നിലവിലെ ഭാര്യമാർ അറിയാതെ നാലാം വിവാഹത്തിന് തെയ്യാറെടുപ്പ്; മലയാളി അറസ്റ്റിൽ

ചെന്നൈ: കേരളത്തിൽ രണ്ടു ഭാര്യമാരുൾപെടെ നിലവിൽ മൂന്നു ഭാര്യമാരുള്ള മലയാളിയെ നാലാം വിവാഹത്തിന് തയ്യാറെടുക്കവേ ചെന്നൈ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശിയായ അജിത്കുമാറാണ് (47) അറസ്റ്റിലായത്.

മൂന്നാം ഭാര്യ നൽകിയ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തിയിരുന്ന അജിത്കുമാർ വിരുഗമ്പാക്കം സാലിഗ്രാം ഗാന്ധിനഗറിലാണ് താമസിച്ചിരുന്നത്. പ്രദേശവാസിയായ ദേവിക എന്ന യുവതിയെ വിവാഹംചെയ്ത് ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. ഇതിനിടെ മറ്റൊരു യുവതിയുമായി ഇയാൾ അടുപ്പത്തിലായി.

  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്

ഇത് ദേവിക അറിഞ്ഞതോടെ വീട്ടിൽ കലഹം പതിവായിരുന്നു. ഭർത്താവ് മർദിക്കാൻ തുടങ്ങിയതോടെ ദേവിക വത്സരവാക്കം പോലീസിൽ പരാതിനൽകി. ഈ കേസിൽ ചോദ്യംചെയ്യാനായി വിളിപ്പിച്ചപ്പോഴാണ് മുമ്പ് രണ്ടുതവണ വിവാഹം കഴിച്ചതായി അജിത്കുമാർ സമ്മതിച്ചത്.

പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. നാലാമത് വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts