മൻസൂർ ഖാനെ നാട്ടിലെത്തിക്കാൻ പ്രത്യേക അന്വേഷണ സംഘം ദുബായിലെത്തി;പാസ്പോർട്ട് റദ്ദാക്കിയതിന് പുറമെ ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചു.

ബെംഗളൂരു : ഐഎംഎ ജ്വല്ലറിയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിൽ കമ്പനിയുടെ ഡയറക്ടറായ മൻസൂർ ഖാനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് കർണാടക പോലീസിലെ പ്രത്യേക സംഘം ദുബായിലെത്തി.

മൻസൂർഖാന്റെ പാസ്പോർട്ട് റദ്ദ് ചെയ്തിട്ടുണ്ട്, രാജ്യാന്തര തലത്തിൽ ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

ഖാൻ റാസൽഖൈമയിൽ ഉണ്ട് എന്ന് മനസ്സിലാക്കിയതിന് ശേഷമാണ് പോലീസ് യാത്ര തിരിച്ചത്.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

താൻ തിരിച്ചു വരാൻ തയ്യാറാണ് തന്നെ സഹായിക്കണം എന്ന് സിറ്റി പോലീസ് കമ്മീഷണർ അലോക് കുമാറിനോട് ആവശ്യപ്പെടുന്ന ഖാന്റെ വീഡിയോ കഴിഞ്ഞ ആഴ്ച പുറത്ത് വന്നിരുന്നു.

3500 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ഐ മണി അഡ്വസറി (ഐ എം എ ) ക്കെതിരെ 36000 ൽ അധികം ആളുകൾ ഇതുവരെ പരാതി നൽകിക്കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
[masterslider id="10"]

Related posts