സെൻട്രൽ ബോർഡ് പരീക്ഷഫലം വരുന്നതിന് മുമ്പ് തന്നെ അഡ്മിഷൻ അവസാനിപ്പിച്ച് പി.യു കോളേജുകൾ

ബെംഗളൂരു : സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സെൻട്രൽ ബോർഡ് സ്‌കൂളുകളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പരീക്ഷാഫലം ലഭിക്കുന്നതിന് മുമ്പുതന്നെ, പ്രീ-യൂണിവേഴ്‌സിറ്റി എഡ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് (ഡിപിയുഇ)യുടെ നിയമങ്ങൾ ലംഘിച്ച് പല സ്വകാര്യ പിയു കോളേജുകളും ഐ പിയു പ്രവേശനം അവസാനിപ്പിച്ചു.

പല സ്വകാര്യ കോളേജുകളും തങ്ങളുടെ നോട്ടീസ് ബോർഡിൽ അഡ്മിഷൻ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും പരിഭ്രാന്തി സൃഷ്ടിച്ചു.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

“ഞാൻ ഒരു സിബിഎസ്ഇ സ്കൂൾ വിദ്യാർത്ഥിയാണ്, പത്താം ക്ലാസ് ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. സെൻട്രൽ ബോർഡ് സ്കൂളുകളുടെ ഫലം വരുന്നതിന് മുമ്പ് തന്നെ അവർ അഡ്മിഷൻ അവസാനിപ്പിച്ചു, ഒഴിവില്ലെന്ന് പറയുന്നു. ഞങ്ങൾ ഡിപിയുഇയുമായി ബന്ധപ്പെടാൻ ശ്രമിച്ചു, ഉദ്യോഗസ്ഥരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. നല്ല കോളേജിൽ അഡ്മിഷൻ കിട്ടുമോ എന്ന് ഞാനും എന്റെ മാതാപിതാക്കളും ശരിക്കും പേടിച്ചിരിക്കുകയാണ്” വിദ്യാർത്ഥി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts