ആദ്യ മണിക്കൂറില്‍ ശരാശരി 10% വോട്ടിംഗ്;15 ശതമാനവുമായി നോര്‍ത്ത് ബെംഗളൂരു മുന്നില്‍;9 ശതമാനവുമായി കോലാര്‍ പിന്നില്‍;വോട്ടെടുപ്പ് തുടരുന്നു.

ബെംഗളൂരു: 14 മണ്ഡലങ്ങളിലേക്ക് ഉള്ള കര്‍ണാടകയിലെ തെരഞ്ഞെടുപ്പു ആരംഭിച്ചു.ആദ്യ മണിക്കൂറില്‍ ശരാശരി വിട്ടിംഗ് നില പത്ത് ശതമാനമാണ്.രാവിലെ ഒന്‍പത് മണിയോടെ ലഭിച്ച വിവരങ്ങള്‍ ആണ് ഇത്.

15 ശതമാനവുമായി നോര്‍ത്ത് ബെംഗളൂരു മുന്നില്‍;9 ശതമാനവുമായി കോലാര്‍ പിന്നില്‍.വീറുറ്റ പോരാട്ടം നടക്കുന്ന മാണ്ട്യയില്‍ വോട്ടിംഗ് 13 ശതമാനമാണ്.ബെംഗളൂരു റൂറലില്‍ പത്തു ശതമാനം വോട്ട് രേഖപ്പെടുത്തി.ചിത്ര ദുര്‍ഗയില്‍ 11%.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തെക്കൻ സംസ്ഥാനങ്ങളിൽ  തമിഴ്നാടും ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകും.

തമിഴ്നാട്ടിലെ വെല്ലൂരിൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനാൽ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും പുതുച്ചേരിയിലും മാത്രമാണ് വോട്ടെടുപ്പ് നടക്കുക. ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23ലേക്ക് മാറ്റിയിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, നിഖിൽ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്‍ലി, ഹേമമാലിനി, അൻപുമണി രാംദോസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീൽ കുമാർ ഷിൻഡെ, അശോക് ചവാൻ, പൊൻ രാധാകൃഷ്ണൻ, കനിമൊഴി തുടങ്ങിയ നേതാക്കൾ ഇന്ന് ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
[masterslider id="10"]

Related posts