സാഹസിക സഞ്ചാരികളെ ഇതിലേ ഇതിലേ…വനപാതകള്‍ നിങ്ങളെ മാടി വിളിക്കുന്നു..സഞ്ചാരികള്‍ക്കായി 26 വനപാതകള്‍ തുറന്ന് കൊടുത്തു.

ബെംഗളൂരു : സാഹസിക യാത്രകള്‍ ഇഷ്ട്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍,26 വന പാതകള്‍ കൂടി തുറന്നുകൊടുക്കാന്‍ കര്‍ണാടക ഇകോ ടൂറിസം ഡെവലപ്പ്മെന്റ് ബോര്‍ഡ് തീരുമാനിച്ചു. ഇപ്പോള്‍ ഏഴു വനപതകള്‍ മാത്രമാണ് ട്രെക്കിങ്ങിന് ലഭ്യമായിട്ടുള്ളത്.ഇത് വിജയം കണ്ടെതിനാല്‍ ആണ് കൂടുതല്‍ പാതകള്‍ തുറന്ന് കൊടുക്കുന്നത്.ചിക്ക ബാല്ലപ്പുര ജില്ലയിലെ സ്കന്ദഗിരി,അവലബെട്ട,രാമനഗര ജില്ലയിലെ സാവന ദുര്‍ഗ,തുമുക്കുരുവിലെ ബിദരക്കട്ടെ,ദേവരായണ ദുര്‍ഗ,സിദ്ധറ ബെട്ട ദോദ്ദബലപൂര്‍ ജില്ലയിലെ മക്കാളി ദുര്‍ഗ എന്നിവ മാത്രമാണ് ഇപ്പോള്‍ നിലവിലുന്ന അന്ഗീകൃത വന പാതകള്‍. വനപാതകള്‍ വഴിയില്ല ട്രെക്കിംഗ് ഉണ്ടാക്കുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് ഗൈഡുകളുടെ സഹായത്തോടെയാണ്…

Read More

നഗരത്തിലെ പ്രധാന പരിപാടികള്‍.

സുവര്‍ണ കര്‍ണാടക കേരള സമാജം യോഗം കൈകൊണ്ടരഹള്ളി സോണ്‍ വാര്‍ഷികാഘോഷം ഇന്ന് വൈകുന്നേരം 05:30 ന് +91 9845988776 മാണ്ഡ്യരൂപത യുവജന കണ്‍വെന്ഷന്‍ ഇന്ന് ധര്‍മാരാം സൈന്റ്റ്‌ തോമസ്‌ ഫെറോന ഹാളില്‍ നടക്കും. കഗടാസ പുര ശ്രീ നാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്തില്‍ ശിവക്ഷേത്ര പ്രതിഷ്ഠ നാളെ. സെകുലര്‍ ഫോറം സെമിനാര്‍ ഇന്ന് വൈകീട്ട് 5 ന്  ഇ സി എ ഹാളില്‍ +91 9448557993 എസ് ഡി പി ഐയുടെ ബാബറി മസ്ജിദ് കാമ്പയിന്‍ നാളെ വൈകുന്നേരം നാലിന് ക്യുന്‍സ് റോഡിലെ ദാറുല്‍…

Read More

ഉത്തരേന്ത്യയില്‍ മാത്രം പ്രചാരത്തിലുള്ള “ബുള്‍ബുള്‍”എന്നാ ഉപകരണത്തില്‍ മാന്ത്രിക സംഗീതം തീര്‍ത്ത് ഒരു എഴുവയസ്സുകാരി വിസ്മയമാകുന്നു.

ഇതു ഏഞ്ചലിൻ മരിയ ഏബിൾ, പാകിസ്താനിലും, നോർത്ത് ഇന്ത്യയിലും പ്രചാരത്തിലുണ്ടായിരുന്ന “ബുൾ ബുൾ” എന്നാ പഴയകാല സംഗീത ഉപകരണം വായിക്കുന്ന മലയാളി പെൺകുട്ടി.. സ്നേഹ സംഗീതത്തിൽ അതിർത്തികൾ മായിച്ചു, മുത്തച്ഛന്റെ ശിഷ്യത്വത്തിൽ ബുൾ ബുളിൽ മാന്ത്രിക സംഗീതം ഒരുക്കി ഏഞ്ചലിൽ മരിയ ഏബിൾ എന്ന കൊച്ചുമിടുക്കി… ബുൾ ബുൾ എന്ന സംഗീത ഉപകരണത്തെ പറ്റി അധികമാരും കേട്ടുകാണില്ല, നല്ല കൈവഴക്കം ഉണ്ടെകിൽ മാത്രമേ ഈ ഉപകരണത്തെ നിയന്ത്രത്തിലാക്കാൻ സാധിക്കു. “ബുൾബുൾ ” എന്ന സംഗീത ഉപകരണ വായനയുമായി എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിനിയായ കൊച്ചു…

Read More

അഭിനന്ദന്‍ വര്‍ത്തമാനെ പ്രശംസിച്ച പ്രീതി സിന്‍റയെ വിമര്‍ശിച്ച് പാക് മന്ത്രി!

ഇന്ത്യയില്‍ തിരികെയെത്തിയ വ്യോമസേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പ്രശംസിച്ച്  ട്വീറ്റ് ചെയ്ത ബോളിവുഡ് നടി പ്രീതി സിന്‍റയെ വിമര്‍ശിച്ച് പാക് മന്ത്രി. പാക്കിസ്ഥാന്‍ വാര്‍ത്താ വിനിമയ മന്ത്രി ഫവാസ് ചൗധരിയാണ് പ്രീതി സിന്‍റയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. അമേരിക്കന്‍ നിര്‍മ്മിത എഫ് 16 വിമാനത്തെ 65 വര്‍ഷം പഴക്കമുള്ള റഷ്യയുടെ മിഗ് 21 വിമാനം ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെടിവച്ചു വീഴ്ത്തിയതിന്‍റെ ഞെട്ടിലിലാണ് അമേരിക്കയിലെ ജനങ്ങളെന്നു തുടങ്ങുന്നതായിരുന്നു പ്രീതിയുടെ ട്വീറ്റ്. ‘പൈലറ്റ് പരിശീലനത്തെക്കുറിച്ചുള്ള ഒരു വലിയ പാഠമാണിത്. മികച്ച പൈലറ് ഉള്ള വിമാനം ഏതാണോ അതാണ് മികച്ച…

Read More

ശ്രീ മുത്തപ്പന്‍ തെയ്യമഹോത്സവം നാളെ മത്തിക്കെരെയില്‍.

ബെംഗളൂരു : ശ്രീ മുത്തപ്പന്‍ തെയ്യമഹോത്സവം നാളെ(03.02.2019) യെശ്വന്ത് പുരക്ക് സമീപം ,മത്തിക്കെരെയിലെ ജെ പി പാര്‍ക്കില്‍ നടക്കും. മുത്തപ്പന്‍ വെള്ളാട്ടം ,വസൂരിമാല എന്നീ ദൈവങ്ങളുടെ ദര്‍ശനം ഉണ്ടാകും,രാവിലെ 11 മുതല്‍ രാത്രി 10 മണിവരെയാണ് ആഘോഷങ്ങള്‍,12.30 ന് മഹാ അന്നദാനം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : +91 9880403042,+91 9036832159,+91 9880768993

Read More

പി ജികള്‍ മാത്രം ലക്‌ഷ്യം വച്ച് കവര്‍ച്ച നടത്തുന്ന മോഷ്ടാവ് പിടിയില്‍ ;20 ലാപ്ടോപ്പുകള്‍ കണ്ടെടുത്തു.

ബെംഗളൂരു :പിജികള്‍ ലക്‌ഷ്യം വച്ച് കവര്‍ച്ച നടത്തുന്ന മോഷ്ട്ടാവ് പിടിയില്‍ 20 ലക്ഷത്തോളം വിലവരുന്ന 20 ല്‍ അധികം ലാപ്ടോപ്പുകള്‍ പിടിച്ചെടുത്തു.പഞ്ചാബ്‌ സ്വദേശിയായ സുമീര്‍  ശര്‍മയെ ആണ് കോറമംഗല പോലീസ് അറെസ്റ്റ്‌ ചെയ്തത്. ബി ബി യെ പഠിക്കാന്‍ വേണ്ടി നഗരത്തില്‍ വരികയും പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ മോഷണത്തിന് ഇറങ്ങുകയായിരുന്നു സുമീര്‍. നഗരത്തിലെ നിരവധി പി ജികളില്‍ ആളുകള്‍ ഓഫീസില്‍ പോയ സമയത്ത് കൃത്യമായ നിരീക്ഷണം നടത്തി വാതില്‍ തുറന്നു അകത്തു കടക്കുന്നത്‌ ആണ് രീതി.  

Read More

മൂന്ന് കേസുകളിൽ മന്ത്രി ഡി.കെ. ശിവകുമാറിനെ കോടതി ഒഴിവാക്കി

ബെംഗളൂരു: കർണാടക ജലവിഭവ മന്ത്രി ഡി.കെ. ശിവകുമാറിനെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് എടുത്ത മൂന്ന് കേസുകളിൽനിന്ന് ബെംഗളൂരു പ്രത്യേകകോടതി ഒഴിവാക്കി. 2017-ഓഗസ്റ്റിൽ ബിഡദിയിലെ റിസോർട്ടിൽ ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡിനിടെ രേഖകൾ കീറി തെളിവുകൾ നശിപ്പിച്ചെന്നും തെറ്റിയ മൊഴികൾ നൽകിയെന്നുമുള്ള കേസുകളിലാണ് ശിവകുമാറിനെ കുറ്റവിമുക്തനാക്കിയത്. ഗുജറാത്തിലെ രാജ്യസഭാതിരഞ്ഞെടുപ്പിൽ കൂറുമാറ്റം ഒഴിവാക്കാൻ കോൺഗ്രസ് എം.എൽ.എ.മാരെ റിസോർട്ടിൽ താമസിപ്പിച്ചതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇത് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണവും ഉയർന്നിരുന്നു. റെയ്ഡിൽ കണ്ടെത്തിയ വിവരത്തിൽനിന്ന് 13 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആദായനികുതി വകുപ്പ് ആരോപിച്ചത്.…

Read More

ബന്ദിപ്പുർ കാട്ടുതീയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തു.

ബെംഗളൂരു: ബന്ദിപ്പുർ കാട്ടുതീയുമായി ബന്ധപ്പെട്ട് ഒരാളെ കർണാടക വനംവകുപ്പ് അറസ്റ്റുചെയ്തു. കല്ലിപുര സ്വദേശി അരുൺകുമാറാണ് പിടിയിലായത്. വനത്തിൽ തീപടർന്നുപിടിച്ച അന്നുമുതൽ അരുൺകുമാർ ഒളിവിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ പുട്ടസ്വാമിയും ഉദ്യോഗസ്ഥൻ നവീനും ചേർന്നാണ് അരുണിനെ അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസങ്ങളിൽ ബന്ദിപ്പുരിൽ നാശംവിതച്ച കാട്ടുതീ മനുഷ്യരുണ്ടാക്കിയതാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഉണങ്ങിയ ആനപ്പിണ്ടത്തിനൊപ്പം തീ എളുപ്പത്തിൽ കത്താൻ സഹായകമാകുന്ന സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് സാമൂഹികവിരുദ്ധർ പുല്ലിന് തീയിടുകയായിരുന്നുവെന്നായിരുന്നു നിഗമനം. ബന്ദിപ്പുർ വനമേഖലയിലെ നാലു റേഞ്ചുകളിലെ 24- ഓളം സ്ഥലങ്ങളിലായിരുന്നു കാട്ടുതീ പടർന്നത്.

Read More

വായ്പ എഴുതിത്തള്ളലിനു ശേഷവും സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ.

ബെംഗളൂരു : എണ്‍പതിനായിരം രൂപ സഹകരണ ബാങ്കില്‍ നിന്നും ഒരു ലക്ഷം രൂപ പലിശക്കാരില്‍ നിന്നും കടമെടുത്ത കര്‍ഷകന്‍ തുക തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. ഹുസ്കൂര്‍ താലൂക്കിലെ ഉയിഗൌടനഹള്ളിയില്‍ ആണ് ജയറാമ ഗൌഡ തന്റെ കൃഷിസ്ഥലതിന് സമീപം തൂങ്ങി മരിച്ചത്.വാഴയും ,പരുത്തിയും ആയിരുന്ന പ്രധാന വിളകള്‍ ,രണ്ടു എക്കാര്‍ സ്ഥലത്ത് ആണ് കൃഷി ചെയ്തിരുന്നത്.

Read More

പിതാവ് സിഗരെറ്റ്‌ കൊണ്ട് ക്രൂരമായി പോള്ളലേല്‍പ്പിച്ച 3 വയസ്സുകാരന് ദാരുണാന്ത്യം!

ബെംഗളൂരു : കോലാരില്‍ പിതാവ് സിഗരെറ്റ്‌ കുട്ടികൊണ്ട് ക്രൂരമായി പോള്ളലേല്‍പ്പിച്ച മൂന്നു വയസ്സുകാരന് മരിച്ചു.അനുസരണ ഇല്ലെന്നരോപിച്ചയിരുന്നു പിതാവിന്റെ ഈ ക്രൂര കൃത്യം.പിതാവായ ഹരീഷ് മദ്യപാനിയാണ്,തുടര്‍ച്ചയായി പോള്ളലെല്‍പ്പിച്ചു പീടിപ്പിച്ചതിനാല്‍ കുട്ടി പ്രതികരിക്കതെയായി,സമീപത്തെ ക്ഷേത്രത്തില്‍ കൊണ്ടുപോയി കുളിപ്പിച്ച്.രണ്ടു ദിവസത്തില്‍ അണുബാധ ഉണ്ടാകുകയും കുട്ടി മരിക്കുകയുംയിരുന്നു. അസുഖം മൂലമാണ് കുട്ടി മരിച്ചത് എന്ന് അവകാശപെട്ട മാതാപിതാക്കളെ കോലാര്‍ എസ് പി രോഹിണിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.കുട്ടിയുടെ മുത്തച്ഛന്റെ പരാതിയില്‍ രണ്ടുപേരെയും അറെസ്റ്റ്‌ ചെയ്തു.

Read More
Click Here to Follow Us