ബെംഗളുരു: ബെംഗളുരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അർജുന്റെ മൃതദേഹം സംസ്കരിച്ചു. ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥി അർജുൻ പ്രഭാകരൻ (22) കൊല്ലപ്പെട്ടതാകാമെന്ന അഭ്യൂഹം ശക്തമായി. ശരീരത്തിൽ മർദനമേറ്റ പാടുകളും കഴുത്തിൽ കത്തികൊണ്ടു വരഞ്ഞതുപോലെ ആഴത്തിൽ മുറിവുമുണ്ട്. മൃതദേഹത്തിൽ ചുറ്റിയ നിലയിൽ കയറും കണ്ടെത്തിയിരുന്നു.
Read MoreYear: 2018
പിതാവിനെ രക്ഷിക്കാൻ ശ്രമം; പിതാവും മകനും ട്രെയിനിടിച്ച് മരിച്ചു
തുമക്കൂരു: തുമക്കൂരുവിലെ ഗോകുല ലേഔട്ടിൽ പിതാവും മകനും ട്രെയിനിടിച്ച് മരിച്ചു. പാളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ജീവനൊടുക്കാൻ ശ്രമിച്ച മാരിയപ്പ (57),യെ തടയാൻ ശ്രമിച്ചപ്പോഴാണ് മകൻ സതീഷ് (23) മരിച്ചത്…. മാരിയപ്പയെ രക്ഷിക്കാൻശ്രമിക്കവെയാണ് മകൻ സതീഷും ട്രെയിനിടിച്ച് മരിച്ചത്.
Read Moreയാഥാർഥ്യമാകാനൊരുങ്ങി ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ
ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ യാഥാർഥ്യമാകുന്നു, യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ യാഥാർഥ്യമാകും. അടുത്തവർഷം ആദ്യം എക്സ്പ്രസ് ഹൈവേ നിർമാണത്തിന് ടെൻഡർ വിളിക്കും. പദ്ധതി നിലവിൽ വന്നാൽ രണ്ട് മെട്രോ നഗരങ്ങൾ തമ്മിലുള്ള ദൂരം കുറയുകയും വാണിജ്യബന്ധം ശക്തമാവുകയും ചെയ്യും.
Read Moreമെഡിക്കൽ കോഴ്സുകൾ പഠിക്കാൻ താൽപര്യം വിദേശങ്ങളിൽ മാത്രം
ബെംഗളൂരു: വിദേശ കോഴ്സുകൾക്ക് പ്രിയം, മെഡിക്കൽ കോഴ്‌സുകൾക്കായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നു. 2017-18 വർഷം വിദേശത്ത് മെഡിക്കൽ കോഴ്സിന് ചേരാനുള്ള യോഗ്യതാസർട്ടിഫിക്കറ്റിനായി അപേക്ഷിച്ചവരുടെ എണ്ണം മുൻവർഷത്തേക്കാൾ വളരെ കൂടുതലാണ്. 2016-17 വർഷം 10,555 അപേക്ഷകൾ മാത്രം ലഭിച്ച സ്ഥാനത്ത് 2017-18 വർഷം 18,383 അപേക്ഷകളാണ് ലഭിച്ചതെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എം.സി.ഐ.) കണക്കുകൾ വ്യക്തമാക്കുന്നു.
Read More‘ഗ്ലോറിയ-18’ ക്രിസ്‌മസ് കാരൾ ഗാനമത്സരം
ബെംഗളൂരു: ബെംഗളൂരു മ്യൂസിക് കഫേ സംഘടിപ്പിച്ച ‘ഗ്ലോറിയ-18’ ക്രിസ്‌മസ് കാരൾ ഗാനമത്സരം ഫാ. ഷിന്റോ മംഗലത്ത് ഉദ്ഘാടനംചെയ്തു. മത്സരത്തിൽ ബെംഗളൂരുവിലെ 18-ലധികം ഗായകസംഘങ്ങൾ പങ്കെടുത്തു. ബാനസവാടി സെയ്ന്റ് തോമസ് ഓർത്തഡോക്സ് മഹാ ഇടവക ഒന്നാംസ്ഥാനവും ഹൊസൂർ റോഡ് സെയ്ന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് കത്തീഡ്രൽ രണ്ടാംസ്ഥാനവും എസ്.ജി. പാളയ സെയ്ന്റ് തോമസ് ഫൊറോന ദേവാലയം മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
Read Moreമുദോൾഹണ്ട് നായകൾ; കേന്ദ്രസേനയിലേക്ക്
ബെംഗളുരു : കർണ്ണാടകയുടെ തനത് ഇനമാണ് മുദോൾ ഹണ്ട് നായകൾ. ഇനി അവ കേന്ദ്ര സേനയിൽ. സിഐഎസ്എഫ്, എൻഎസ്ജി എന്നിവയിലേക്കാണ് മുദോൾ നായകളെ തിരഞ്ഞെടുക്കുന്നത്. മുദോൾ എന്നത് ബാഗ്ൽകോട്ട് ജില്ലയിലെ ഗ്രാമത്തിന്റെ നാമമാണ്. മുദോൾ നായ്ക്കളുടെ സവിശേഷതകൾ തിരിച്ചറിഞ്ഞ് അവയെ ഹൊയ്സാല രാജാക്കൻമാർ നായാട്ടിന് പോകുമ്പോൾ ഒപ്പം കൂട്ടിയിരുന്നു. അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ഒരുക്കുന്നതിനായി കരസേന ഇത്തരം മുദോൾ നായകളെ വളരെകാലം മുന്നേതന്നെ നിയോഗിച്ചിരുന്നു.
Read More‘നീലഗിരി സൈക്കിൾ റാലി’; മലയാളിക്ക് ജയം
ബെംഗളൂരു: :മലയാളിക്ക് വിജയ തിളക്കം, പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ‘നീലഗിരി സൈക്കിൾ റാലി’യിൽ പുരുഷവിഭാഗത്തിൽ മലയാളിയായ നവീൻ ജോൺ ജേതാവായി. വനിതാ വിഭാഗത്തിൽ കട്ജ ലിൽ ജെൻസെൻ (ഡെൻമാർക്ക്), മാസ്റ്റേഴ്‌സ് വിഭാഗത്തിൽ (35-നും 45-നും ഇടയിൽ പ്രായം) ക്രിസ് ഗൺസ് (ബെൽജിയം), മുതിർന്നവരുടെ വിഭാഗത്തിൽ പോൾ സ്റ്റുവർട്ട് (ബ്രിട്ടൺ) എന്നിവരും ജേതാക്കളായി.
Read Moreജനങ്ങളെ ഞെട്ടിച്ച് കർണ്ണാടക ആർടിസി ബസ് തനിയെ സ്ററാർട്ടായി ഓടി
മൈസൂരു: ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും പുറത്തുപോയ അവസരത്തിൽ ബസ് തനിയെ സ്റ്റാർട്ടായി മുന്നോട്ടോടിയത് ജനങ്ങൾക്കിടയിൽപരിഭ്രാന്തി സൃഷ്ട്ടിച്ചു. മദ്ദൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. കർണാടക ആർ.ടി.സി.യുടെ ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കുള്ള നോൺസ്റ്റോപ്പ് ബസാണ് തനിയെ ഓടി യാത്രക്കാരെ ഞെട്ടിച്ച് കളഞ്ഞത്. തൊട്ട് മുന്നിലുള്ള കെട്ടിടത്തിൽ ഇടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി.
Read Moreഭാരവാഹന നിയന്ത്രണം നടപ്പായില്ല
ബെംഗളുരു: ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ വാർഷിക അറ്റകുറ്റ പണികൾക്കായി ബാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പറഞ്ഞത് നടപ്പായില്ല. വാഹനങ്ങൾ സാധാരണ പോലെ സർവ്വീസ് നടത്തി, ഇത് കമ്മീഷ്ണറുടെ അനുമതി ലഭിക്കാഞ്ഞിട്ടാണെന്നാണ് സൂചന.2019 മാർച്ച് 19 വരെയാണ് നിയന്ത്രണം നടപ്പാക്കുക.
Read Moreസർഗധാരയുടെ കവിതാലാപന പരിപാടി “കാവ്യധാര” ജലഹള്ളി ആലാപ് ഹാളിൽ വച്ച് നടന്നു.
ബെംഗളൂരു: സർഗധാരയുടെ കവിതാലാപന പരിപാടി “കാവ്യധാര” ജലഹള്ളി ആലാപ് ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ് ശാന്താമേനോന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി അനിതപ്രേംകുമാർ സ്വാഗതം പറഞ്ഞു. ഉത്ഘാടനപ്രസംഗത്തിൽ ശ്രീ.വിഷ്ണുമംഗലം കുമാർ, സമീപകാലത്ത് ശ്രദ്ധയിൽപ്പെട്ട കവിതാവിവാദങ്ങൾ എഴുത്തുകാരുടെ സ്വത്വത്തെ ഹനിക്കുന്നതും അത്യന്തം അപലനീയവുമാണെന്ന് അഭിപ്രായപ്പെട്ടു.ജോയിന്റ് സെക്രട്ടറി സഹദേവൻ, അതിഥികളെ പരിചയപ്പെടുത്തി.വിജയൻ, സേതുനാഥ്,അനിതാ പ്രേംകുമാർ, അകലൂർ രാധാകൃഷ്ണൻ,കൃഷ്ണപ്രസാദ്, സുഗതൻ, രാധാകൃഷ്ണമേനോൻ, ശ്രീകുമാർ, ശ്രീജേഷ്, കൃഷ്ണകുമാർ,പ്രമീള, എന്നിവർ കവിതകൾ ആലപിച്ചു.പി.കൃഷ്ണകുമാർ നന്ദി അറിയിച്ചു.9964352148
Read More