സ്കൂളിലെ സി.സി.ടി.വി കേബിളില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 8 വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: സ്കൂളില്‍ സ്ഥാപിച്ച സി സി ടി വി കാമറയുടെ കേബിളില്‍ നിന്ന് വൈദ്യുതാഘാത മേറ്റ് മൂന്നാം ക്ലാസ്സുകാരന്‍ മരിച്ചു,സംഭവം നടന്നത് ,ജെ പി നഗറിന് അടുത്തുള്ള കോനാനകുണ്ടെ യിലെ  ജംബു സവാരി ദിന്നെ സൈന്റ്റ്‌ ഫ്രാന്‍സിസ് കോണ്‍വെന്റില്‍ ഈ മാസം ഒന്നാം തീയതിയാണ് ഈ ദാരുണ സംഭവം നടന്നത്.എട്ടു വയസുകാരന്‍ അക്ഷയ് ആണ് മരിച്ചത്.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ലഭിച്ച ഇടവേളയില്‍ ഒന്നാം നിലയിലെ ക്ലാസിന് സമീപത്തുള്ള ഗ്രില്ലില്‍ കുട്ടി പിടിച്ചു നില്കുകയായിരുന്നു,അതെ ഗ്രില്ലില്‍ ഘടിപ്പിച്ചിരുന്ന സി സി ടി വി കാമറയില്‍ നിന്ന് വൈദ്യുതി ലോഹ ഗ്രില്ലിലൂടെ പ്രവഹികുകയായിരുന്നു എന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

തലേ ദിവസം മഴ പെയ്തതിനാല്‍ കേബിളിലെ ഇന്‍സുലേഷന്‍ ഉള്ള ഭാഗം തേഞ്ഞ് ഗ്രില്ലില്‍ തട്ടി വൈദ്യുതി പ്രവഹിക്കുക യായിരുന്നു എന്നും അവര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
[masterslider id="10"]

Related posts