തിരക്കൊഴിഞ്ഞ ഹോട്ടൽ കണ്ടെത്തി തിരഞ്ഞെടുത്തത് പിടിക്കപ്പെടാതിരിക്കാനെന്ന് സ്വപ്ന; ഹോട്ടലിലെത്തിയപ്പോഴേ കയ്യോടെ പിടികൂടി എൻ.ഐ.എ. സംഘം

ബെം​ഗളുരു; ഹോട്ടലിൽ താമസിച്ചത് പിടിക്കപ്പെടാതിരിക്കാനെന്ന് സ്വപ്ന, എളുപ്പത്തിൽ പിടിക്കപ്പെടില്ലെന്ന പ്രതീക്ഷയിലാണ് സ്വപ്നാ സുരേഷ് കോറമംഗലയിലെ തിരക്കൊഴിഞ്ഞ ഒക്ടേവ് സ്റ്റുഡിയോ ഹോട്ടലിലേക്കു താമസം മാറിയത്. തിരക്കേറിയ സ്ഥലമാണെങ്കിലും കോറമംഗല 80 ഫീറ്റ് റോഡിൽ നിന്ന് ഇടവഴിയിലേക്കു തിരിഞ്ഞ് അധികമാരും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്താണ് ഹോട്ടൽ ഉള്ളത്.

ഇതിന് സമീപത്ത് ഏതാനും വീടുകളും ഹോട്ടലുകളുമാണുള്ളത്. ഓൺലൈനായാണ് മുറി ബുക്ക് ചെയ്തത്. ആരുടെ പേരിലാണ് മുറി ബുക്ക് ചെയ്തതെന്നും എത്രപേരുണ്ടായിരുന്നുവെന്നും വെളിപ്പെടുത്താൻ ഹോട്ടൽ ജീവനക്കാർ തയ്യാറായില്ല. ശനിയാഴ്ച ഹോട്ടലിലെത്തിയെന്നു മാത്രമേ അറിയൂവെന്ന് ജീവനക്കാരിലൊരാൾ പറഞ്ഞു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

എന്നാൽ ബെംഗളൂരുവിലെത്തി ആദ്യം താമസിച്ച ബി.ടി.എം. ലേഔട്ടിൽ സുരക്ഷിതമല്ലെന്നു തോന്നിയതിനെ തുടർന്നാണ് കോറമംഗല ഫോർത്ത് ക്രോസ് റോഡിലെ ഒക്ടേവ് സ്റ്റുഡിയോ ഹോട്ടലിലേക്കു മാറിയത്. പ്രതീക്ഷയ്ക്കുവിപരീതമായി ചെക്ക് ഇൻ ചെയ്ത് അധികം താമസിയാതെ എൻ.ഐ.എ. സംഘത്തിന്റെ പിടിയിലാകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
[masterslider id="10"]

Related posts