ബെംഗളൂരു: മോഷ്ടിച്ച പണംകൊണ്ട് 85 ലക്ഷത്തിന്റെ ഫ്ലാറ്റ് മേടിച്ച കള്ളൻ പിടിയിൽ. ആന്ധ്ര സ്വദേശി വെങ്കടേഷ് (32)നെ ആണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ബെംഗളൂരുവിലെത്തി കവര്‍ച്ച നടത്തിയ ശേഷം മടങ്ങുന്നതായിരുന്നു ഇയാളുടെ രീതി. എന്നാല്‍, ബസവേശ്വര നഗറിലെ ക്ഷേത്രത്തില്‍ നടന്ന കവര്ച്ചയുടെസിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു വെങ്കടേഷ് മാല പൊട്ടിക്കുന്നതു കണ്ടത്. മോഷണ ദൃശ്യങ്ങൾ പൊലീസിന് കച്ചിത്തുരുമ്പാവുകയായിരുന്നു. തുടര്‍ന്ന്, ഗുണ്ടാപ്പട്ടികയില്‍ പേരുള്ള ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ആന്ധ്ര അനന്ത്പുര്‍ പൊലീസ് കൈമാറിയതോടെ അറസ്റ്റിനു വഴിയൊരുങ്ങിയത്. ഫ്ലാറ്റില്‍ നിന്ന് 550 ഗ്രാം സ്വര്‍ണാഭരണങ്ങളും…
Read MoreDay: 2 January 2019
ഇനി പേടിയില്ലാതെ യാത്ര ചെയ്യാം..പൊതു യാത്ര വാഹനങ്ങളില്‍”പാനിക് ബട്ടണ്‍”ജിപിഎസ് എന്നിവ നിര്‍ബന്ധമാക്കി;
ബെംഗളൂരു: പൊതു യാത്ര വാഹനങ്ങളില്‍ പാനിക് ബട്ടണും ജി പി എസ്സും നിര്‍ബന്ധമാക്കി.പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന ബസ്,കാര്‍,ട്രക്കുകള്‍ എന്നിവക്കാണ് പണിക് ബട്ടണും ജി പി എസ്സും നിര്‍ബന്ധമാക്കിയത്.പുതിയ വാഹനങ്ങള്‍ റെജിസ്റ്റെര്‍ ചെയ്യുമ്പോള്‍ ഈ സൌകര്യങ്ങള്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തണം. ഇപ്പോള്‍ നിലവില്‍ റോഡില്‍ ഉള്ള വാഹനങ്ങളില്‍ ഘട്ടം ഘട്ടമായി രണ്ടു സംവിധാനങ്ങളും നിലവില്‍ വരും.പാനിക് ബട്ടന് അമര്‍ത്തിയാല്‍ വാഹനത്തില്‍ ലൈറ്റുകള്‍ തെളിയുകയും അലാറം മുഴങ്ങുകയും ജി പി എസ് സഹായത്തോടെ ബി എസ് എന്‍ എല്‍ ഒരുക്കിയ നാഷണല്‍ വെഹികിള്‍ ട്രാകിംഗ് സിസ്റ്റവുമായി…
Read Moreവനിതാ വിഭാഗം പ്രവര്‍ത്തകരെ രാത്രിയില്‍ ഫോണ്‍ വിളിച്ചുള്ള രാഷ്ട്രീയം വേണ്ട;ജനതാദളിന്റെ കര്‍ശന നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക്.
ബെംഗളൂരു : രാത്രികാലങ്ങളില്‍ പ്രവര്‍ത്തകരായ വനിതകളെ ഫോണില്‍ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുത് എന്ന് ജനതാദള്‍ പ്രവര്‍ത്തകര്‍ക്ക് കര്‍ശനം നിര്‍ദേശം.ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പ്രവര്‍ത്തകര്‍ക്ക് നല്കി. പാര്‍ട്ടി പരിപാടിയുമായി ബന്ധപ്പെട്ട് എന്ന വ്യാജേന വനിതാ പ്രവര്‍ത്തകരെ രാത്രികാലങ്ങളില്‍ ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തുന്നത് തുടര്‍ന്നപ്പോള്‍ ആണ് പാര്‍ട്ടി നേതൃത്വം ഇങ്ങനെ ഒരു നടപടിയുമായി മുന്നോട്ടു വന്നത്.എട്ടു മണിക്ക് ശേഷം പാര്‍ട്ടി പ്രവര്‍ത്തകകളായ വനിതകളെ ഫോണ്‍ ചെയ്യുകയോ മെസ്സേജ് അയക്കുകയോ ചെയരുത്.
Read Moreകേരളത്തിൽ നാളെ ഹർത്താൽ.
ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ ജനകീയ ഹർത്താൽ നടത്താനാണ് ആഹ്വാനം. ഇന്ന് പുലര്‍ച്ചയോടെയാണ് കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ദര്‍ശനം. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ഇന്റലിജന്‍സും, മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ ശബരിമല കര്‍മ്മ സമിതിയും നാമജപ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
Read Moreശബരിമല നട അടച്ചു;ശുദ്ധിക്രിയക്ക് ശേഷം നട തുറക്കും.
സന്നിധാനം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല നട അടച്ചു. പതിനെട്ടാംപടിയില്‍ നിന്ന് ഭക്തരെ പൊലീസ് കയറ്റി വിടുന്നില്ല. മേല്‍ശാന്തിയാണ് നട അടച്ചത്. ഒരു മണിക്കൂറിനുള്ളിൽ ശുദ്ധിക്രിയ പൂർത്തിയാവും. 12 മണിക്കുള്ളിൽ നട തുറന്നേക്കുമെന്നാണ് സൂചന. യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ദേവസ്വം ബോര്‍ഡുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. പുലര്‍ച്ചെ തുറക്കുന്ന നട സാധാരണ ഗതിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് നട അടക്കാറ്. ആചാരം ലംഘനം നടന്നുവെന്ന് തന്ത്രി വിശദമാക്കിയിരുന്നു. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല…
Read Moreശബരിമലയിൽ യുവതികൾ ദർശനം നടത്തി, സഹായം നൽകിയത് പോലീസ്:സ്ഥിരീകരിച്ച് മുഖ്യമന്ത്രി.
തിരുവനന്തപുരം: ശബരിമലയിൽ യുവതികളായ ബിന്ദുവും കനക ദുർഗ്ഗയും ദർശനം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. ആവശ്യമായ സഹായങ്ങളും സുരക്ഷയും പോലീസ് ചെയ്തു കൊടുത്തു എന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ മാധ്യമങ്ങളെ അറിയിച്ചു. ഇന്ന് രാവിലെ 3:48 ഒടെയാണ് ബിന്ദുവും കനകലതയും ശബരിമല ക്ഷേത്ര ദർശനം നടത്തിയത്, രാവിലെ ഒരു മണിയോടെ മലകയറിയ യുവതികൾ പതിനെട്ടാം പടി കയറാതെയാണ് ക്ഷേത്ര ദർശനം നടത്തിയത്. മഫ്തിയിൽ പോലീസുകാരും യുവതികളെ അനുഗമിച്ചിരുന്നു.
Read Moreഇതാണ് നവോത്ഥാനം..ശബരിമലയില്‍ യുവതികള്‍ കയറി ദര്‍ശനം നടത്തി!ചരിത്രമെഴുതിയത് ബിന്ദുവും കനകദുര്‍ഗയും.
ശബരിമല: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും. പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍…
Read Moreപുതുവൽസരാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചു വരികയായിരുന്ന വീട്ടമ്മയെ കടന്ന് പിടിച്ച് അപമാനിക്കുകയും ഭർത്താവിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ.
ബെംഗളൂരു : എം ജി റോഡിലെ പുതുവൽസരാഘോഷം കഴിഞ്ഞ് ഭർത്താവിനും മകൾക്കുമൊപ്പം മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിക്കുകയും അപമാനിക്കുകയും ഭർത്താവിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത ഒരാളെ അശോക് നഗർ പോലീസ് അറസ്റ്റ് ചെയ്തു. 2 പേർ ഒളിവിലാണ് . റിച്ച്മണ്ട് സർക്കിളിന് സമീപത്തുവച്ചാണ് അക്രമികളായ മൂന്ന് പേർ ബൈക്കിലെത്തുകയു കുടുംബത്തെ ഉപദ്രവിക്കുകയും ചെയ്തത്.
Read Moreതൂണിലെ വിള്ളൽ മൂലം നിർത്തി വച്ചിരുന്ന മെട്രോ സർവീസ് അറ്റകുറ്റപ്പണികൾക്ക് ശേഷം പുനരാരംഭിച്ചു;പർപ്പിൾ ലൈനിൽ ഇന്ദിരാനഗറിനും എംജി റോഡിനുമിടയിൽ മെട്രോ ഓടിത്തുടങ്ങി.
ബെംഗളൂരു : പർപ്പിൾ ലൈനിൽ ട്രിനിറ്റി മെട്രോ സ്റ്റേഷന് സമീപം 155 നമ്പർ തൂണിൽ വിള്ളൽ കണ്ടത് മൂലം അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ ആഴ്ച അടച്ചിട്ടിരുന്ന റൂട്ടിൽ ഇന്നലെ മുതൽ സർവ്വീസ് ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സർവീസ് പൂർണമായും നിരോധിച്ചത് ഇന്നലെ രാത്രി 9:35 ഓടെ പുനരാരംഭിച്ചു.വിദഗ്ദരുടെ പരിശോധനക്ക് ശേഷം സുരക്ഷ ഉറപ്പു വരുത്തിയിട്ടാണ് സർവ്വീസ് പുനരാരംഭിച്ചത്.കബ്ബൺ പാർക്കിൽ നിന്ന് ബൈപ്പനഹള്ളിയിലേക്ക് നടത്തിയിരുന്ന താൽക്കാലിക ഷട്ടിൽ സർവ്വീസ് പിൻവലിച്ചു.
Read Moreമെട്രോ തൂണുകളിലൊന്നില്‍ വിള്ളല്‍ കണ്ട സാഹചര്യത്തില്‍, ക്വാളിറ്റി ഓഡിറ്റിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
ബെംഗളൂരു: മെട്രോ തൂണുകളിലൊന്നില്‍ വിള്ളല്‍ കണ്ട സാഹചര്യത്തില്‍ നമ്മ മെട്രോ ഒന്നാംഘട്ട നിര്‍മാണത്തിന്റെ ഗുണനിലവാരം വിലയിരുത്താന്‍ ക്വാളിറ്റി ഓഡിറ്റിന് സര്‍ക്കാര്‍ ഉത്തരവിട്ടു. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി മൈസൂരു റോഡ്-ബയ്യപ്പനഹള്ളി(പര്‍പ്പിള്‍ ലൈന്‍), നാഗസന്ദ്ര-യെലച്ചനഹള്ളി(ഗ്രീന്‍ലൈന്‍) ഉള്‍പ്പെടെ 42 കിലോമീറ്റര്‍ പാത പൂര്‍ണമായും പരിശോധിക്കും. 3-4 ആഴ്ച എടുത്തേക്കാവുന്ന പരിശോധനയില്‍ തകരാറുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ കണ്ടെത്താനാകുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. ഇതിനിടെ, അറ്റകുറ്റപ്പണിയെ തുടര്‍ന്നു എംജി റോഡ് മുതല്‍ ഇന്ദിരാനഗര്‍ വരെ നിര്‍ത്തിവച്ച മെട്രോ ട്രെയിന്‍ സര്‍വീസ് ഇന്നലെ രാത്രി പുനസ്ഥാപിച്ചു.
Read More