നഗരസഭാംഗത്തിൻ്റെ ബന്ധുവിനെ വാഹനം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ”ടിക്ക് ടോക്ക്” താരമടക്കം 13 പേർ പിടിയിൽ.

ബെംഗളൂരു: നഗരസഭാംഗം സോമശേഖറിന്റെ സഹോദരീപുത്രനും വ്യവസായിയുമായ വിനോദ്കുമാറിനെ വെട്ടിക്കൊ സംഭവത്തിൽ ‘ടിക്‌ടോക്’ താരം ഉൾപ്പെടെ 13 പേർ പോലീസിൻ്റെ പിടിയിലായി.

രാമനഗര സ്വദേശിയായ ടിക്‌ടോക് നവീൻ എന്ന സ്മൈൽ നവീൻ (27), ബെംഗളൂരു, രാമനഗര സ്വദേശികളായ ശ്രീനിവാസ്, രവി കിരൺ, പവൻ, ഡി. മധു,ആവലഹള്ളി മൻജ, രവികിരൺ, ലോകേഷ്, ആരിഫ്, മഹേഷ്, മധു, രാഘവ്, വിഘ്നേഷ്, മഞ്ജുനാഥ് തുടങ്ങിയവരാണ് പിടിയിലായത്.

മൂത്ത സഹോദരിയെ ജോലിസ്ഥലത്തുനിന്ന് തിരികെക്കൊണ്ടുവരുന്നതിനിടെ വാഹനം തടഞ്ഞുനിർത്തി വിനോദ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഈ സമയം ഇളയസഹോദരിയും വാഹനത്തിലുണ്ടായിരുന്നു.

ഇവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ വിനോദ്കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അടുത്തിടെ വിനോദ്കുമാറും മറ്റൊരു വ്യക്തിയുംചേർന്ന് രാമനഗരയിൽ ഒരു ക്രഷർ യൂണിറ്റ് തുടങ്ങിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലയിലേക്ക് നയിച്ചത്.

റിയൽ എസ്റ്റേറ്റ് ബിസിനസിൽ സജീവമായിരുന്ന വിനോദ്കുമാർ അടുത്ത കാലത്താണ് ക്രഷർ ബിസിനസിലേക്ക് കടന്നത്.

സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനെത്തുടർന്നാണ് കൊലയാളിസംഘം പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കഗ്ഗാളിപുരയിൽവെച്ച് വിനോദ്കുമാർ കൊല്ലപ്പെട്ടത്.

അഞ്ജനപുര വാർഡിനെ പ്രതിനിധാനംചെയ്യുന്ന നഗരസഭാംഗമാണ് സോമശേഖർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us