നടുറോഡിൽ കുത്തിവീഴ്ത്തുന്ന വിഡിയോ ഞെട്ടലോടെയല്ലാതാ കാണാനാകില്ല. എന്നാൽ ആ സമയം യുവാവിനടുത്തേക്ക് ഓടിയടുത്തതും സംഭവം നിയന്ത്രണവിധേയമാക്കിയതും ഇരുപത്തിനാലുകാരിയായ മലയാളി നഴ്സാണ്. ഈ യുവതിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. അപ്രതീക്ഷിതമായി കൺമുന്നിൽ അരങ്ങേറിയ കൊടുംക്രൂരത നേരിൽക്കണ്ടവർ പകച്ചു നിന്നു. അടുത്തേക്ക് ചെന്നവരെ കത്തിവീശിയും വെല്ലുവിളിച്ചും യുവാവ് തിരിച്ചോടിച്ചു. ഇതിനിടയില്‍ എത്തിയ മലയാളി നേഴ്സ് അടുത്തേക്ക് പോകാനൊരുങ്ങുബോൾ തന്നെ പലരും പിന്തിരിപ്പിക്കാന് ശ്രമിക്കുന്നുണ്ടായിരുന്നു. “സംഭവം നടക്കുന്ന ദിവസം ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ബഹളം കേട്ടപ്പോൾ…
Read Moreകസാഖ്സ്ഥാനിലെ എണ്ണപ്പാടത്തിൽ തദ്ദേശീയരുമായി സംഘർഷം;മലയാളികളടക്കം150 ഇന്ത്യക്കാരെ തടഞ്ഞു വച്ചു;2 പേർക്ക് പരിക്കേറ്റു;വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ഇടപെട്ടു.
ന്യൂഡൽഹി :കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാർ കുടുങ്ങി. ഇന്ന് രാവിലെ തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് വിവരം. ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയവരില്‍ മലയാളികളുമുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. അക്രമത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ഖനിമേഖലയായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനിടെ അപകടത്തില്‍പ്പെട്ട മലയാളി അവിടുത്തെ സ്ഥിതിയെക്കുറിച്ച് പ്രതികരിച്ചു. ഖനിമേഖലയില്‍ 70 മലയാളികള്‍ ഉണ്ടെന്നാണ് മലയാളി യുവാവ് വെളിപ്പെടുത്തിയത്. ഇവിടെ…
Read Moreകേന്ദ്ര നേതൃത്വം വടിയെടുത്തു;”ഓപറേഷൻ താമര”താൽക്കാലികമായി നിർത്തിവച്ച് യെദിയൂരപ്പയും സംഘവും.
ബെംഗളൂരു :കര്‍ണാടകയിലെ ജെ ഡി എസ് – കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ ബിജെപി താത്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കര്‍ണാടക സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയതായി പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നത്. കര്‍ണാടകയിലെ ഓപ്പറേഷന് താമര ഇപ്പോള്‍ സജീവമാക്കിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അത് ചര്‍ച്ചയാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. ദേശീയ പ്രസിഡന്റ് അമിത്…
Read Moreഉണ്ടയുടെ രണ്ടാമത്തെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു
മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാന൦ ചെയ്യുന്ന ചിത്രമാണ് ‘ഉണ്ട’. ചിത്രത്തിന്റെ രണ്ടാമത്തെ മേക്കിംഗ് വീഡിയോ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രീകരണം നടക്കുന്ന സ്ഥലത്തെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് സിപി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ‘ഉണ്ട’. ഹര്‍ഷാദിന്റേതാണ് തിരക്കഥ. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്, അര്ജുന് അശോകന് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
Read Moreമൻസൂർ ഖാനെ നാട്ടിലെത്തിക്കാൻ പ്രത്യേക അന്വേഷണ സംഘം ദുബായിലെത്തി;പാസ്പോർട്ട് റദ്ദാക്കിയതിന് പുറമെ ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചു.
ബെംഗളൂരു : ഐഎംഎ ജ്വല്ലറിയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിൽ കമ്പനിയുടെ ഡയറക്ടറായ മൻസൂർ ഖാനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് കർണാടക പോലീസിലെ പ്രത്യേക സംഘം ദുബായിലെത്തി. മൻസൂർഖാന്റെ പാസ്പോർട്ട് റദ്ദ് ചെയ്തിട്ടുണ്ട്, രാജ്യാന്തര തലത്തിൽ ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഖാൻ റാസൽഖൈമയിൽ ഉണ്ട് എന്ന് മനസ്സിലാക്കിയതിന് ശേഷമാണ് പോലീസ് യാത്ര തിരിച്ചത്. താൻ തിരിച്ചു വരാൻ തയ്യാറാണ് തന്നെ സഹായിക്കണം എന്ന് സിറ്റി പോലീസ് കമ്മീഷണർ അലോക് കുമാറിനോട് ആവശ്യപ്പെടുന്ന ഖാന്റെ വീഡിയോ കഴിഞ്ഞ ആഴ്ച പുറത്ത് വന്നിരുന്നു. 3500…
Read Moreമാതൃകയായി കർണാടക ആർ.ടി.സി.; സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന!!
ബെംഗളൂരു: സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി കർണാടക ആർ.ടി.സി. ഇതിന്റെ ഭാഗമായി യാത്ര പുറപ്പെടുന്നതിന് മുമ്പ് ബസിലെ ജീവനക്കാർ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ട കാര്യങ്ങൾ അറിയിക്കും. യാത്രയ്ക്കിടെ എന്തെങ്കിലും അസൗകര്യങ്ങൾ നേരിട്ടാൽ സഹായിക്കാനെത്തുകയും മോശമായി പെരുമാറരുതെന്ന് പുരുഷ യാത്രക്കാരോട് അഭ്യർഥിക്കുകയും ചെയ്യും. ബസിലും ബസ് സ്റ്റോപ്പുകളിലും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള കർണാടക ആർ.ടി.സി. മാനേജിങ് ഡയറക്ടറുടെ ഓഡിയോ, വീഡിയോ സന്ദേശവും യാത്രക്കാർക്കായി നൽകും. അതേസമയം, ദീർഘദൂര ബസുകളിൽ സ്ത്രീകൾക്കുള്ള സീറ്റ് മുൻവശത്ത് നൽകണമെന്ന് ആവശ്യമുയരുന്നുണ്ട്. നിലവിൽ കർണാടക ആർ.ടി.സിയുടെ എല്ലാ ബസിലും മധ്യത്തിലെ രണ്ട് സീറ്റ്…
Read Moreഹൈവെ കൊളളസംഘത്തിന്റെ അക്രമത്തിൽനിന്നും മുസ്ലിം ലീഗ് നേതാവ് സി.കെ.വി.യൂസഫ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്;രക്ഷകരായത് ബെംഗളൂരുവിലെ കെ.എം.സി.സി സംഘം.
ബെംഗളൂരു :ഹൈവെകൊളള സംഘത്തിന്റെ ആക്രമത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഞെട്ടലിൽനിന്നും വിമുക്തനാവാതെ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും മുൻ മസ്കത്ത് കെഎംസിസി നേതാവുമായിരുന്ന സി.കെ.വി.യൂസഫ്. രണ്ടു ദിവസം മുന്‍പ് ബെംഗളൂരുവിൽനിന്നും കാറിൽ നാട്ടിലേക്കുളളയാത്രയിലാണ് കേട്ടുകൾവിമാത്രമുളള ഹൈവെകൊളള സംഘത്തെ അദ്ധേഹം നേരിടേണ്ടി വന്നത്. സന്ധ്യയോടെ ബെംഗളൂരുവിൽനിന്നും നാട്ടിലേക്ക് പുറപ്പെട്ട അദ്ധേഹത്തോടൊപ്പം രണ്ട് ചെറുപ്പക്കാരുമുണ്ടായിരുന്നു.ഗുണ്ടൽപേട്ട ബത്തേരി വഴി പോകാനായാരുന്നു ഉദ്ദേശം എന്നാല്‍ നിർഭാഗ്യവശാൽ അവിടെഎത്തുമ്പോൾത്തേക്കും വനപാതയിലെ ഗൈറ്റടച്ചു. അത്യാവശ്യമായ് വീട്ടിലെത്തേണ്ടതിനാൽ വാഹനം കുട്ട വഴി തിരിച്ചുവിട്ടു ഏകദേശം രാത്രി പന്ത്രണ്ട് മണിആയതോടെ മൈസൂർ വിരാജ്പേട്ട ഹൈവെയിൽ അല്ലൂർ…
Read Moreഇനി ആ പ്രതീക്ഷയും വേണ്ട;തിരക്ക് കുറക്കാന്‍ ഞായറാഴ്ച കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ ഇല്ല;പ്രതീക്ഷകളുടെ പാളംതെറ്റിയത് മെക്കാനിക്കല്‍ വിഭാഗത്തിന്റെ നിസ്സഹകരണം മൂലം.
ബെംഗളൂരു : അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും തിരക്ക് കൂടുതല്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള ദിവസമായ ഇന്ന് (ഞായറാഴ്ച ) ഒരു സ്പെഷ്യല്‍ ട്രെയിന്‍ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഓടിക്കാനുള്ള റെയില്‍വേയുടെ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി റെയില്‍വേ മെക്കാനിക്കല്‍ വിഭാഗത്തിന്റെ നിസ്സഹകരണം. ആവശ്യമായ ജീവനക്കാര്‍ ഇല്ലെന്നു പറഞ്ഞു തിരുവനന്തപുരം സ്റ്റേഷനിലെ മെക്കാനിക്കല്‍ വിഭാഗം എതിര്‍ത്തതോടെ തിരുനെല്‍വേലിയില്‍ നിന്ന് ട്രെയിന്‍ ആരംഭിക്കാന്‍ ഉള്ള ശ്രമം നടത്തി,എന്നാല്‍ തിരുനെല്‍വേലിയിലും മധുരയിലും കോച്ചുകളുടെ അറ്റകുറ്റപ്പണി നടത്തി നല്കാന് ആകില്ലെന്ന് അവിടത്തെ മെക്കാനിക്കല്‍ വിഭാഗവും അറിയിച്ചു എന്നാണ്…
Read More