ക്ഷേത്ര പരിസരത്തു വിതരണം ചെയ്ത പ്രസാദം കഴിച്ച ഒരു സ്ത്രീ മരിച്ചു; 11 പേർ ആശുപത്രിയിൽ.

ബെംഗളൂരു: ചിക്കബല്ലാപുരയില്‍ ക്ഷേത്ര പരിസരത്തു വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീ മരിച്ചു. കവിത(28) എന്ന യുവതി ആണ് മരിച്ചത്. പതിനൊന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ കവിതയുടെ കുട്ടികളും അവശനിലയില്‍ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപെട്ടു രണ്ടുസ്ത്രീകളെ പോലീസ് പിടികൂടി. ജനുവരി 25നായിരുന്നു സംഭവം.

ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പ്രസാദമെന്ന് പറഞ്ഞ് ഹല്‍വ വിതരണം ചെയ്തു. ഇത് കഴിച്ചവരെയാണ് പിന്നീട് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവ ദിവസം രണ്ട് അജ്ഞാതരായ സ്ത്രീകള്‍ ക്ഷേത്രത്തിലെത്തിയിരുന്നതായും ഇവരാണ് ഹല്‍വ വിതരണം ചെയ്തതെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രസാദം വിതരണം ചെയ്ത രണ്ടു സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തത്.

  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!

ഹല്‍വ വിതരണം ചെയ്തത് ക്ഷേത്ര അധികൃതരുടെ അറിവോടെയല്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി?; കെ.എസ്.ആർ.ടി.സി ബസ് ചാർജ് കുത്തനെ കൂട്ടാൻ സാധ്യത, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
[masterslider id="10"]

Related posts