പ്രധാ​ന​മ​ന്ത്രിയുടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ദി​യി​ൽ വ​ൻ സു​ര​ക്ഷാ വീ​ഴ്ച്ച; പ്രധാനമന്ത്രി എത്തുന്നതിന് മുൻപേ പോലീസുകാരന്റെ തോക്കിൽ നിന്ന് വെടി പൊട്ടി!

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ദി​യി​ൽ വ​ൻ സു​ര​ക്ഷാ വീ​ഴ്ച്ച. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സം​ഭ​വം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി. സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന എ​ൻ​ഡി​എ റാ​ലി​യെ അ​ഭി​സം​ബോ​ധ ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ത്താ​നി​രി​ക്കെ​യാ​ണ് വെ​ടി​പൊ​ട്ടി​യ​ത്. കൊ​ല്ലം എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ തോ​ക്കി​ൽ നി​ന്നാ​ണ് വെ​ടി​പൊ​ട്ടി​യ​ത്. പോ​ലീ​സു​കാ​ര​നെ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ വേ​ദി​യി​ലു​ണ്ടാ​കും. തി​രു​വ​ന​ന്ത​പു​രം, ആ​റ്റി​ങ്ങ​ല്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ​ങ്കെ​ടു​ക്കു​ക.

Read More

പ്ര​ധാ​ന​മ​ന്ത്രിയുടെ ഹെലികോപ്റ്ററില്‍ പരിശോധന; തിരഞ്ഞെടുപ്പ് നിരീക്ഷകന് സസ്‌പെന്‍ഷന്‍

ഭു​വ​നേ​ശ്വ​ര്‍:  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യതുമായി ബന്ധപ്പെട്ട് നി​രീ​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ഇ​ത് സം​ബ​ന്ധി​ച്ച്‌ തിരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി. ഒഡീഷയില്‍ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകനായി നിയോഗിച്ച മുഹമ്മദ് മുഹ്‍സിനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തത്. കര്‍ണാടക കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്‍സിന്‍. പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥന്‍റെ നടപടി മൂലം പ്രധാനമന്ത്രിക്കു മിനുറ്റുകളോളം കാത്തിരിക്കേണ്ടി വന്നെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. ഒഡീഷയിലെ സംബാല്‍പൂരിലാണ് സംഭവം. എസ്.പി.ജി…

Read More

കോടികൾ തന്നാലും പരസ്യം വേണ്ടെന്ന് വെച്ച് സായ് പല്ലവി!!

മേക്കപ്പിടാന്‍ കഴിയില്ല എന്ന കാരണത്താല്‍ കോടികള്‍ വാഗ്ദാനം ചെയ്ത പരസ്യം വേണ്ടെന്നുവെച്ച സായ് പല്ലവി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം തേടിയിരിക്കുകയാണ്. ഒരു ഫെയര്‍നെസ് ക്രീമിന്‍റെ പരസ്യത്തില്‍ അഭിനയിക്കുന്നതിനായി രണ്ട് കോടി രൂപയാണ് താരത്തിന് ഓഫര്‍ കിട്ടിയത്. പക്ഷേ മേക്കപ്പിടാന്‍ സാധിക്കില്ല എന്ന കാരണത്താല്‍ പരസ്യ നിര്‍മ്മാതാക്കളെ നിരാശരാക്കി മടക്കേണ്ടി വന്നു സായ് പല്ലവിക്ക്. അധികം മേക്കപ്പ് തീരെ ഇഷ്ടമില്ലാത്ത നടിയാണ് സായ്. സിനിമയില്‍ പോലും അവര്‍ അധികം മേക്കപ്പ് ഉപയോഗിക്കാറില്ല. തന്‍റെ മുഖത്തെ മുഖക്കുരുവിന്‍റെ പാടുകള്‍ മറയ്ക്കാനോ, ചികിത്സ തേടാനോ പോലും താരത്തിന് ഇഷ്ട്ടമില്ലയെന്നാണ് വിവരം. തന്‍റെ…

Read More

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ പരക്കെ സംഘർഷം;ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു.

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ പരക്കെ സംഘർഷം. ബംഗാളിലെ സിപിഐഎം സ്ഥാനാർത്ഥി മുഹമ്മദ് സലീമിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. മുഹമ്മദ് സലീമിന് നിസാര പരിക്കുകൾ ഉണ്ടെന്നും വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഡാർജിലിംഗിലും ആക്രമണമുണ്ടായതായാണ് വിവരം ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പശ്ചിമ ബംഗാളിലെ മൂന്ന് സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഏറ്റവും അധികം സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡാർജിലിംഗിലാണ്. സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും അത് വോട്ടെടുപ്പിനെ…

Read More

“100 തവണ കുളിച്ചാലും നിങ്ങള്‍ പോത്തിനെപ്പോലിരിക്കും…!!”

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചരണം അതിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍ നേതാക്കളുടെ വാക് പോരും അതിശക്തമായി തന്നെ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞ പരാമര്‍ശത്തിന് ബിജെപി മുൻ എംഎൽഎ രാജു ഖാ​ഗേ നല്‍കിയ മറുപടിയാണ്‌ ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പ്രധാനമന്തി നരേന്ദ്രമോദി ക്യാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് മേക്കപ്പ് ചെയ്യുമെന്നായിരുന്നു കുമാരസ്വാമിയ‌ുടെ പരാമർശം. മോദി ദിവസവും 10 തവണ മുഖത്ത് പൗഡറിടുമെന്നും 10 തവണ വസ്ത്രം മാറുമെന്നുമാണ് കുമാരസ്വാമി പറഞ്ഞത്. ക്യാമറയുടേയും ജനങ്ങളുടെയും മുന്നിൽ വരുന്നതിന് മുമ്പ് അതിരാവിലെ…

Read More

പോളിങ് ബൂത്തിലെ തിരക്ക് നിയന്ത്രിക്കാൻ ‘‘QueueOne’ ആപ്പ്!

ബെംഗളൂരു: പോളിങ് ബൂത്തിലെ തിരക്ക് നിയന്ത്രിക്കാൻ ‘‘QueueOne’ ആപ്പ് അവതരിപ്പിച്ഛ് നഗരത്തിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി. യോബിനി ടെക് എന്ന കമ്പനിയാണ് പോളിങ് ബൂത്തിലെ നീണ്ട നിരയ്ക്കു പരിഹാരമായി ആപ്പ് ഇറക്കിയിരിക്കുന്നത്. ഇലക്ഷൻ കമ്മീഷന്റെ അനുമതിയോടെ ഈ ആപ്പ് പരിക്ഷണാർത്ഥം കോറമംഗലയിലെ റെഡ്‌ഡി ജനസംഗ ഹൈസ്കൂൾ പോളിങ് സ്റ്റേഷനിൽ ഇപ്പൊൾ പ്രവർത്തിക്കുന്നു. ‘‘QueueOne’ ആപ്പിൽ, വീട്ടിൽ നിന്ന് തന്നെ വിർച്വൽ ക്യുവിൽ നിൽകാവുന്ന സംവിദാനമാണ് ഒരുക്കിയിരിക്കുന്നത്. വോട്ടർ കാർഡ് ഉപയോഗിച്ച് ‘‘QueueOne’ ആപ്പ് പ്ലാസ്റ്റോറിൽ നിന്നോ www.queueone.co.in എന്ന വെബ്‌സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Read More

ആദ്യ മണിക്കൂറില്‍ ശരാശരി 10% വോട്ടിംഗ്;15 ശതമാനവുമായി നോര്‍ത്ത് ബെംഗളൂരു മുന്നില്‍;9 ശതമാനവുമായി കോലാര്‍ പിന്നില്‍;വോട്ടെടുപ്പ് തുടരുന്നു.

ബെംഗളൂരു: 14 മണ്ഡലങ്ങളിലേക്ക് ഉള്ള കര്‍ണാടകയിലെ തെരഞ്ഞെടുപ്പു ആരംഭിച്ചു.ആദ്യ മണിക്കൂറില്‍ ശരാശരി വിട്ടിംഗ് നില പത്ത് ശതമാനമാണ്.രാവിലെ ഒന്‍പത് മണിയോടെ ലഭിച്ച വിവരങ്ങള്‍ ആണ് ഇത്. 15 ശതമാനവുമായി നോര്‍ത്ത് ബെംഗളൂരു മുന്നില്‍;9 ശതമാനവുമായി കോലാര്‍ പിന്നില്‍.വീറുറ്റ പോരാട്ടം നടക്കുന്ന മാണ്ട്യയില്‍ വോട്ടിംഗ് 13 ശതമാനമാണ്.ബെംഗളൂരു റൂറലില്‍ പത്തു ശതമാനം വോട്ട് രേഖപ്പെടുത്തി.ചിത്ര ദുര്‍ഗയില്‍ 11%. 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തെക്കൻ സംസ്ഥാനങ്ങളിൽ  തമിഴ്നാടും ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകും. തമിഴ്നാട്ടിലെ വെല്ലൂരിൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനാൽ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും പുതുച്ചേരിയിലും മാത്രമാണ്…

Read More

സംസ്ഥാനത്ത് ‘ഒല’ ടാക്സി ഭിന്നശേഷിക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗജന്യമായി ഓടും!!

ബെംഗളൂരു: സംസ്ഥാനത്ത് ‘ഒല’ ടാക്സി ഭിന്നശേഷിക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗജന്യമായി ഓടും!! 270 കാബുകളാണ് സൗജന്യസേവനത്തിനായി ഒല ഏര്‍പ്പെടുത്തിയത്. ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളില്‍ ഏപ്രില്‍ 18-നും ബല്ലാരി, ഹുബ്ബള്ളി-ധര്‍വാദ്, ഗുല്‍ബര്‍ഗ, ബെല്‍ഗാം എന്നിവിടങ്ങളില്‍ ഏപ്രില്‍ 23-നുമാണ് ഈ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെയാണ് ഒലയുടെ ഈ പ്രവര്‍ത്തനം. കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായും വിവിധ നഗരങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണു തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഒല അറിയിച്ചു.ഒലയുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നതായി ജോയന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സൂര്യ സെന്‍ എവി പറഞ്ഞു.

Read More

ധോണി ഇല്ലെങ്കിൽ ചെന്നൈ തോൽക്കും!!! തികച്ചും ഏകപക്ഷീയമായ കളിയില്‍ ഹൈദരാബാദ് സിഎസ്‌കെയെ നിഷ്പ്രഭരാക്കി.

ഹൈദരാബാദ്: തികച്ചും ഏകപക്ഷീയമായ കളിയില്‍ ആറു വിക്കറ്റിനാണ് ഹൈദരാബാദ് സിഎസ്‌കെയെ നിഷ്പ്രഭരാക്കിയത്. പുറംവേദനയെ തുടര്‍ന്ന് എംഎസ് ധോണിയില്ലാതെയാണ് സിഎസ്‌കെ ഇറങ്ങിയത്. പകരം റെയ്‌നയ്ക്കു ടീമിനെ നയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയെ 132ല്‍ ഒതുക്കിയപ്പോള്‍ തന്നെ ഹൈദരാബാദ് വിജയപ്രതീക്ഷയിലായിരുന്നു. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോ (61*), ഡേവിഡ് വാര്‍ണര്‍ (50) എന്നിവരുടെ ഇന്നിങ്‌സുകള്‍ 16.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചു. 44 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കാണ് ബെയര്‍‌സ്റ്റോ ടീമിന്റെ ടോപ്‌സ്‌കോററായത്. വെറും 25 പന്തിലാണ് 10…

Read More

ആദ്യഘട്ട തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പരിശോധന കർശനമാക്കി ഉദ്യോഗസ്ഥർ.

ബെംഗളൂരു: ആദ്യഘട്ട തിരഞ്ഞെടുപ്പിനുമുമ്പ് വ്യാപകപരിശോധനയുമായി ആദായനികുതി വകുപ്പും തിരഞ്ഞെടുപ്പു കമ്മിഷനും. പൊതുമരാമത്തുമന്ത്രി എച്ച്.ഡി. രേവണ്ണയുടെ സുരക്ഷാവാഹനത്തിൽനിന്ന് 1.20 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തതിനുപിന്നാലെ ഹാസനിലെ ബി.ജെ.പി. സ്ഥാനാർഥി എ. മഞ്ജുവിന്റെ അനുയായികളിൽനിന്ന് രണ്ടുലക്ഷം രൂപ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പിടിച്ചെടുത്തു. ഹാസൻ ഹൊലെനരസിപുര ചെന്നംബിക തിയേറ്ററിനു സമീപത്തുവെച്ചാണ് രേവണ്ണയുടെ സുരക്ഷാവാഹനം ഉദ്യോഗസ്ഥർ പരിശോധിച്ചത്. രേഖകളില്ലാതെ സൂക്ഷിച്ച പണമാണ് പിടിച്ചെടുത്തത്. റെയ്ഡ് നടന്ന സമയത്ത് ഡ്രൈവർ ചന്ദ്രയ്യയെക്കൂടാതെ പോലീസ് കോൺസ്റ്റബിളും മറ്റൊരാളും വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണയാണ് ഹാസനിലെ കോൺഗ്രസ് – ജെ.ഡി.എസ്.…

Read More
Click Here to Follow Us