മൂന്ന് കേസുകളിൽ മന്ത്രി ഡി.കെ. ശിവകുമാറിനെ കോടതി ഒഴിവാക്കി

ബെംഗളൂരു: കർണാടക ജലവിഭവ മന്ത്രി ഡി.കെ. ശിവകുമാറിനെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് എടുത്ത മൂന്ന് കേസുകളിൽനിന്ന് ബെംഗളൂരു പ്രത്യേകകോടതി ഒഴിവാക്കി. 2017-ഓഗസ്റ്റിൽ ബിഡദിയിലെ റിസോർട്ടിൽ ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡിനിടെ രേഖകൾ കീറി തെളിവുകൾ നശിപ്പിച്ചെന്നും തെറ്റിയ മൊഴികൾ നൽകിയെന്നുമുള്ള കേസുകളിലാണ് ശിവകുമാറിനെ കുറ്റവിമുക്തനാക്കിയത്.

ഗുജറാത്തിലെ രാജ്യസഭാതിരഞ്ഞെടുപ്പിൽ കൂറുമാറ്റം ഒഴിവാക്കാൻ കോൺഗ്രസ് എം.എൽ.എ.മാരെ റിസോർട്ടിൽ താമസിപ്പിച്ചതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇത് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണവും ഉയർന്നിരുന്നു. റെയ്ഡിൽ കണ്ടെത്തിയ വിവരത്തിൽനിന്ന് 13 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആദായനികുതി വകുപ്പ് ആരോപിച്ചത്.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

എന്നാൽ, തനിക്കെതിരേയുള്ള ആരോപണം വ്യാജമാണെന്നും വരവിൽക്കവിഞ്ഞ സ്വത്ത് കണക്കാക്കുന്നതിന് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥന് അധികാരമില്ലെന്നുമുള്ള ശിവകുമാറിന്റെ വാദം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേകകോടതി ജഡ്ജി ബി.വി. പാട്ടീൽ അംഗീകരിക്കുകയായിരുന്നു.

റെയ്ഡ് നടത്തിയ ഐ.ടി. ഉദ്യോഗസ്ഥന് വെളിപ്പെടുത്താത്ത വരുമാനം കണക്കാക്കുന്നതിനും പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിനും അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, അധികാരമുള്ള ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് തിട്ടപ്പെടുത്തി പുതുതായി നിയമനടപടി സ്വീകരിക്കാൻ ആദായനികുതി വകുപ്പിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
[masterslider id="10"]

Related posts