സർഗധാരയുടെ കവിതാലാപന പരിപാടി “കാവ്യധാര” ജലഹള്ളി ആലാപ് ഹാളിൽ വച്ച് നടന്നു.

ബെംഗളൂരു:  സർഗധാരയുടെ കവിതാലാപന പരിപാടി “കാവ്യധാര” ജലഹള്ളി ആലാപ് ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ് ശാന്താമേനോന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി അനിതപ്രേംകുമാർ സ്വാഗതം പറഞ്ഞു. ഉത്ഘാടനപ്രസംഗത്തിൽ   ശ്രീ.വിഷ്ണുമംഗലം കുമാർ, സമീപകാലത്ത് ശ്രദ്ധയിൽപ്പെട്ട കവിതാവിവാദങ്ങൾ എഴുത്തുകാരുടെ സ്വത്വത്തെ ഹനിക്കുന്നതും അത്യന്തം അപലനീയവുമാണെന്ന് അഭിപ്രായപ്പെട്ടു.ജോയിന്റ്‌ സെക്രട്ടറി സഹദേവൻ, അതിഥികളെ പരിചയപ്പെടുത്തി.വിജയൻ, സേതുനാഥ്,അനിതാ പ്രേംകുമാർ, അകലൂർ രാധാകൃഷ്ണൻ,കൃഷ്ണപ്രസാദ്‌, സുഗതൻ, രാധാകൃഷ്ണമേനോൻ, ശ്രീകുമാർ, ശ്രീജേഷ്, കൃഷ്ണകുമാർ,പ്രമീള, എന്നിവർ കവിതകൾ ആലപിച്ചു.പി.കൃഷ്ണകുമാർ നന്ദി അറിയിച്ചു.9964352148

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts