ബന്ദിപ്പുർ കാട്ടുതീയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തു.

ബെംഗളൂരു: ബന്ദിപ്പുർ കാട്ടുതീയുമായി ബന്ധപ്പെട്ട് ഒരാളെ കർണാടക വനംവകുപ്പ് അറസ്റ്റുചെയ്തു. കല്ലിപുര സ്വദേശി അരുൺകുമാറാണ് പിടിയിലായത്. വനത്തിൽ തീപടർന്നുപിടിച്ച അന്നുമുതൽ അരുൺകുമാർ ഒളിവിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ഫോറസ്റ്റ് റേഞ്ച് ഓഫീസർ പുട്ടസ്വാമിയും ഉദ്യോഗസ്ഥൻ നവീനും ചേർന്നാണ് അരുണിനെ അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസങ്ങളിൽ ബന്ദിപ്പുരിൽ നാശംവിതച്ച കാട്ടുതീ മനുഷ്യരുണ്ടാക്കിയതാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

ഉണങ്ങിയ ആനപ്പിണ്ടത്തിനൊപ്പം തീ എളുപ്പത്തിൽ കത്താൻ സഹായകമാകുന്ന സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് സാമൂഹികവിരുദ്ധർ പുല്ലിന് തീയിടുകയായിരുന്നുവെന്നായിരുന്നു നിഗമനം. ബന്ദിപ്പുർ വനമേഖലയിലെ നാലു റേഞ്ചുകളിലെ 24- ഓളം സ്ഥലങ്ങളിലായിരുന്നു കാട്ടുതീ പടർന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts