മക്കളില്ലാത്ത ദുഃഖത്തിൽ മരങ്ങൾ വച്ചുപിടിപ്പിച്ചു:കിലോമീറ്ററുകളോളം നടന്ന് അവക്ക് ജീവജലം നൽകി;മരങ്ങളുടെ അമ്മ”സാലുമരാടതിമ്മക്ക”ക്ക് വൈകിയെങ്കിലും പത്മശ്രീ.

ബെംഗളൂരു : കർണാടകയിൽ നിന്ന് നിരവധി പ്രമുഖർക്ക് പത്മ അവാർഡുകൾ ലഭിച്ചു.പ്രഭുദേവ, രോഹിണി ഗോഡുബാളെ, ശാരദ ശ്രീനിവാസൻ, രാജീവ് താരാനാഥ് എന്നിവർക്ക് പുറമെ സാലുമരാട തിമ്മക്കക്കും പത്മശ്രീ ലഭിച്ചു.

ബെന്ഗലൂരുവില്‍ നിന്നും 80 കിലോ മീറ്റര്‍ മാറി രാമനഗര ജില്ലയിലെ ഹുളിഗലില്‍ ആണ് തിമ്മക്ക ജനിച്ചത്‌,പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത തിമ്മക്ക ഒരു സാധാരണ ഗ്രമ വാസിയുടെ കഷ്ട്ടപ്പാടുകള്‍ എല്ലാം അനുഭവിച്ചു കൊണ്ട് ജീവിതം തുടര്‍ന്നു.ജീവിക്കാന്‍ വേണ്ടി പല കൂലി വേലകളും ചെയ്തു.കാലി വളര്‍ത്തുകാരനായ ബെകല്‍ ചിക്കയ്യയെ വിവാഹം ചെയ്തു 25 വര്ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടാകതെയായ ദമ്പതികള്‍ ആ ദുഃഖം മറക്കാനായി അരയാല്‍ തൈകള്‍ വച്ചു പിടിപ്പിച്ചു.സ്വന്തം മക്കളെ പോലെ അവയെ പരിപാലിച്ചു.ബക്കെറ്റ് മായി കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്ത് അവയ്ക്ക് ദിവസവും വെള്ളമൊഴിച്ചു.മറ്റു ജീവികളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷിച്ചു.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

1991ല്‍ തിമ്മക്കയുടെ ഭര്‍ത്താവ് മരണമടഞ്ഞു എന്നാല്‍ തന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ തിമ്മക്ക തുടര്‍ന്നു.ഇപ്പോള്‍ ദത്തെടുത്ത മകന്‍ ഉമേഷും കൂട്ടിനുണ്ട്.ഇന്നത്തെ സംസ്ഥാന പാത 94 (SH-94)ല്‍ ഹുളിഗല്‍ മുതല്‍ കടുരു വരെ നിരനിരയായി ആണ് ഈ മരങ്ങള്‍ നില്‍ക്കുന്നത്.ഇപ്പോള്‍ ഈ മരങ്ങളുടെ ഏകദേശ വില 1.5 മില്ലിയന്‍ വരും.കര്‍ണാടക സര്‍ക്കാര്‍ ആണ് ഈ മരങ്ങള്‍ ഇപ്പോള്‍ പരിപാലിച്ചു പോരുന്നത്.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

1995 ല്‍ തിമ്മക്കക്ക് നാഷണല്‍ സിറ്റിസണ്‍ അവാര്‍ഡ്‌ ലഭിച്ചു,ഇന്ദിര പ്രിയദര്‍ശിനീ വൃക്ഷമിത്ര അവാര്‍ഡ്‌ ,വീര ചക്ര പ്രശസ്തി ,കര്‍ണാടക കല്പ്പവല്ലി അവാര്‍ഡ്‌,ഗോട്ഫ്രേ ഫിലിപ്സ് ബ്രെവേരി അവാര്‍ഡ്‌ ,ഹമ്പി യുനിവേര്സിറ്റി യുടെ നടോജ അവാര്‍ഡ്‌ തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ തിമ്മക്കയെ തേടി വന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ
[masterslider id="10"]

Related posts