മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി;കന്നഡ ചാനലായ പ്രജാ ടി.വി.യില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ നയാസ് ഖാനെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കന്നഡ ചാനല്‍ ആയ പ്രജാ ടി വി യിലെ “സ്ട്രിംഗ്” പരിപാടികള്‍ അവതരിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ ആണ് നയാസ് ഖാന്‍.

ഇന്ന് രാവിലെ കെ ആര്‍ പുരയില്‍ ഉള്ള വസതിയില്‍ ആണ് മൃതദേഹം കാണപ്പെട്ടത്,ആത്മഹത്യാ തന്നെയാണ് എന്നാണ് ആദ്യ നിഗമനം.മൃതശരീരം പോസ്റ്റ്‌ മോര്‍ട്ടതിന് അയച്ചു.ഫലം ലഭിച്ചതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

  ഡി.കെ ശിവകുമാറിനെ സന്ദർശിച്ച് റാപ്പർ വേടൻ; 'ശത്രുക്കൾ കൂടുമ്പോൾ കൂടുതൽ കരുത്തനാകും', ഉപദേശവുമായി കർണാടക ഉപമുഖ്യമന്ത്രി

സിറ്റി പോലീസ് കമ്മിഷണര്‍ ടി സുനീല്‍ കുമാറും മറ്റു പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മുതൽ ഏപ്രിൽ 7 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us