കുപ്രസിദ്ധമായ ഔട്ടെര്‍ റിംഗ് റോഡിലെ ഗതാഗതക്കുരുക്ക് ഉടന്‍ ഒന്നും തീരുന്ന ലക്ഷണമില്ല;സില്‍ക്ക് ബോര്‍ഡ്‌-കെആര്‍ പുര മെട്രോ യുടെ ടെണ്ടര്‍ റദ്ദാക്കി ബിഎംആര്‍സി എല്‍;പദ്ധതി വൈകും.

ബെംഗളൂരു: നഗരത്തിലെ ഏറ്റവും കുപ്രസിദ്ധമാണ് സില്‍ക്ക് ബോര്‍ഡ്‌ അടങ്ങുന്ന ഔട്ടെര്‍ റിങ് റോഡിലെ ഗതാഗത ക്കുരുക്ക്.രണ്ടു പ്രധാന ഐ ടി ആസ്ഥാനങ്ങളായ ഇലക്ട്രോണിക് സിറ്റി യെയും വൈറ്റ് ഫീല്‍ഡി നെയും ബന്ധിപ്പിക്കുന്ന ഇടനാഴി ആണ് ഇത്,അതുകൊണ്ട് തന്നെ ഗതാഗത സ്തംഭനം ഒരു നിത്യ സംഭവമാണ്.

ഈ അവസരത്തില്‍ ആണ് മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യ തന്റെ ബജറ്റില്‍ സില്‍ക്ക് ബോര്‍ഡ്‌ മുതല്‍ കെ ആര്‍ പുരം വരെ മെട്രോ പ്രഖ്യാപിച്ചത്,ഇത് രണ്ടാം ഘട്ടത്തില്‍ നടക്കും എന്നാണ് അറിയിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ സംഗതി ഇഴഞ്ഞു നീങ്ങാന്‍ ഉള്ള സാധ്യത തുറന്നിരിക്കുകയാണ്.കാരണം ഈ പദ്ധതിക്ക് വേണ്ടി ടെണ്ടര്‍ വിളിച്ച ബി എം ആര്‍ സി എല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ തുകയാണ് ഒരു എല്ലാ കമ്പനികളും “ക്വോട്ട്” ചെയ്തിരിക്കുന്നത്.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ഇനി റീ ടെണ്ടര്‍ ചെയ്യുകയല്ലാതെ വേറെ വഴിയില്ല,അതുകൊണ്ട് തന്നെ ഇനിയും കൂടുതല്‍ സമയം എടുക്കും സില്‍ക്ക് ബോര്‍ഡ്‌ – കെ ആര്‍ പുരം റീച് പ്രവര്‍ത്തനം തുടങ്ങാന്‍ എന്ന് ഉറപ്പായി.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

http://h4k.d79.myftpupload.com/archives/1761

http://h4k.d79.myftpupload.com/archives/4066

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts