ബെംഗളൂരു :സൈക്കിൾ യാത്രികർക്ക് മാത്രമായി പ്രേത്യേകം 47 കിലോമീറ്റർ പാത നിർമ്മിക്കാൻ ബൃഹദ് ബെംഗളൂരു മഹാ നഗര പാലികെ (BBMP). ജയനഗർ,ബനശങ്കരി, ജെ.പി.നഗർ, യശ്വന്ത് പുര റോഡ്, മാഗഡി റോഡ്, എച്ച് എം ടി മെയിൻ റോഡ്, മൈസൂരു റോഡ് എന്നിവിടങ്ങളിലാണ് മോട്ടോർ രഹിത ഗതാഗത (എൻ .എം ടി) പദ്ധതിയിൽ സൈക്കിൾ പാതകൾ നിർമ്മിക്കുക. അടുത്ത മാസം കൊണ്ട് നിർമ്മാണം ആരംഭിക്കുകയും 4 മാസത്തിൽ പൂർത്തിയാവുകയും ചെയ്യും. 2 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന സൈക്കിൾ പാത റോഡിന്റെ അതേ, നിരപ്പിൽ ആയിരിക്കും ,നടപ്പാത…
Read MoreDay: 17 May 2019
“രേവണ്ണയും മുഖ്യമന്ത്രിയാകാൻ യോഗ്യൻ”ഖർഗയെ ചാരി തന്നെ അടിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിക്ക് അതേ നാണയത്തിൽ മറുപടി കൊടുത്ത് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ.
ബെംഗളൂരു : കോൺഗ്രസിലെ ഒരു വിഭാഗം പിണങ്ങിയാലും കേന്ദ്ര നേതൃത്വവുമായി ബന്ധമുള്ള മല്ലികാർജുൻ ഖർഗെ അടക്കുള്ള വിഭാഗത്തെ കൂടെ നിർത്താം എന്ന ഉദ്ദേശത്തിൽ മുഖ്യമന്ത്രി കുമാരസ്വാമി നടത്തിയ പ്രസ്താവനക്ക് അതേ രീതിയിൽ തിരിച്ചടി നൽകി സിദ്ധരാമയ്യ. സീനിയർ നേതാവായ ഖർഗെ പണ്ടേ മുഖ്യമന്ത്രി ആവേണ്ടതായിരുന്നു എന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്, വെറും 3 വർഷം മുന്പ് മാത്രം ജെഡിഎസ് വിട്ട് കോൺഗ്രസിൽ എത്തിയ സിദ്ധരാമയ്യ കഴിഞ്ഞ തവണ മുഖ്യമന്ത്രി ആകുകയായിരുന്നു. എന്നാൽ കുമാരസ്വാമിയുടെ ജ്യേഷ്ഠ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച് ഡി രേവണ്ണയും മുഖ്യമന്ത്രിയാകാൻ യോഗ്യനാണ്…
Read Moreവിധാൻ സൗധ പരിസരത്തു നിന്നും 26 ലക്ഷം രൂപ പിടിച്ചെടുത്തുമായി ബന്ധപ്പെട്ട് മന്ത്രി പൂട്ടരംഗഷെട്ടിയെ 6 മണിക്കൂർ ചോദ്യം ചെയ്തു.
ബെംഗളൂരു :ചാമരാജ നഗറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയും പിന്നോക്ക ക്ഷേമ മന്ത്രിയുമായ സി പുട്ട രംഗഷെട്ടിയെ അഴിമതി വിരുദ്ധ ബ്യൂറോ ആറ് മണിക്കൂർ ചോദ്യം ചെയ്തു. മന്ത്രിയുടെ ഓഫീസ് ക്ലർക്ക് എസ്.ജെ.മോഹൻകുമാറിന്റെ കയ്യിൽ നിന്നും 25.76 ലക്ഷം രൂപ വിധാൻ സൗധക്ക് സമീപത്ത് വച്ച് ജനുവരി 4 ന് പിടികൂടിയിരുന്നു. മന്ത്രിക്ക് നൽകാനായി കൊണ്ടു പോകുകയാണ് എന്നും കരാറുകാറിൽ നിന്ന് പിടിച്ചെടുത്തത് ആണ് എന്നും ക്ലർക്ക് മൊഴി നൽകിയിരുന്നു. തനിക്ക് ഇതിൽ ബന്ധമില്ലെന്ന് മന്ത്രി ആവർത്തിച്ചു.
Read Moreകബൺ പാർക്കിൽ മഴവെള്ള സംഭരണത്തിനായി മഴക്കുഴികൾ നിർമിക്കുന്നു
ബെംഗളൂരു: കബൺ പാർക്കിൽ മഴവെള്ള സംഭരണത്തിനായി മഴക്കുഴികൾ നിർമിക്കുന്നു. നഗരത്തിലെ പ്രധാന ഉദ്യാനമായ കബൺപാർക്ക് നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ മഴവെള്ളം സംഭരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് ഹോർട്ടികൾച്ചർ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 57 ലക്ഷം രൂപ ചിലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ നൂറോളം മഴക്കുഴികളാണ് നിർമിക്കുന്നത്. ഇതിൽ 40 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. 10 ലക്ഷം ലിറ്റർ മഴവെള്ളം സംഭരിക്കാനുള്ള ശേഷിയിലാണ് മഴക്കുഴികൾ നിർമിക്കുന്നത്.
Read Moreശാരദാ ചിട്ടിതട്ടിപ്പ് കേസിൽ മമതാ ബാനര്‍ജിക്ക് വൻ തിരിച്ചടി;ബംഗാൾ മുൻ എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ സുപ്രീം കോടതിയുടെ അനുമതി.
ഡല്‍ഹി :ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ മമതാ ബാനര്‍ജിക്ക് വൻ തിരിച്ചടി. ബംഗാൾ മുൻ എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ സുപ്രീം കോടതി അനുവദിച്ചു. നിയമപരമായ നടപടികളുമായി സിബിഐക്ക് മുന്നോട്ടു പോകാമെന്നും സുപ്രീം കോടതി അറിയിച്ചു. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ തെളിവു നശിപ്പിച്ചെന്നാണ് സിബിഐ വാദം. കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന സിബിഐ പ്രത്യേക സംഘം ദില്ലിയിൽ കൂടിയാലോചനകൾ നടത്തിയിരുന്നു. സുപ്രീം കോടതി അനുമതി കിട്ടിയാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ സാധ്യത തള്ളിക്കളയാനാകില്ല .…
Read Moreഗാന്ധി വധത്തെ ന്യായീകരിക്കാന്‍ ആകില്ല;ആരോ തന്‍റെ ട്വിറ്റെര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതാണ്,മലക്കം മറിഞ്ഞ് കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ
ബെംഗളൂരു :മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെ രാജ്യസ്നേഹിയെന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരാമര്‍ശത്തെ പിന്തുണച്ച നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്ഡെ. ഗാന്ധി വധം ന്യായീകരിക്കാനാകില്ല. തന്റെ ട്വിറ്റർ അക്കൗണ്ട് ഇന്നലെ മുതൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. ഗോഡെസെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന ട്വീറ്റ് ബിജെപി എം പി നളിൻ കുമാർ കട്ടീലും തന്‍റെ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു. ഗോഡ്സെ രാജ്യ സ്നേഹിയയായിരുന്നു, രാജ്യസ്നേഹിയാണ്, രാജ്യസ്നേഹിയായിരിക്കും എന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്നായിരുന്നു…
Read Moreമെട്രോ സ്റ്റേഷനിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് ചികിൽസാ സഹായം തേടുന്നു.
ബെംഗളൂരു : ദാസറഹള്ളിയിലെ നമ്മ മെട്രോ സ്റ്റേഷനിൽ നിന്ന് അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിൽസാ സഹായം തേടുന്നു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിക്കൂ;ഒരു കോടി രൂപ സമ്മാനമായി നേടൂ!
ബെംഗളൂരു : ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിക്കുന്ന ജ്യോതിഷികൾക്ക് ഒരു കോടി രൂപ സമ്മാനം, വാഗ്ദാനവും വെല്ലുവിളിയുമായി കർണാടകയിലെ പുരോഗമന വാദികളുടെ സംഘടനയായ അഖില കർണാടക വിചാര വാദികള സംഘമാണ് മുന്നോട്ട് വന്നിരിക്കുന്നത്. ദേശീയ തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച പാർട്ടികൾക്ക് ലഭിക്കുന്ന സീറ്റ് ,വിജയിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പേരും മണ്ഡലവും കർണാടകയിലെ 28 മണ്ഡലങ്ങളിലെ വിജയികൾ എന്നിവയാണ് പ്രവചിക്കേണക്ക്. മൽസരിക്കാൻ താൽപര്യമുള്ളവർ 10000 രൂപ കെട്ടി വക്കണം, പ്രവചനം ശരിയായാൽ സമ്മാനത്തുകയോടൊപ്പം കെട്ടിവച്ച തുകയും തിരിച്ച് നൽകും ഒന്നിലധികം…
Read Moreകർണാടക പേലീസിന്റെ തൊപ്പിയുടെ തണുപ്പിലേക്ക് ലക്നൗ പോലീസ്.
ബെംഗളൂരു : കർണാടക പോലീസിന്റെ കൗബോയ് തൊപ്പി മാതൃകയാക്കാൻ ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ പോലീസ്. കനത്ത ചൂടുള്ള കാലാവസ്ഥയിൽ വർഷങ്ങളായി ഉപയോഗിക്കുന്ന കമ്പിളി തൊപ്പി ധരിക്കുന്നത് പോലീസുകാർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. ആദ്യഘട്ടത്തിൽ ട്രാഫിക് പോലീസുകാർക്കാണ് ഈ തൊപ്പി ലഭിക്കുക.ലക്നൗ ട്രാഫിക് അഡീഷണൽ കമ്മീഷണർ’ പൂർണേന്ദു സിംഗ് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയെ പര്യാടനത്തിന് ശേഷമാണ് കർണാടക പോലീസിന്റെ തൊപ്പിക്ക് നറുക്ക് വീണത്. ഈ തൊപ്പി പരുത്തി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് അത് കൊണ്ട് കൂടുതൽ വായുസഞ്ചാരം ലഭിക്കും.
Read Moreനഗരത്തിലെ മലയാളികളുടെ യാത്രാപ്രശ്നത്തിന് പരിഹാരം തേടി രണ്ട് സംസ്ഥാനങ്ങളുടെയും മന്ത്രിമാർ തമ്മിലുള്ള ചർച്ച ഉടൻ.
ബെംഗളൂരു : കർണാടകയിലെ മലയാളികൾ നേരിടുന്ന യാത്രാപ്രശ്‌നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇരു സംസ്ഥാനത്തെയും ട്രാൻസ്പോർട്ട് കോർപറേഷനുകൾ ഒരുമിച്ച് പ്രർത്തിക്കണമെന്ന് കാരാട്ട് റസാഖ് എം എൽ എ ആവശ്യപ്പെട്ടു. കർണാടക ഗതാഗത മന്ത്രി ഡി.സി. തമണ്ണയുമായി ഇത് സംബന്ധിച്ച ചർച്ച നടത്തി. കേരള ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനുമായി തമണ്ണ ഫോണിൽ സംസാരിച്ചു. ഇരു സംസ്ഥാനങ്ങളിലേയും ഗതാഗത മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം ഉടൻ തന്റെ തിരുവനന്തപുരത്ത് ചേരുമെന്ന് എം എൽ എ അറിയിച്ചു.
Read More