മൂന്നാമതും പെൺകുഞ്ഞ് ജനിച്ചത് കടുത്ത ഭാഗ്യദോഷമെന്ന് ജ്യോതിഷി; നവജാതശിശുവിനെ അച്ഛൻ കഴുത്തുഞെരിച്ചുകൊന്നു!!

ബെംഗളൂരു: മൂന്നാമതും പെൺകുഞ്ഞ് ജനിച്ചത് കടുത്ത ഭാഗ്യദോഷമെന്ന് ജ്യോതിഷി; നവജാതശിശുവിനെ അച്ഛൻ കഴുത്തുഞെരിച്ചുകൊന്നു. ഒന്നരമാസം പ്രായമായ പെൺകുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് പോലീസ് പിടിയിലായി.

ചിക്കമഗളൂരു ബച്ചനഹള്ളി കാവൽ സ്വദേശി മഞ്ജുനാഥാണ് (24) കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയെത്തുടർന്ന് പിടിയിലായത്. 18-ന് വീട്ടുകാർ ജോലിക്കുപോയ സമയത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആദ്യ രണ്ടു മക്കളും പെൺകുട്ടികളായതിനാൽ മഞ്ജുനാഥ് ഇടയ്ക്കിടെ ഭാര്യ സുപ്രീതയുമായി വഴക്കിടാറുണ്ടായിരുന്നു. മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതോടെ വഴക്ക് രൂക്ഷമായി.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

സ്ഥിരമായി മഞ്ജുനാഥ് സന്ദർശിക്കാറുണ്ടായിരുന്ന ജ്യോതിഷി, മൂന്നാമതും പെൺകുഞ്ഞ് ജനിച്ചത് കടുത്ത ഭാഗ്യദോഷമാണെന്നാണ് ഇയാളെ ധരിപ്പിച്ചത്. ജ്യോതിഷത്തിൽ കടുത്ത വിശ്വാസമുണ്ടായിരുന്ന മഞ്ജുനാഥ് ഇതോടെ കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. സഹോദരങ്ങളും അച്ഛനും അമ്മയും ജോലിക്കുപോയ സമയമാണ് ഇയാൾ കൃത്യത്തിനായി തിരഞ്ഞെടുത്ത്.

ഇയാളുടെ ഭാര്യ തുണിയലക്കാനും പോയിരുന്നു. തിരിച്ചെത്തിയ ഇവർ കുഞ്ഞിന്റെ മൂക്കിൽനിന്ന് ചോരയൊലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ വിളിച്ചു. ഡോക്ടറെത്തിയാണ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് അയൽക്കാരും നാട്ടുകാരുമെത്തുന്നതിനുമുേമ്പ മഞ്ജുനാഥ് കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

സംഭവത്തിൽ ദുരൂഹതതോന്നിയ നാട്ടുകാർ സുപ്രീതയോട് പോലീസിൽ പരാതിനൽകാൻ ആവശ്യപ്പെടുകയായിരുന്നു. പോലീസ് മഞ്ജുനാഥിനെ ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
[masterslider id="10"]

Related posts