പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിത്യവിമർശകയും കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവിയുമായ ദിവ്യാ സ്പന്ദന എവിടെ പോയി? ബിജെപിയിൽ ചേർന്നു എന്ന വാർത്തയുടെ സത്യമെന്ത്?

ബെംഗളൂരു : മോഡിയെ വിമർശിക്കുന്നതിലൂടെ പ്രശസ്തയാണ് മുൻ സാൻഡൽവുഡ് ലേഡി സൂപ്പർ സ്റ്റാർ രമ്യ എന്ന ദിവ്യാ സ്പന്ദന. തെരഞ്ഞെടുപ്പ് സമയത്തും അതിന് മുൻപും പ്രധാനമന്ത്രിയെ വ്യക്തിപരമായി വരെ വിമർശിക്കാനും ട്രോൾ ചെയ്യാനും യാതൊരു മടിയും ദിവാ കാണിച്ചിരുന്നില്ല.

എന്നാൽ ജയ പ്രതീക്ഷ ഉണ്ടായിരുന്ന കോൺഗ്രസിന് ഏറ്റ വൻ പരാജയവും, എന്തിന് സ്വന്തം സംസ്ഥാനമായ കർണാടകത്തിലും നാടായ മണ്ഡ്യയിൽ പോലും പാർട്ടിക്ക് പച്ച തൊടാനായില്ല.

  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

കോൺഗ്രസിന്റെ സോഷ്യൽ മീഡിയാ സെല്ലിന്റെ ദേശീയ അദ്ധ്യക്ഷയായ ദിവ്യാ സ്പന്ദനയെ കുറെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കാണാനില്ല എന്നാണ് പരാതി, ധനകാര്യ മന്ത്രിയായ നിർമല സീതാരാമനെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്തതിന് ശേഷം ട്വിറ്റർ അക്കൗണ്ട് കാണാതാവുകയായിരുന്നു.

ദിവ്യ ബിജെപിയിലേക്ക് പോയി എന്ന് ചിലർ പ്രചരിപ്പിച്ചു ,എന്നാൽ സത്യമെന്താണെന്ന് സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷ വെളിപ്പെടുത്തുകയാണ്.

“ദിവ്യ വിശ്രമത്തിലാണ്, വിശ്രമമില്ലാതെ തെരഞ്ഞെടുപ്പ് കാലത്ത് പ്രവർത്തിച്ച ദിവ്യ ഉടൻ തിരിച്ചു വരും. ബിജെപിയിലേക്ക് പോയി എന്നത് അടിസ്ഥാന രഹിതമായ വാർത്തയാണ്” ശ്രീമതി പുഷ്പ അമർനാഥ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts