നഗരത്തിലെ കാറ്റിന് ലഹരിയുടെ മണമോ?: പെട്ടിക്കടകളിൽ നിരീക്ഷണം ശക്തമാക്കി സിറ്റി പോലീസ്

ബെംഗളൂരു: നഗരത്തിലെ പെട്ടിക്കടകളും മറ്റും കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപകമാകുന്നു. ഇത് തടയുന്നതിനായി ബെംഗളൂരു പോലീസ് രംഗത്ത്. സിഗേരട്ടും ചായയും മാത്രം വിൽക്കുന്ന ഇത്തരം കടകളിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കുന്നത്.

നഗരത്തിലും പരിസരത്തും പുകയില, പുകയില അനുബന്ധ ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയാൻ പോലീസ് ഉദ്യോഗസ്ഥർ നടപടികൾ ശക്തമാക്കുകയാണ്. നഗരത്തിലെ പല ചെറുകിട സിഗരറ്റ് കടകളിലും മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിന്റെ പേരിൽനടത്തിയ ചില പരിശോധനകളിൽ ഈ കടകളിൽ ചിലതിൽ നിന്നും മയക്കുമരുന്ന് അടക്കമുള്ളവ ഉദ്യോഗസ്ഥർ കണ്ടെത്തുകയും ചെയ്തു

ഇതിന് പുറമെ, പൊതു പുകവലിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനായി പതിവ് പരിശോധനകളും ഊർജ്ജിതമാക്കും.
COTPA നിയമത്തിലെ സെക്ഷൻ 6 പ്രകാരം, ഒരു വ്യക്തിക്കും പതിനെട്ട് വയസ്സിന് താഴെയുള്ളതും, ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറ് മീറ്റർ ചുറ്റളവിലുള്ളതോ ആയ ഇടങ്ങളിൽ സിഗരറ്റുകളോ മറ്റേതെങ്കിലും പുകയില ഉൽപ്പന്നങ്ങളോ വിൽക്കാനോ വാങ്ങുന്നതിനോ അനുമതി ഇല്ല.

സ്‌കൂളുകളിലും കോളേജുകളിലും പരിസരങ്ങളിലും പുകയിലയുടെയും പുകയിലയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളുടെയും വിൽപ്പന തടയാൻ തീവ്രമായ പരിശോധന നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. പിടിക്കപ്പെടുന്ന പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കഥകളോ, ചെറുകിട കടകൾക്കോ എതിരെ നടപടിയെടുക്കും.

പരിശോധനയിൽ ചിലയിടങ്ങളിൽ മയക്കു മരുന്നുകൾ അടക്കം കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ ഉള്ള കടകൾക്കും കൂടാതെ പൊതു പുകവലിക്കുന്നവർക്കും എതിരെ COTPA പ്രകാരം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us