കേരളത്തിൽ ഹര്‍ത്താലിനെ തള്ളി ഒടിയനെത്തി!

ബിജെപിയുടെ ഹര്‍ത്താലിനെ തള്ളി വിവിധ തീയറ്ററുകളിൽ മോഹൻലാൽ ചിത്രം ഒടിയന്‍ പ്രദർശനം തുടങ്ങി.

ഹർത്താലിന്‍റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ കുറവാണെങ്കിലും തീയറ്റർ ഹൗസ്ഫുള്ളാണ്. 37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്ന റിലീസ്.

എന്നാൽ ചില തീയറ്ററുകളിലെ ഷോ മാറ്റിവച്ചു. സുരക്ഷാ പ്രശ്നമുള്ളതിനാൽ വൈകിട്ട് ആറ് മണിക്ക് ശേഷം ചിത്രം പ്രദർശിപ്പിക്കും. റിലീസിനെ രാജകീയമായി വരവേല്‍ക്കാനൊരുങ്ങിയ ആരാധകര്‍ക്കിടയിലേക്കാണ് ഹര്‍ത്താല്‍ പ്രഖ്യാപനവുമായി ബിജെപി എത്തിയത്.

എന്നാല്‍ ഹര്‍ത്താലിനെ വകവയ്ക്കാതെയുള്ള ആരാധക പ്രവാഹമാണ് തിയേറ്ററുകള്‍ക്ക് മുന്നില്‍ കണ്ടത്. പുലര്‍ച്ചെ മുതല്‍ തന്നെ തീയറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജന പ്രവാഹമാണ് ദൃശ്യമായത്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ആദ്യ ഷോ കണ്ടിറങ്ങിയവര്‍ സിനിമയെക്കുറിച്ചുള്ള മികച്ച അഭിപ്രായത്തോടൊപ്പം ഹര്‍ത്താലിനെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്.

റിലീസ് ദിനത്തെ ഹര്‍ത്താല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ബിജെപിയുടെ ഫെയ്സ്ബുക്ക് പേജിലും ഹര്‍ത്താല്‍ അനുകൂല പോസ്റ്റുകള്‍ക്ക് കീ‍ഴിലും രൂക്ഷമായ രീതിയിലാണ് ആരാധകരുടെ പ്രതികരണം.

ഒടിയന്‍ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

മുൻനിശ്ചയിച്ചിരുന്നത് പോലെ  പുലർച്ചെ 4.30 മുതൽ ഒടിയന്‍റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ വ്യാഴാഴ്ച നാലു മണിയോടെ മരിച്ചതിനെ തുടര്‍ന്നാണ്‌ ബിജെപി ഹര്‍ത്താല്‍ പ്രഖാപിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts