ആദ്യഘട്ട തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പരിശോധന കർശനമാക്കി ഉദ്യോഗസ്ഥർ.

ബെംഗളൂരു: ആദ്യഘട്ട തിരഞ്ഞെടുപ്പിനുമുമ്പ് വ്യാപകപരിശോധനയുമായി ആദായനികുതി വകുപ്പും തിരഞ്ഞെടുപ്പു കമ്മിഷനും. പൊതുമരാമത്തുമന്ത്രി എച്ച്.ഡി. രേവണ്ണയുടെ സുരക്ഷാവാഹനത്തിൽനിന്ന് 1.20 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തതിനുപിന്നാലെ ഹാസനിലെ ബി.ജെ.പി. സ്ഥാനാർഥി എ. മഞ്ജുവിന്റെ അനുയായികളിൽനിന്ന് രണ്ടുലക്ഷം രൂപ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പിടിച്ചെടുത്തു.

ഹാസൻ ഹൊലെനരസിപുര ചെന്നംബിക തിയേറ്ററിനു സമീപത്തുവെച്ചാണ് രേവണ്ണയുടെ സുരക്ഷാവാഹനം ഉദ്യോഗസ്ഥർ പരിശോധിച്ചത്. രേഖകളില്ലാതെ സൂക്ഷിച്ച പണമാണ് പിടിച്ചെടുത്തത്. റെയ്ഡ് നടന്ന സമയത്ത് ഡ്രൈവർ ചന്ദ്രയ്യയെക്കൂടാതെ പോലീസ് കോൺസ്റ്റബിളും മറ്റൊരാളും വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണയാണ് ഹാസനിലെ കോൺഗ്രസ് – ജെ.ഡി.എസ്. സഖ്യസ്ഥാനാർഥി.

  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി

മഞ്ജുവിന്റെ അനുയായികളായ നാരായണഗൗഡ, ഹേമന്ത് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും വോട്ടർമാർക്ക് പണം വിതരണംചെയ്യുമ്പോഴാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പിടിയിലായത്. നേരത്തേ കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്‌ഡെയുടെ അടുത്ത അനുയായിയുടെ വീട്ടിൽനിന്ന് 81 ലക്ഷം രൂപ പിടിച്ചിരുന്നു.

ബി.ജെ.പി. പ്രാദശികനേതാക്കളായ കൃഷ്ണ, രമാകാന്ത് എന്നിവരുടെ വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. കഴിഞ്ഞദിവസം ബെംഗളൂരു, ഹാസൻ, മാണ്ഡ്യ എന്നിവിടങ്ങളിൽ ജെ.ഡി.എസുമായി ബന്ധമുള്ള വ്യവസായികളുടെയും കരാറുകാരുടെയും വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സി.ആർ.പി.എഫിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

തിരഞ്ഞെടുപ്പു കമ്മിഷനും ആദായനികുതി വകുപ്പും കോൺഗ്രസ് -ജെ.ഡി.എസ്. നേതാക്കളെ വേട്ടയാടുകയാണെന്ന് ആരോപിച്ച് എച്ച്.ഡി. രേവണ്ണ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
[masterslider id="10"]

Related posts