ബെംഗളൂരു: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ നിരന്തരം തോല്‍വികള്‍ ഏറ്റുവാങ്ങിയ ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഈ സീസണില്‍ 12 കളികള്‍ നേരിട്ട ആര്‍സിബി നാല് കളികള്‍ മാത്രമാണ് ജയിച്ചത്. ഇതോടെ, തോല്‍വികളുടെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് കോഹ്ലി നയിച്ച ബാംഗ്ലൂര്‍ ടീം. 100 ട്വന്റി-20 മത്സരങ്ങള്‍ തോല്‍ക്കുന്ന ടീമെന്ന റെക്കോര്‍ഡാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരിക്കുന്നത്. കോഹ്ലി ടീമിന്റെ ഭാഗമായിരുന്നപ്പോഴാണ് 90 തോല്‍വികളും സംഭവിച്ചത് എന്നതാണ് മറ്റൊരു പ്രത്യേകത. അതോടെ, ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ താരമായി കോഹ്ലി.100 ട്വന്റി-20 മത്സരങ്ങള്‍ തോല്‍ക്കുന്ന മൂന്നാമത്തെ ടീമാണ് ബാംഗ്ലൂര്‍.…
Read MoreDay: 30 April 2019
മാപ്പ് ..മാപ്പ് ..മാപ്പ് .. ‘ചൗകീദാർ ചോർ ഹേ’എന്ന് സുപ്രീം കോടതി കണ്ടെത്തി എന്ന പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ചു.
ഡല്‍ഹി :റഫാൽ കേസിൽ സുപ്രീംകോടതിയും ‘ചൗകീദാർ ചോർ ഹേ’ എന്ന് കണ്ടെത്തിയതായുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. നേരത്തേ സുപ്രീംകോടതിയിൽ രാഹുൽ നൽകിയ സത്യവാങ്മൂലം ഖേദപ്രകടനം മാത്രമാണെന്നും അത് മാപ്പ് പറച്ചിലല്ലെന്നും ബിജെപി വാദിച്ചു. ‘ചൗകീദാർ ചോർ ഹേ’ എന്നത് രാഷ്ട്രീയമുദ്രാവാക്യമാണെന്ന രാഹുലിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നിങ്ങളുടെ രാഷ്ട്രീയം ഞങ്ങൾക്ക് കേൾക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം തിങ്കളാഴ്ച എഴുതി നൽകാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വിയോട്…
Read Moreഉയര്‍ന്ന ജാതിയില്‍ പെട്ട യുവാവ് വീട്ടില്‍ അതിക്രമിച്ചു കടന്ന് പി.യു.വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാല്‍സംഘം ചെയ്തു;ഒരു കഷ്ണം കയറില്‍ ജീവിതം തീര്‍ത്ത് പെണ്‍കുട്ടി;കുറ്റവാളിയെ ഉടനെ പിടികൂടണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തി നാട്ടുകാര്‍.
ബെംഗളൂരു: പ്രീ യുനിവേര്സിറ്റി ഒന്നാം വര്‍ഷം (പ്ലസ് വണ്‍) പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയായ യുവാവ് അതിക്രമിച്ചു വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്തു.ദുഃഖം താങ്ങാന്‍ വയ്യാതെ പെണ്‍കുട്ടി തൂങ്ങി മരിച്ചു. സംഭവം നടന്നത് ബംഗാരപേട്ട് താലൂക്കിലെ വടരഹള്ളിയില് കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്ക് ആയിരുന്നു. ബോവി എന്നാ താഴ്ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ സമീപത്തു ഉള്ള ഉയര്‍ന്ന ജാതിയില്‍ പെട്ട 22 വയസ്സുകാരന് വീട്ടില്‍ കയറി ഉപദ്രവിക്കുകയായിരുന്നു. വീട്ടില്‍ കുട്ടി ഒറ്റയ്ക്ക് ഉള്ള സമയത്ത് ആണ് ഈ ക്രൂര സംഭവം നടന്നത് എന്ന് ബതമംഗല…
Read Moreമലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച മൂന്നുപേർ ബെംഗളൂരു എയർപോർട്ടിൽ പിടിയിൽ!!
ബെംഗളൂരു: മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച മൂന്നുപേർ ബെംഗളൂരു എയർപോർട്ടിൽ പിടിയിൽ. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് ഷാർഖാൻ ഷാഹിർ ഹുസൈൻ(41), കാജാ മുഹമ്മദ് മൊയ്തീൻ ഹാറൂൺ (39), അൻസാരി മുഹമ്മദ് ഇബ്രാഹിം (45) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് ദ്രവരൂപത്തിലുള്ള 1.5 കിലോ സ്വർണം പിടിച്ചെടുത്തു. ഷാർജയിൽനിന്നുള്ള എയർ ഇന്ത്യാ വിമാനത്തിലാണ് ഇവർ എത്തിയത്. ഷാഹിർ ഹുസൈനും മൊയ്തീൻ ഹാറൂണും ഷാർജയിൽനിന്നാണ് വിമാനത്തിൽ കയറിയത്. മുഹമ്മദ് ഇബ്രാഹിം ഗോവയിൽനിന്ന് ഇതേ വിമാനത്തിൽ കയറി. ബെംഗളൂരു വിമാനത്താവളത്തിൽ അസ്വാഭാവിക പെരുമാറ്റത്തെത്തുടർന്ന് സംശയംതോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവർ…
Read Moreചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരായ പീഡനപരാതി നൽകാൻ യുവതിയെ സഹായിച്ചത് പ്രശാന്ത് ഭൂഷൺ?
ഡല്‍ഹി :ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരായ പീഡനപരാതി നൽകാൻ യുവതിയെ സഹായിച്ചത് പ്രശാന്ത് ഭൂഷൺ ആണെന്ന് സുപ്രീംകോടതിയിൽ ഉന്നയിച്ച് അഡ്വ.എംഎൽ ശർമ്മ. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ ബെഞ്ചിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇക്കാര്യം മറ്റേതെങ്കിലും ബഞ്ചിൽ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. യുവതിക്ക് സത്യവാങ്മൂലം തയ്യാറാക്കി നൽകിയത് പ്രശാന്ത് ഭൂഷൺ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് എം എല്‍ ശര്‍മ്മ ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചത്. ഇതോടെ പ്രശാന്ത് ഭൂഷണെതിരെ കേസെടുക്കണമെന്ന് എം എല്‍ ശര്‍മ്മ, ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍…
Read Moreപ്രധാനമന്ത്രിയെ ഹിറ്റ്ലറിനോട് താരതമ്യപ്പെടുത്തി വ്യാജ ചിത്രം ട്വിറ്റെറില്‍ പങ്കുവച്ച ദിവ്യസ്പന്ദന കുടുങ്ങി!
അഡോള്‍ഫ് ഹിറ്റ്ലറുടെ വ്യാജചിത്രം ട്വിറ്ററില്‍ പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് ദിവ്യസ്പന്ദനയുടെ നടപടി വിവാദത്തില്‍. കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിങ്ങിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി ഇത്തരം വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നത് ശരിയാണോ എന്നതാണ് ഉയരുന്ന ചോദ്യം. What are your thoughts? pic.twitter.com/b8GcgKL2ih — Divya Spandana/Ramya (@divyaspandana) April 29, 2019 അഡോള്‍ഫ് ഹിറ്റ്ലറുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചിത്രങ്ങള്‍ ഒന്നിച്ചാണ് ദിവ്യസ്പന്ദന ഇന്ന് സ്വന്തം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇരുവരും കുട്ടികളുമായി സംവദിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ഹിറ്റ്ലറും മോദിയും കുട്ടികളോട് ഇടപഴകുന്നത് സമാനരീതിയിലാണെന്നാണ് ചിത്രത്തില്‍ കാണാനാവുക. എന്താണ്…
Read Moreകർണാടക ആർ.ടി.സി ജീവനക്കാർ നാളെ പണിമുടക്കും;സർവീസുകള ബാധിച്ചേക്കും.
ബെംഗളൂരു : കർണാടക ആർ ടി സി യിലെ ഒരു വിഭാഗം തൊഴിലാളികൾ നാളെ പണിമുടക്കും ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ലേബർ ഫെഡറേഷൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആറാം ശമ്പളകമ്മീഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകണം എന്നാണ് ഇവരുടെ ആവശ്യമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി എബി ബോറ ഷെട്ടി അറിയിച്ചു . രണ്ടുവർഷം മുൻപ് നടത്തിയ സമരത്തെ തുടർന്ന് ശമ്പളപരിഷ്കരണം നടപ്പിലാക്കുമെന്ന് വാഗ്ദാനം മാനേജ്മെൻറ് ലംഘിച്ചിരിക്കുകയാണ്. തീരുമാനം ഉടൻ ഉണ്ടാകുന്നില്ലെങ്കിൽ അനിശ്ചിതകാല സമരത്തെ കുറിച്ച് ആലോചിക്കുമെന്നും എന്നും ബോറ…
Read Moreസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മലബാറിൽ നിന്നുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ സമരത്തിൽ;യാത്രക്കാർ പെരുവഴിയിൽ;കൂടുതൽ സർവ്വീസ് നടത്തി കർണാടക കേരള ആർടിസികൾ.
ബെംഗളൂരു : വിവിധ ട്രാവൽസ് ഓഫീസുകളിലും മറ്റും നടക്കുന്ന മിന്നൽ പരിശോധനയിൽ പ്രതിഷേധിച്ച് മലബാർ മേഖലയിലെ സ്വകാര്യ അന്തർസംസ്ഥാന ബസുകൾ പണിമുടക്കിയതോടെ ബെംഗളുരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇരുന്ന യാത്രക്കാർ ദുരിതത്തിലായി. മലപ്പുറം മുതൽ കാസർകോട് വരെ യുള്ള സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കുന്ന 50 അധികം ബസുകളാണ് പണിമുടക്കിയത്. കൂടുതൽ സർവ്വീസുകൾ ഒരുക്കി കർണാടക കേരള ആർ ടി സി കൾ യാത്രാപ്രശനം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഓപറേഷൻ നൈറ്റ് റൈഡേഴ്സിന് എതിരെയാണ് സ്വകാര്യ ബസുകാരുടെ പ്രതിഷേധം.പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി…
Read Moreഡാൻസ് ബാറുകളിൽ നടന്ന റെയ്ഡിൽ നിശാനൃത്തത്തിന് എത്തിച്ച 78 യുവതികളെ രക്ഷിച്ചു.
ബെംഗളൂരു :നഗരത്തിലെ വിവിധ ഡാൻസ് ബാറുകളിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിൽ 78 യുവതികളെ രക്ഷപ്പെടുത്തി. നടത്തിപ്പുകാരായ മൂന്ന് പേർ പോലീസ് പിടിയിലായി. ബ്രിഗേഡ് റോഡിലെ ബ്രിഗേഡ് നൈറ്റ് സിക്സ് ബാർ, കലാശിപ്പാളയത്തെ നൈറ്റ് ക്വീൻ എന്നീ ബാറുകളിൽ നടത്തിയ റെയ്ഡിലാണ് നിശ നൃത്തത്തിനെത്തിയ യുവതികളെ കണ്ടെത്തിയത്. ബാർ മാനേജർ അശോക് ഷെട്ടി, കെ.സച്ചിൻ, പി.മോഹൻ, എന്നിവരെ അറസ്റ്റ് ചെയ്തു.ബ്യൂട്ടി പാർലർ ജോലിക്കെന്ന വ്യാജ വിവരം നൽകിയാണ് ഇവരെയെല്ലാം നഗരത്തിലെത്തിച്ചത്. http://h4k.d79.myftpupload.com/archives/19750 http://h4k.d79.myftpupload.com/archives/30510
Read Moreകള്ളവോട്ടിനു സഹായം; മൂന്നു പോളിങ് ഓഫീസർമാരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സസ്പെൻഡ് ചെയ്തു.
ബെംഗളൂരു: ജനതാദൾ-എസിന്റെ തട്ടകമായ ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ഹൊളെനരസിപുരിൽ കള്ളവോട്ടിനു സഹായം നൽകിയെന്ന പരാതിയിൽ മൂന്നു പോളിങ് ഓഫീസർമാരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സസ്പെൻഡ് ചെയ്തു. ഹൊളെനരസിപുരയിലെ പടുവലഹിപ്പെ ബൂത്തിൽ കള്ളവോട്ടു നടന്നതിന്റെ തെളിവുകൾസഹിതം ബി.ജെ.പി. പരാതിനൽകിയിരുന്നു. അന്വേഷണത്തിൽ തെളിവു ബോധ്യപ്പെട്ടതോടെയാണ് മൂന്ന് പോളിങ് ഓഫീസർമാരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാ കളക്ടർ പ്രിയങ്ക മേരി ഫ്രാൻസിസ് സസ്പെൻഡ് ചെയ്തത്. കള്ളവോട്ടുചെയ്ത ഏഴുപേർക്കെതിരേ കേസെടുക്കാനും നിർദേശിച്ചു. തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ ജനതാദൾ-എസിന് അനുകൂലമായി പ്രവർത്തിച്ചുവെന്ന പരാതിയെത്തുടർന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അക്രം പാഷയെ മാറ്റിയാണ് മലയാളിയായ പ്രിയങ്ക…
Read More