ബിജെപിയുടെ ഹര്‍ത്താലിനെ തള്ളി വിവിധ തീയറ്ററുകളിൽ മോഹൻലാൽ ചിത്രം ഒടിയന്‍ പ്രദർശനം തുടങ്ങി. ഹർത്താലിന്‍റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ കുറവാണെങ്കിലും തീയറ്റർ ഹൗസ്ഫുള്ളാണ്. 37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്ന റിലീസ്. എന്നാൽ ചില തീയറ്ററുകളിലെ ഷോ മാറ്റിവച്ചു. സുരക്ഷാ പ്രശ്നമുള്ളതിനാൽ വൈകിട്ട് ആറ് മണിക്ക് ശേഷം ചിത്രം പ്രദർശിപ്പിക്കും. റിലീസിനെ രാജകീയമായി വരവേല്‍ക്കാനൊരുങ്ങിയ ആരാധകര്‍ക്കിടയിലേക്കാണ് ഹര്‍ത്താല്‍ പ്രഖ്യാപനവുമായി ബിജെപി എത്തിയത്. എന്നാല്‍ ഹര്‍ത്താലിനെ വകവയ്ക്കാതെയുള്ള ആരാധക പ്രവാഹമാണ് തിയേറ്ററുകള്‍ക്ക് മുന്നില്‍ കണ്ടത്. പുലര്‍ച്ചെ മുതല്‍ തന്നെ തീയറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജന പ്രവാഹമാണ് ദൃശ്യമായത്. ആദ്യ…
Read MoreYear: 2018
വാജ്‌പേയിയുടെ ചിത്രമുള്ള നാണയം വരുന്നു!
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രവുമായി നൂറുരൂപയുടെ നാണയം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. നാണയത്തിന്‍റെ സവിശേഷതകള്‍ ഇതൊക്കെയാണ്. നാണയത്തിന്‍റെ ഒരുവശത്ത് വാജ്‌പേയിയുടെ ചിത്രം ഉണ്ടായിരിക്കും. ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്‍റെ പേരുണ്ടാകും. ചിത്രത്തിന് താഴെ അദ്ദേഹത്തിന്‍റെ ജനിച്ച വര്‍ഷവും മരിച്ച വര്‍ഷവും അതായത് 924, 2018 എന്നിവ ഉണ്ടാകും. മറുവശത്ത് അശോകസ്തംഭത്തിലെ സിംഹവും സിംഹത്തോടൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേയും ഉണ്ടായിരിക്കും. സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയില്‍ ‘ഭാരത്’ എന്നും വലതുഭാഗത്ത് ഇംഗ്ലീഷില്‍ ‘ഇന്ത്യ’യെന്നുമുണ്ടാകും നാണയത്തിന്‍റെ ഭാരം…
Read Moreറഫാൽ കേസില്‍ കേന്ദ്രത്തിന് വിജയം;അഴിമതി ആരോപണത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി;വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടികളില്‍ ക്രമക്കേടില്ല.
ഡല്‍ഹി : റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി.റഫാൽ ജെറ്റ് വിമാനത്തിന്‍റെ ഗുണമേൻമയിൽ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളിൽ ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. വിമാനങ്ങളുടെ കാര്യക്ഷമതയിലും സംശയമില്ല. അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. അഭിഭാഷകരായ എംഎൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ ,…
Read Moreഅനധികൃത ഫ്ലെക്സുകൾ: അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
ബെംഗളുരു: ഈമാസം 17 ന് അകം അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സുകളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം സിറ്റി പോലീസ് കമ്മീഷ്ണർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ചീഫ് ജസ്റ്റി്സ് ഉത്തരവിട്ടു.
Read More2018 ൽ പോലീസ് വെടിവച്ചിട്ടത് 29 കുറ്റവാളികളെ, നടപടി പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചവരെ: കുറ്റവാളികൾ കൂടുതലും ബെംഗ്ലാദേശുകാർ
ബെംഗളുരു: ഈ വർഷം ഇതുവരെ പോലീസ് വെടിവച്ചിട്ടത് 29 കുറ്റവാളികളെ . ഇവരിൽ ഏറെയും പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചവരാണ്. കുറ്റവാളികളായി വരുന്നതിൽ കൂടുതലും ബെംഗ്ലാദേശുകാരെന്ന് അധികൃതർ. കുറ്റവാളികൾ പോലീസിനെ അപായപ്പെടുത്താൻ ശ്രമിക്കുന്ന കേസുകൾ ദിനംപ്രതി വർധിച്ച് വരികയാണെന്നും അതിനാലാണ് പോലീസ് സ്വയ രക്ഷക്കായി വെടിവക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. ഈ വർഷം മാത്രം 29 പേരെ വെടിവച്ചിട്ടതിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
Read More1500 കോടിയുടെ പദ്ധതിയല്ല, ജീവിക്കാൻ കഷ്ട്ടപ്പെടുന്ന കർഷകർക്ക് ജലമാണ് നൽകേണ്ടതെന്ന് ഓർമ്മിപ്പിച്ച് ബിഎസ് യെഡിയൂരപ്പ
ബെംഗളുരു: മണ്ഡ്യ കെആർഎസ് അണക്കെട്ടിന് സമീപം 1500 കോടിമുടക്കി ഇപ്പോൾ ഒരു പദ്ധതിയല്ല വേണ്ടതെന്നും പകരം അനേകം കർഷകർക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ജലമെത്തിക്കുകയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് ബിഎസ് യെഡിയൂരപ്പ വ്യക്തമാക്കി. അപ്പർ കൃഷ്ണ ജലസേചന പദ്ധതി നടപ്പാക്കണമെന്നാണ് യെഡിയൂരപ്പ ആവശ്യപ്പെടുന്നത്. ദിനവും കർഷക ആത്മഹത്യകൾ നടക്കുന്ന കർണ്ണാടകയിൽ പലയിടങ്ങളിലും വെള്ളം കിട്ടാക്കനിയാണ്.
Read Moreമധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടും മുഖ്യമന്ത്രിമാരാകും
ന്യൂഡല്‍ഹി: ഉദ്വേഗജനകമായ നിമിഷങ്ങൾക്കൊടുവിൽ പ്രായത്തിനു മുൻതൂക്കം നൽകാൻ എ.ഐ.സി.സി. തീരുമാനം. മധ്യപ്രദേശില്‍ സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിനെയും രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിനെയും മുഖ്യമന്ത്രിമാരാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തീരുമാനിച്ചു. ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിന്‍ പൈലറ്റിനെയും ദേശീയരാഷ്ട്രീയത്തില്‍ത്തന്നെ നിലനിര്‍ത്തി മഞ്ഞുരുക്കാനും തീരുമാനമായി. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പ്രായത്തിനു മുന്‍തൂക്കം നല്‍കാനായിരുന്നു ഒടുവില്‍ എ.ഐ.സി.സിയുടെ തീരുമാനം. കമല്‍നാഥിന്‍റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടക്കും. ഡല്‍ഹിയിലെ തുഗ്ലക് ലൈനിലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വീട്ടില്‍ രാവിലെ മുതല്‍ രാത്രിവരെ നടന്ന മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനമുണ്ടായത്. മധ്യപ്രദേശില്‍ നിന്നു കമല്‍നാഥും സിന്ധ്യയും രാജസ്ഥാനില്‍…
Read Moreബെംഗളുരുവിൽ ഒല ടാക്സികൾ സ്ത്രീകൾക്ക് സുരക്ഷിതമല്ല ?; ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് യുവതിയുടെ ട്വീറ്റ്, സ്ത്രീ സുരക്ഷ പേരിൽ മാത്രം; വഴി നന്നായി അറിയാവുന്നത് കൊണ്ട് മാത്രം കഷ്ട്ടിച്ച് രക്ഷപ്പെട്ട് യുവതി
ബെംഗളുരു: ഒല വെബ് ടാക്സിയിലെ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് യുവതി. ഞെട്ടിക്കുന്ന അനുഭവങ്ങളാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. മുംബൈയിലെ സ്വകാര്യ കമ്പനി സ്ഥാപക ആകാംക്ഷ ഹസാരിയാണ് കഴിഞ്ഞ ദിവസം ബെംഗളുരു എയർപോർട്ടിലേക്ക് പോയ അനുഭവം പങ്ക് വച്ചത്. രാത്രി 11.30 ന് കാറിൽ കയറിയ ആകാംക്ഷക്ക് . ടോൾ റോഡിലൂടെയാണ് പോകേണ്ടിയിരുന്നത് , എന്നാൽ ഒല ഡ്രൈവർ വിജനവും ഇടുങ്ങിയതുമായ വഴിയിലൂടെ കൊണ്ടുപോകുകയായിരുന്നു, വഴി കൃത്യമായി അറിയാവുന്നതിനാൽ ഡ്രൈവറോട് ടോൾ റോഡിലൂടെ പോകാൻ ആവശ്യപ്പെടുകയായിരുന്നു, എന്നാൽ ക്ഷുഭിതനായ ഡ്രൈവർ രാത്രി വഴിയിലിറക്കി വിടാൻ ശ്രമിക്കുകയായിരുന്നു,…
Read Moreഭീമൻ ഇരുമ്പ് റാക്ക് വീണ് 3 പേർ കൊല്ലപ്പെട്ടു; അപകടം വൈറ്റ് ഫീൽഡിലെ ഹൊളിസോൾ വയർഹൗസ് ലോജിസ്റ്റിക് ലിമിററഡിൽ
ബെംഗളുരു: ഭാമൻ ഇരുമ്പ് റാക്ക് വീണ് ജീവൻ നഷ്ടമായത് 3 പേർക്ക്. വൈറ്റ്ഫീ്‍ൽഡിൽ വ്വകാര്യ കമ്പനിയിലുണ്ടായ അപകടത്തിൽ 3 പേർ മരിക്കുകയും, 5 പേർക്ക് പരിക്കേൽക്കുകയും , 11 പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. കഡുഗോഡി നിവാസി ഫറൂക്ക്, ഒഡീഷ സ്വദേശികളായ സുഭാഷ്, ദർശൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
Read Moreരാത്രി മുറ്റത്തിറങ്ങിയ 3 വയസുകാരനെ പുള്ളിപുലി കടിച്ചുകൊണ്ടുപോയി; ജീവനറ്റ മൃതദേഹം ലഭിച്ചത് വയലിൽ നിന്ന്
ബെള്ളാരി: രാത്രി വീട്ടുമുറ്റത്തിറങ്ങിയ 3 വയസുകാരനെ പുള്ളിപുലി കടിച്ചുകൊണ്ടുപോയി. സോമലാപുര ഗ്രാമത്തിലെ രാഘവേന്ദ്രയുടെ മകൻ വെങ്കിടേഷ്(3) ആണ് പുള്ളിപുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രി വീടിന്റെ മുറ്റത്ത് നിന്ന കുട്ടിയെ പുലി കടിച്ചടുത്ത് കടന്നുകളയുകയായിരുന്നു, കുഞ്ഞിനെ തിരഞ്ഞിറങ്ങിയവർ സമീപമുള്ള വയലിൽ ജീവനറ്റ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read More