മോഷ്ടിച്ച പണംകൊണ്ട് 85 ലക്ഷത്തിന്റെ ഫ്ലാറ്റ് മേടിച്ച കള്ളൻ പിടിയിൽ

ബെംഗളൂരു: മോഷ്ടിച്ച പണംകൊണ്ട് 85 ലക്ഷത്തിന്റെ ഫ്ലാറ്റ് മേടിച്ച കള്ളൻ പിടിയിൽ. ആന്ധ്ര സ്വദേശി വെങ്കടേഷ് (32)നെ ആണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ബെംഗളൂരുവിലെത്തി കവര്‍ച്ച നടത്തിയ ശേഷം മടങ്ങുന്നതായിരുന്നു ഇയാളുടെ രീതി. എന്നാല്‍, ബസവേശ്വര നഗറിലെ ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുടെസിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു വെങ്കടേഷ് മാല പൊട്ടിക്കുന്നതു കണ്ടത്. മോഷണ ദൃശ്യങ്ങൾ പൊലീസിന് കച്ചിത്തുരുമ്പാവുകയായിരുന്നു.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

തുടര്‍ന്ന്, ഗുണ്ടാപ്പട്ടികയില്‍ പേരുള്ള ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ആന്ധ്ര അനന്ത്പുര്‍ പൊലീസ് കൈമാറിയതോടെ അറസ്റ്റിനു വഴിയൊരുങ്ങിയത്. ഫ്‌ലാറ്റില്‍ നിന്ന് 550 ഗ്രാം സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts