ബെംഗളൂരു: നഗരത്തില്‍ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് (ശര്‍മ ട്രാവല്‍സ്) കൃഷ്ണഗിരി ജില്ലയിലെ ശൂലഗിരിക്ക് അടുത്തുവച്ച് അപകടത്തില്‍ പെട്ടു,ബസ് പൂര്‍ണമായും അഗ്നിക്കിരയായി.ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലം ബസില്‍ ഉണ്ടായിരുന്ന 35 പേര് പരിക്കുകള്‍ പോലും ഇല്ലാതെ രക്ഷപ്പെട്ടു.ചില യാത്രക്കാരുടെ ബാഗുകള്‍ കത്തിനശിച്ചു. നഗരത്തില്‍ നിന്ന് പുറപ്പെട്ട ബസ് ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ദേശീയപാതയിലെ ശൂലഗിരിക്ക് അടുത്തുള്ള ചിന്നരു എന്നാ സ്ഥലത്ത് എത്തിയപ്പോള്‍ മറ്റു വാഹനങ്ങളില്‍ എത്തിയ ഡ്രൈവര്‍മാര്‍ ബസ് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്കുകയിരുന്നു,ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും…
Read MoreDay: 10 May 2019
അഭിനയിക്കാൻ താത്പര്യമുള്ളവർക്ക് അവസരമൊരുക്കി ഇന്ദ്രജിത്തിന്റെ പുതിയ സിനിമയിലേക്ക് ക്ഷണം!!
അഭിനയിക്കാൻ താത്പര്യമുള്ളവർക്ക് അവസരമൊരുക്കി ഇന്ദ്രജിത്തിന്റെ പുതിയ സിനിമയിലേക്ക് ക്ഷണം. ഇന്ദ്രജിത്ത് സുകുമാരൻ ശക്തമായൊരു കഥാപാത്രവുമായി വീണ്ടുമെത്തുന്നു. ഇന്ദ്രജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. ഈ ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യമുള്ളവർക്ക് അവസരവുമായി അണിയറപ്രവർത്തകർ പുതിയ വാർത്ത പുറത്തു വിട്ടു. ശംഭു പുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സാമൂഹ്യ ആക്ഷേപ ചിത്രമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ഡിസൈനിങ് വളരെ വേറിട്ട രീതിയിലാണ്. ശ്രിന്ദ, അനു മോൾ, സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ. മെയ് അവസാന വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്…
Read More“ഒരു വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും”സിഖ് വിരുദ്ധ കലാപത്തെ അനുകൂലിച്ച് രാജീവ് ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് ബി.ജെ.പി.
ഡല്‍ഹി : ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള പഞ്ചാബ് ,ഡല്‍ഹി എന്നിവിടങ്ങളില്‍ സിഖ് വിഭാഗത്തിന് ഉള്ള പ്രാധാന്യം എല്ലാവര്ക്കും അറിയാവുന്നതാണ്,അത് കൃത്യമായി എടുത്തു പയറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി ജെ പിയും. ഇന്ദിരാഗാന്ധി യുടെ മരണത്തെ തുടര്‍ന്ന് ദല്‍ഹിയിലും സമീപപ്രദേശങ്ങളിലുമായി അരങ്ങേറിയ സിഖ് വിരുധകാലം 3000 ല്‍ അധികം ആളുകളുടെ മരണത്തില്‍ കലാശിച്ചു സജ്ജന്‍ കുമാര്‍ അടക്കം കോണ്‍ഗ്രസ് നേതാക്കളുടെ കരങ്ങള്‍ ഇതിന്റെ പിന്നില്‍ ഉണ്ടായിരുന്നു എന്നത് ചരിത്രം. 1984… भूलना नामुमकिन है। न दिल्ली भूल पाएगी न ही देश। न उस खौफनाक…
Read Moreമെജസ്റ്റിക് മെട്രോ സ്റ്റേഷനിൽ പരിശോധനയ്ക്ക് വിസമ്മതിച്ച ഒരാളെക്കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ്!!
ബെംഗളൂരു: മെജസ്റ്റിക് മെട്രോ സ്റ്റേഷനിൽ സുരക്ഷാ പരിശോധനയ്ക്ക് വിസമ്മതിച്ച ഒരാളെക്കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ്!! ഇയാൾക്കായി അന്വേഷണം തുടരുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ ടി. സുനിൽകുമാർ പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരെ പരിശോധിച്ച സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരിൽനിന്ന് മൊഴിയെടുത്തിട്ടുണ്ട്. സ്വകാര്യ ചാനലുകൾ പുറത്തുവിട്ട സി.സി.ടി.വി. ദൃശ്യത്തിലുള്ളയാൾ നയന്ദഹള്ളി സ്വദേശി റിയാസാണെന്ന് പോലീസ് കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു. ഇയാൾ പതിവുയാത്രക്കാരനായതിനാൽ വിശദമായി ചോദ്യംചെയ്തശേഷം വിട്ടയച്ചു. റിയാസ് അകത്തുകടന്ന ഈസ്റ്റ് ഗേറ്റ് വഴി പ്രവേശിച്ച മറ്റൊരാൾ സുരക്ഷാപരിശോധനയ്ക്ക് വിസമ്മതിച്ച് കടന്നിട്ടുണ്ട്. റിയാസിന്റെ മൊഴിയെത്തുടർന്ന് സി.സി.ടി.വി. ദൃശ്യം സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് സുരക്ഷാപരിശോധന…
Read Moreഗൗരി ലങ്കേഷിന്റെ വധവുമായി ഭോപാലിലെ ബി.ജെ.പി. സ്ഥാനാർഥി പ്രജ്ഞാസിങ്ങിന് ബന്ധമില്ലെന്ന് അന്വേഷണസംഘം
ബെംഗളൂരു: കർണാടക പോലീസിന്റെ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ഭോപാലിലെ ബി.ജെ.പി. സ്ഥാനാർഥി പ്രജ്ഞാസിങ്ങിന് ബന്ധമില്ലെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. ഗൗരി ലങ്കേഷ് വധവുമായി പ്രജ്ഞാസിങ്ങിന് ബന്ധമുണ്ടെന്ന തരത്തിൽ ഇംഗ്ലീഷ് പത്രത്തിൽവന്ന വാർത്തയെത്തുടർന്നാണ് വിശദീകരണം. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് 16 പേരെയാണ് അന്വേഷണസംഘം ഇതുവരെ അറസ്റ്റുചെയ്തത്. ഗൗരി ലങ്കേഷ് വധക്കേസിലെ അന്വേഷണത്തിൽ പ്രജ്ഞാസിങ്ങിന് ബന്ധമുള്ളതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ല. കുറ്റപത്രത്തിൽ ഇത്തരത്തിലുള്ള ഒരു പരാമർശവുമില്ല -അന്വേഷണസംഘം വ്യക്തമാക്കി.
Read Moreശിവാജിനഗർ റസ്സൽ മാർക്കറ്റിൽ പാർക്കിങ് നിരോധനവും കൈയേറ്റമൊഴിപ്പിക്കലും; കടയുടമകളും ജീവനക്കാരും പ്രതിഷേധ ധർണ നടത്തി.
ബെംഗളൂരു: ശിവാജിനഗർ റസ്സൽ മാർക്കറ്റിൽ പാർക്കിങ് നിരോധനവും കൈയേറ്റമൊഴിപ്പിക്കലും; കടയുടമകളും ജീവനക്കാരും പ്രതിഷേധ ധർണ നടത്തി. ബി.ബി.എം.പി.യുടെ നീക്കത്തിനെതിരേ വ്യാഴാഴ്ച ഉച്ചയോടെ കടയുടമകളും ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമവും തടഞ്ഞു. റസ്സൽ മാർക്കറ്റിന് സമീപം വാഹനപാർക്കിങ് നിരോധിച്ചതും കൈയേറ്റമൊഴിപ്പിക്കാനുള്ള ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ ശ്രമവുമാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമവും തടഞ്ഞു. മാർക്കറ്റിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ട്രാഫിക് പോലീസ് എടുത്തുകൊണ്ടുപോയത് പ്രതിഷേധം ശക്തമാക്കി. പാർക്കിങ് നിരോധിച്ചത് മാർക്കറ്റിലെ കച്ചവടത്തെ ബാധിച്ചെന്ന് റസ്സൽ മാർക്കറ്റ് വ്യാപാരിസംഘടന ആരോപിച്ചു. കഴിഞ്ഞദിവസം…
Read Moreമഴക്കാലത്ത് നഗരത്തിൽ വെള്ളം പൊങ്ങാതിരിക്കാൻ റോബോട്ടിക് എസ്കവേറ്ററുകൾ ഉപയോഗിച്ചു കനാലുകളിലെ ചെളി നീക്കം ചെയ്യുന്നു.
ബെംഗളൂരു: മഴക്കാലത്ത് നഗരത്തിൽ വെള്ളം പൊങ്ങാതിരിക്കാൻ റോബോട്ടിക് എസ്കവേറ്ററുകൾ ഉപയോഗിച്ചു കനാലുകളിലെ ചെളി നീക്കം ചെയ്യുന്നു. അഴുക്കുചാലുകളിലും കനാലുകളിലും മാലിന്യമടിഞ്ഞതാണ് മഴ പെയ്യുമ്പോൾ റോഡുകളിൽ വെള്ളം പൊങ്ങുന്നതിന്റെ പ്രധാനകാരണം. നഗരത്തിൽ വെള്ളം പൊങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ ബി.ബി.എം.പി. ചെയ്തുവരികയാണ്. മഴക്കാലത്തിന് മുമ്പ് അഴുക്കുചാലുകളിലെയും കനാലുകളിലെയും ചെളി നീക്കം ചെയ്യാൻ സ്വകാര്യകമ്പനിയെ ഏൽപ്പിച്ചിട്ടുണ്ട്. റോബോട്ടിക് എസ്കവേറ്ററുകൾ ഉപയോഗിച്ചാണ് ചെളി നീക്കം ചെയ്യുന്നത്. 15 ട്രക്കുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ദിവസേന 880 തൊഴിലാളികളാണ് ചെളി നീക്കുന്നതിനായി പ്രയത്നിക്കുന്നത്. മുൻവർഷങ്ങളിൽ മഴക്കാലത്ത് റോഡുകളിൽ വെള്ളം പൊങ്ങിയതിനെതുടർന്ന് ഗതാഗതം താറുമാറായിരുന്നു. അഴുക്കുചാലുകളിൽനിന്നും…
Read Moreഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഐഎൻഎസ് സുമിത്രയിൽ കനേഡിയന്‍ പൗരനായ അക്ഷയ് കുമാര്‍; മോദിയെ വിമർശിച്ച് ദിവ്യസ്പന്ദന.
ബെംഗളൂരു: ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഐഎൻഎസ് സുമിത്രയിൽ കനേഡിയന്‍ പൗരനായ അക്ഷയ് കുമാര്‍; മോദിയെ വിമർശിച്ച് ദിവ്യസ്പന്ദന. രാജീവ് ഗാന്ധി യുദ്ധക്കപ്പൽ കുടുംബാവശ്യത്തിന് ഉപയോഗിച്ചുവെന്ന ആരോപണമുന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അക്ഷയ്കുമാറിനെ ചൂണ്ടിക്കാട്ടിയാണ് ദിവ്യ സ്പന്ദനയുടെ വിമർശനം. ഒരു കനേഡിയൻ പൗരൻ നാവികസേനയുടെ യുദ്ധക്ക പ്പലിനുള്ളിൽ കയറുന്നത് ഉചിതമാണോ എന്നാണ് അവരുടെ ചോദ്യം. പ്രധാനമന്ത്രിയേയും അക്ഷയ് കുമാറിനേയും ടാഗ് ചെയ്താണ് ദിവ്യയുടെ ട്വീറ്റ്. നമ്മളിൽ പലരും ഈ വിവാദം മറന്നിട്ടില്ലെന്നും അവർ ട്വീറ്റിൽ വ്യക്തമാക്കി. മോദിയുമായും ബിജെപിയുമായും അടുപ്പം കാണിച്ചിട്ടുള്ള അക്ഷയ്കുമാർ നേരത്തെ തിരഞ്ഞെടുപ്പിൽ വോട്ട്…
Read Moreനാട്ടിൽ പോകുമ്പോൾ അധിക വില നൽകേണ്ട;സ്വകാര്യ ബസ് ജീവനക്കാരുടെ മർദ്ദനമേൽക്കേണ്ട;ഓണത്തിന് നാട്ടിലേക്ക് പോകാനുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു;ടിക്കറ്റ് ഇന്ന് തന്നെ ഉറപ്പാക്കുക.
ബെംഗളൂരു : നഗരത്തിൽ നിന്ന് നാട്ടിലേക്ക് പോകാൻ മലയാളികൾ നേരിടുന്ന പ്രശ്നമാണ് കഴിഞ്ഞ കുറെ ആഴ്ചകളായി നമ്മൾ ചർച്ച ചെയ്യുന്നത്. സ്വകാര്യബസ് ജീവനക്കാരിൽ നിന്ന് ബെംഗളൂരു മലയാളികൾ നേരിടുന്ന സാമ്പത്തിക ശാരീരിക ഉപദ്രവങ്ങളുടെ കാര്യങ്ങൾ നമ്മൾ നിരവധി ചർച്ച ചെയ്തു. ഇവരുടെഭീഷണിയില്ലാതെ സൗകര്യപ്രദായി യാത്ര ചെയ്യാവുന്ന ഒരു മാധ്യമമാണ് തീവണ്ടി, ഈ വർഷം നാട്ടിലേക്ക് ഏറ്റവും തിരക്ക് ഉണ്ടാകാവുന്ന സമയമായ ഓണത്തിന് ഉള്ള ടിക്കറ്റ് ബുക്കിംഗ് റെയിൽവേ ആരംഭിച്ചു കഴിഞ്ഞു. ഈവർഷം സെപ്റ്റംബർ 10 ന് ബുധനാഴ്ചയാണ് തിരുവോണം, അതിന്റെ തൊട്ടു മുൻപുള്ള ഏറ്റവും…
Read More