സൂറിക്ക്: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം കാസ്റ്റര്‍ സെമന്യ ജൈവശാസ്ത്രപരമായി പുരുഷനാണെന്ന് അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്. അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ അത്ലറ്റിക് ഫെഡറേഷന് അറിയിക്കുകയും ചെയ്തു. വനിതാ അത്ലറ്റുകളില്, പുരുഷഹോര്‍മാണായ ടെസ്റ്റോസ്റ്റിറോണിന്റെ പരിധിയില്‍ കൂടരുതെന്ന നിബന്ധന കൊണ്ടുവരാന്‍ ഐഎഎഎഫ് തയ്യാറെടുക്കുന്നതിനിടെയാണിത്. പുരുഷ ഹോര്‍മോണ്‍ അളവ് സാധാരണയിലും കൂടുതലുള്ള വനിതാ താരങ്ങളെ 1500, 800, 400 മീറ്റര്‍ മത്സരങ്ങളില്‍ നിന്നും വിലക്കും. ഇതിനെതിരെ 28കാരിയായ സെമന്യ നിയമയുദ്ധം നടത്തി വരികയായിരുന്നു ഫെബ്രുവരിയില്‍ നടന്ന വിചാരണ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. സെമന്യയുടെ…
Read MoreDay: 21 June 2019
‘ഹാപ്പി എവർ ആഫ്റ്റർ’ – വിവാഹിതരോ അവിവാഹിതരോ കൂടുതൽ സന്തുഷ്ടർ!
അവിവാഹിതയും, കുട്ടികളില്ലാത്തതുമായ സ്ത്രീകൾ വളരെ സന്തുഷ്ടരാണെന്ന് പഠനം. അമേരിക്കൻ ടൈം സർവെ നടത്തിയ പഠനത്തിലാണ് അവിവാഹിതരായ സ്ത്രീകള്‍ക്കാണ് ആരോഗ്യവും ആയുസും കൂടുതലെന്ന് പറയുന്നത്. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ പ്രൊഫസറും ‘ഹാപ്പി എവർ ആഫ്റ്റർ’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ പോൾ ഡോൾമാന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇതില്‍ വിവാഹിതരും, അവിവാഹിതരും, വിവാഹമോചനം നേടിയവരും, പങ്കാളി മരിച്ചുപോയവരും തമ്മിലുള്ള വ്യത്യാസങ്ങള്‍- അവരുടെ സന്തോഷങ്ങള്‍, ദുഖങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിരുന്നു. വിവാഹത്തിന് ശേഷം സന്തോഷത്തിലാണോ എന്ന ചോദ്യത്തിന് പലരും പങ്കാളിയുടെ സാന്നിധ്യത്തിൽ സന്തുഷ്ടരാണെന്നാണ് പറഞ്ഞത്. വിവാഹം ഏറ്റവും…
Read Moreസന്യാസിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ 17 കോടി വാഗ്ദാനം ചെയ്ത് 2 കോടി തട്ടിയെടുത്തു!
ബെംഗളൂരു: കാർവാറിലെ ബുദ്ധ സന്യാസിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ 2 കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. അനാഥരെയും മറ്റും സഹായിക്കാൻ 17 കോടിയോളം രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം ലഭിച്ചതെന്ന് സന്യാസി പറഞ്ഞു. സഹായിയെന്ന പേരിൽ വില്യം എന്നൊരാളെ കർണാടകയിലേക്ക് അയച്ചിട്ടുണ്ടെന്നും കസ്റ്റംസ് ക്ലിയറൻസ്, ആദായനികുതി, പൊലീസ് വെരിഫിക്കേഷൻ എന്നിവയ്ക്കായി പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇവർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് 2 കോടിയോളം രൂപ നിക്ഷേപിച്ചുവെന്നും അതിനുശേഷം ബന്ധമില്ലെന്ന് പരാതിയിൽ പറയുന്നു. അമേരിക്കൻ വംശജയെന്നും ഇന്ത്യയിൽ ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങൾ നടത്താൻ താൽപര്യമുണ്ടെന്നും വിശ്വസിപ്പിച്ചാണു സ്ത്രീ…
Read Moreസംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പ് ഉറപ്പ്; എച്ച് ഡി ദേവഗൗഡ
ബെംഗളൂരു: അഞ്ച് കൊല്ലവും പിന്തുണക്കുമെന്നാണ് കോൺഗ്രസ് പറയുന്നതെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതാക്കളുടെ മനോഭാവം ശരിയല്ലെന്നാണ് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ ആരോപണം. ഇടക്കാല തെരഞ്ഞെടുപ്പ് ഉറപ്പാണെന്ന് ദേവഗൗഡ. എന്നാൽ ദേവഗൗഡയുടെ സംശയം എന്ത് കൊണ്ടാണെന്നറിയില്ലെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. കോൺഗ്രസ് ഇടക്കാല തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നും പരാമർശങ്ങളിൽ ദേവഗൗഡ തന്നെ വിശദീകരണം നൽകണമെന്നും കർണാടക കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടറാവു അറിയിച്ചു. കോണ്‍ഗ്രസ്-ദള്‍ സഖ്യ സർക്കാർ എത്രകാലം തുടരുമെന്ന് പറയാനാവില്ലെന്ന് പറഞ്ഞ ദേവഗൗഡ സർക്കാരിന്റെ നിലനിൽപ്പ് കുമാരസ്വാമിയുടെ കയ്യിലല്ലെന്നും വ്യക്തമാക്കി. ജനതാ ദൾ –…
Read Moreബാനസവാടി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് ആഴ്ചയിൽ 4 ദിവസമാക്കുന്നു; ബൈപ്പനഹള്ളിയിലേക്ക് മാറ്റാനും നീക്കം.
ബെംഗളൂരു : ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസം മാത്രം സർവീസ് നടത്തുന്ന ബാനസവാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള ഹംസഫർ എക്സ്പ്രസ് ആഴ്ചയിൽ നാലു ദിവസം ആക്കി മാറ്റാൻ സാധ്യത തെളിയുന്നു. ബെംഗളൂരുവിലെ 5 സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കുന്ന 32 ട്രെയിനുകൾ ബയപ്പനഹള്ളിയിലേക്ക് മാറ്റാൻ റെയിൽവേ ബോർഡ് തീരുമാനിച്ച സാഹചര്യത്തിലാണ് ഹംസഫർ എക്സ്പ്രസ് സർവീസുകളുടെ എണ്ണം കൂട്ടാനുള്ള സാധ്യത തെളിയുന്നത്. ഇതിനുള്ള ശുപാർശ ബോർഡിൻറെ സജീവ പരിഗണനയിലാണ് എന്നറിയുന്നു. ഏറ്റവും തിരക്കുള്ള ഞായറാഴ്ചകളിൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് ഈ തീവണ്ടി ഓടിക്കണമെന്ന് ഏറെക്കാലമായി യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ…
Read Moreകംഗാരു പടയെ അടിമുടി വിറപ്പിച്ച് പൊരുത്തിവീണ് കടുവകൾ; നേടിയത് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ!
ട്രെന്റ് ബ്രിഡ്ജ്: കംഗാരു പടയെ അടിമുടി വിറപ്പിച്ച് പൊരുത്തിവീണ് കടുവകൾ; നേടിയത് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ. 382 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ഒട്ടും ഭയമില്ലാതെയാണ് ബാറ്റുചെയ്തത്. ബംഗ്ലാ ബാറ്റസ്മാന്മാരുടെ പോരാട്ടവീര്യം കണ്ട മത്സരത്തിൽ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 333 റൺസെടുക്കാനേ ബംഗ്ലാദേശിനായുള്ളൂ. ഏകദിനത്തിലെ ബംഗ്ലാദേശിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ബംഗ്ലാദേശ് ബൗളര്‍മാര്‍ നല്ല തല്ല് വാങ്ങുന്നതാണ് കണ്ടത്. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും…
Read Moreഇങ്ങനെ ഒരമ്മയും ചെയ്യരുത്;വാടക വീടൊഴിയാൻ ഉടമ നിർബന്ധിച്ചപ്പോൾ യുവതി കുഞ്ഞിനോട് ചെയ്തത്…..
ബെംഗളൂരു : വാടകവീട്ടിൽനിന്ന് ഇറക്കിവിടും എന്ന ഭയത്തിൽ ഉടമയെ ഭീഷണിപ്പെടുത്തി അതിനുള്ള ശ്രമത്തിനിടെ അഞ്ചു വയസുള്ള മകളുടെ കഴുത്തിൽ മുറിവേൽപ്പിച്ച കേസിൽ അമ്മ അറസ്റ്റിലായി. സംഭവം നടന്നത് ചിക്കമഗളൂരുവിലാണ് അനു (30) ആണ് അറസ്റ്റിലായത്.ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം അനു താമസിച്ചിരുന്ന വീട് ഉടമ ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ സമർപ്പിച്ച ഹർജി സ്വീകരിച്ച കോടതി സെപ്റ്റംബർ വരെ ഒഴിക്കരുത് എന്ന് നിർദ്ദേശിച്ചു .ഇതിനിടയിൽ കെട്ടിടത്തോട് ചേർന്നുള്ള മതിൽ പൊളിക്കാൻ ഉടമ ശ്രമിച്ചത് ഇവരെ സമ്മർദ്ദത്തിലാക്കി. ഇതോടെ യുവതി മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പോലീസ്…
Read Moreമൂന്നാമതും പെൺകുഞ്ഞ് ജനിച്ചത് കടുത്ത ഭാഗ്യദോഷമെന്ന് ജ്യോതിഷി; നവജാതശിശുവിനെ അച്ഛൻ കഴുത്തുഞെരിച്ചുകൊന്നു!!
ബെംഗളൂരു: മൂന്നാമതും പെൺകുഞ്ഞ് ജനിച്ചത് കടുത്ത ഭാഗ്യദോഷമെന്ന് ജ്യോതിഷി; നവജാതശിശുവിനെ അച്ഛൻ കഴുത്തുഞെരിച്ചുകൊന്നു. ഒന്നരമാസം പ്രായമായ പെൺകുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് പോലീസ് പിടിയിലായി. ചിക്കമഗളൂരു ബച്ചനഹള്ളി കാവൽ സ്വദേശി മഞ്ജുനാഥാണ് (24) കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയെത്തുടർന്ന് പിടിയിലായത്. 18-ന് വീട്ടുകാർ ജോലിക്കുപോയ സമയത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആദ്യ രണ്ടു മക്കളും പെൺകുട്ടികളായതിനാൽ മഞ്ജുനാഥ് ഇടയ്ക്കിടെ ഭാര്യ സുപ്രീതയുമായി വഴക്കിടാറുണ്ടായിരുന്നു. മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതോടെ വഴക്ക് രൂക്ഷമായി. സ്ഥിരമായി മഞ്ജുനാഥ് സന്ദർശിക്കാറുണ്ടായിരുന്ന ജ്യോതിഷി, മൂന്നാമതും പെൺകുഞ്ഞ് ജനിച്ചത് കടുത്ത ഭാഗ്യദോഷമാണെന്നാണ് ഇയാളെ ധരിപ്പിച്ചത്. ജ്യോതിഷത്തിൽ…
Read Moreബൈക്കപകടത്തിൽ നടുറോട്ടിൽ മരിച്ചു കിടക്കുന്ന മാതാപിതാക്കളെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന 5 വയസ്സുകാരൻ,നൊമ്പരക്കാഴ്ചയായി…
മൈസൂരു : കുട്ടികൾക്ക് എന്തറിയാം, അവർക്ക് മരണമെന്തെന്ന് അറിയില്ല, സ്വന്തം മാതാപിതാക്കൾ മരിച്ച് കിടക്കുമ്പോൾ അവരെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന 5 വയസുകാരൻ കണ്ടു നിന്നവരുടെയെല്ലാം കണ്ണുകളിൽ ഈറനണിയിച്ചു. വിവാഹ ചടങ്ങിയ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു കാഗൽ വാഡി ഗ്രാമത്തിലെ മാദേഷ് (45), ഭാര്യ മാണി (35) യും 5 വയസുകാരൻ മകനും, മകന് വെള്ളം നൽകാൻ വേണ്ടി സൈഡിൽ നിർത്തിയ ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ലോറി ഇടിച്ചു കയറുകയായിരുന്നു, മാദേഷും മാണിയും തൽക്ഷണം മരിച്ചു, ഒരു പോറൽപോലുമേൽക്കാതെ കുട്ടി രക്ഷപ്പെട്ടു. ലോറി ഡ്രൈവർ ഓടി…
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിത്യവിമർശകയും കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവിയുമായ ദിവ്യാ സ്പന്ദന എവിടെ പോയി? ബിജെപിയിൽ ചേർന്നു എന്ന വാർത്തയുടെ സത്യമെന്ത്?
ബെംഗളൂരു : മോഡിയെ വിമർശിക്കുന്നതിലൂടെ പ്രശസ്തയാണ് മുൻ സാൻഡൽവുഡ് ലേഡി സൂപ്പർ സ്റ്റാർ രമ്യ എന്ന ദിവ്യാ സ്പന്ദന. തെരഞ്ഞെടുപ്പ് സമയത്തും അതിന് മുൻപും പ്രധാനമന്ത്രിയെ വ്യക്തിപരമായി വരെ വിമർശിക്കാനും ട്രോൾ ചെയ്യാനും യാതൊരു മടിയും ദിവാ കാണിച്ചിരുന്നില്ല. എന്നാൽ ജയ പ്രതീക്ഷ ഉണ്ടായിരുന്ന കോൺഗ്രസിന് ഏറ്റ വൻ പരാജയവും, എന്തിന് സ്വന്തം സംസ്ഥാനമായ കർണാടകത്തിലും നാടായ മണ്ഡ്യയിൽ പോലും പാർട്ടിക്ക് പച്ച തൊടാനായില്ല. കോൺഗ്രസിന്റെ സോഷ്യൽ മീഡിയാ സെല്ലിന്റെ ദേശീയ അദ്ധ്യക്ഷയായ ദിവ്യാ സ്പന്ദനയെ കുറെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കാണാനില്ല…
Read More