‘അകലെയൊരു താരകമായ്…’ റൊമാന്‍റിക്കായി പൃഥ്വിയും മംമ്തയും..

പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയനിലെ റൊമാന്‍റിക് വീഡിയോ ഗാനം പുറത്ത്. ‘അകലെയൊരു താരകമായ്’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. ഹാരിബ് ഹുസൈനും ആനി ആമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്‍, പ്രീതി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100 ഡേയ്‌സ് ഓഫ് ലവിന് ശേഷ൦ ജെനൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നയന്‍’. ചിത്രത്തിന്‍റെ തിരക്കഥയൊരിക്കിയിരിക്കുന്നതും ജെനൂസ് തന്നെയാണ്. ആല്‍ബര്‍ട്ട് എന്ന അച്ഛന്‍റെയും ആദം എന്ന മകന്‍റെയും വൈകാരികമായ…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് 50 സീറ്റുകള്‍ ഉന്നംവെച്ച് ബിജെപി

ന്യൂഡല്‍ഹി: കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളില്‍ ആകെയുള്ള 130 ലോക്‌സഭാ സീറ്റില്‍ 50 എണ്ണത്തില്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കണമെന്നാണ് കീഴ്ഘടകങ്ങള്‍ക്ക് ബിജെപി നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രധാനമായും നോട്ടമിട്ടിരിക്കുന്നത് കര്‍ണാടകയിലാണ്. കര്‍ണാടകയിലെ 28ല്‍ 25 സീറ്റുകളിലും സാധ്യതയുണ്ടെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ. തമിഴ്‌നാട്ടില്‍ ഒരു മഴവില്‍ സഖ്യം തന്നെ രൂപപ്പെടുത്താനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയടക്കമുള്ള പാര്‍ട്ടികളുമായി അനൗദ്യോഗിക സഖ്യ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ശബരിമല വിഷയത്തോടെ ബിജെപിക്ക് അനുകൂലമായ ഹിന്ദു…

Read More

ബന്ദിപ്പൂര്‍ മാതൃകയില്‍ നാഗര്‍ഹോളെ വന്യജീവി സങ്കേതത്തിലൂടെയുള്ള റോഡുകളിലെ ഗതാഗതം നിയന്ത്രിക്കാന്‍ ആലോചന;മൈസുരു-വിരാജ് പേട്ട സംസ്ഥാന പാതയിലും രാത്രി ഗതാഗതം നിരോധിച്ചേക്കും;ഉത്തര കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ പാടുപെടും.

ബെംഗളൂരു: വിരാജ് പെട്ട് -മൈസുരു സംസ്ഥാന പാതയില്‍ ബന്ദിപ്പൂര്‍ മാതൃകയില്‍ രാത്രി യാത്ര നിരോധനം നടപ്പാക്കണം എന്നാ ആവശ്യത്തിന് പിന്തുണ ഏറുന്നു.ഈ ആവശ്യവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ എച് സി പ്രകാശ,നിയമ വിദ്യാര്‍ഥി എ എം മഹേഷ്‌ എന്നിവര്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി കര്‍ണാടക ഹൈകോടതി ഫയലില്‍ സ്വീകരിക്കുകയും കേന്ദ്രത്തിനും കര്‍ണാടകക്കും നോട്ടീസ് അയക്കുകയും ചെയ്തു. ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്‌ എല്‍ നാരായണ സ്വാമി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്‌ ആണ് നടപടി സ്വീകരിച്ചത്. നാഗര്‍ഹോളെ വന്യജീവി സങ്കേതത്തിലൂടെയുള്ള റോഡില്‍ അമിത വേഗത്തില്‍ ഉള്ള…

Read More

ക്ഷേത്ര പരിസരത്തു വിതരണം ചെയ്ത പ്രസാദം കഴിച്ച ഒരു സ്ത്രീ മരിച്ചു; 11 പേർ ആശുപത്രിയിൽ.

ബെംഗളൂരു: ചിക്കബല്ലാപുരയില്‍ ക്ഷേത്ര പരിസരത്തു വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീ മരിച്ചു. കവിത(28) എന്ന യുവതി ആണ് മരിച്ചത്. പതിനൊന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ കവിതയുടെ കുട്ടികളും അവശനിലയില്‍ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപെട്ടു രണ്ടുസ്ത്രീകളെ പോലീസ് പിടികൂടി. ജനുവരി 25നായിരുന്നു സംഭവം. ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പ്രസാദമെന്ന് പറഞ്ഞ് ഹല്‍വ വിതരണം ചെയ്തു. ഇത് കഴിച്ചവരെയാണ് പിന്നീട് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവ ദിവസം രണ്ട് അജ്ഞാതരായ സ്ത്രീകള്‍…

Read More

ഒരാള്‍ പോയാല്‍ പത്ത് പേര്‍ വരും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബെംഗളൂരു: രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് കര്‍ണാടകയില്‍ ഗവര്‍ണര്‍ ഭരണം കൊണ്ടുവരാന്‍ ബിജെപി നേതൃത്വം ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.  ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയുടെ ഓപറേഷന്‍ താമര തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അതിനെ കോണ്‍ഗ്രസ് നേരിടുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കര്‍ണാടകയില്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഗവര്‍ണര്‍ ഭരണം കൊണ്ടുവരാനും ബി.ജെ.പിആര്‍.എസ്.എസ് നേതൃത്വം ശ്രമിക്കുകയാണ്. തങ്ങളുടെ ക്യാമ്പില്‍ നിന്ന് ഒരാള്‍ ബി.ജെ.പിയിലേക്ക് പോയാല്‍ പത്തു പേര്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക് വരുമെന്നും ഖാര്‍ഗെ പറഞ്ഞു. മാത്രമല്ല എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. 2008 ല്‍ ബി.ജെ.പി നേതാവും…

Read More

മക്കളില്ലാത്ത ദുഃഖത്തിൽ മരങ്ങൾ വച്ചുപിടിപ്പിച്ചു:കിലോമീറ്ററുകളോളം നടന്ന് അവക്ക് ജീവജലം നൽകി;മരങ്ങളുടെ അമ്മ”സാലുമരാടതിമ്മക്ക”ക്ക് വൈകിയെങ്കിലും പത്മശ്രീ.

ബെംഗളൂരു : കർണാടകയിൽ നിന്ന് നിരവധി പ്രമുഖർക്ക് പത്മ അവാർഡുകൾ ലഭിച്ചു.പ്രഭുദേവ, രോഹിണി ഗോഡുബാളെ, ശാരദ ശ്രീനിവാസൻ, രാജീവ് താരാനാഥ് എന്നിവർക്ക് പുറമെ സാലുമരാട തിമ്മക്കക്കും പത്മശ്രീ ലഭിച്ചു. ബെന്ഗലൂരുവില്‍ നിന്നും 80 കിലോ മീറ്റര്‍ മാറി രാമനഗര ജില്ലയിലെ ഹുളിഗലില്‍ ആണ് തിമ്മക്ക ജനിച്ചത്‌,പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത തിമ്മക്ക ഒരു സാധാരണ ഗ്രമ വാസിയുടെ കഷ്ട്ടപ്പാടുകള്‍ എല്ലാം അനുഭവിച്ചു കൊണ്ട് ജീവിതം തുടര്‍ന്നു.ജീവിക്കാന്‍ വേണ്ടി പല കൂലി വേലകളും ചെയ്തു.കാലി വളര്‍ത്തുകാരനായ ബെകല്‍ ചിക്കയ്യയെ വിവാഹം ചെയ്തു 25 വര്ഷം കഴിഞ്ഞിട്ടും…

Read More
Click Here to Follow Us