വാജ്‌പേയിയുടെ ചിത്രമുള്ള നാണയം വരുന്നു!

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രവുമായി നൂറുരൂപയുടെ നാണയം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

നാണയത്തിന്‍റെ സവിശേഷതകള്‍ ഇതൊക്കെയാണ്.

നാണയത്തിന്‍റെ ഒരുവശത്ത് വാജ്‌പേയിയുടെ ചിത്രം ഉണ്ടായിരിക്കും. ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്‍റെ പേരുണ്ടാകും. ചിത്രത്തിന് താഴെ അദ്ദേഹത്തിന്‍റെ ജനിച്ച വര്‍ഷവും മരിച്ച വര്‍ഷവും അതായത് 924, 2018 എന്നിവ ഉണ്ടാകും.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

മറുവശത്ത് അശോകസ്തംഭത്തിലെ സിംഹവും സിംഹത്തോടൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേയും ഉണ്ടായിരിക്കും. സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയില്‍ ‘ഭാരത്’ എന്നും വലതുഭാഗത്ത് ഇംഗ്ലീഷില്‍ ‘ഇന്ത്യ’യെന്നുമുണ്ടാകും നാണയത്തിന്‍റെ ഭാരം 35 ഗ്രാം ആണ്.

ഈവര്‍ഷം ഓഗസ്റ്റ് 16നാണ് വാജ്‌പേയി അന്തരിച്ചത്. ബഹുമാനസൂചകമായി നാലു ഹിമാലയന്‍ കൊടുമുടികള്‍ക്ക് അദ്ദേഹത്തിന്‍റെ പേരുനല്‍കിയിരുന്നു. ചത്തീസ്ഗഢിലെ നയാ റായ്പുരിനെ ‘അടല്‍ നഗര്‍’ എന്നും പേരുമാറ്റിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts