ബെംഗളുരു : കർണ്ണാടകയുടെ തനത് ഇനമാണ് മുദോൾ ഹണ്ട് നായകൾ. ഇനി അവ കേന്ദ്ര സേനയിൽ. സിഐഎസ്എഫ്, എൻഎസ്ജി എന്നിവയിലേക്കാണ് മുദോൾ നായകളെ തിരഞ്ഞെടുക്കുന്നത്. മുദോൾ എന്നത് ബാഗ്ൽകോട്ട് ജില്ലയിലെ ഗ്രാമത്തിന്റെ നാമമാണ്. മുദോൾ നായ്ക്കളുടെ സവിശേഷതകൾ തിരിച്ചറിഞ്ഞ് അവയെ ഹൊയ്സാല രാജാക്കൻമാർ നായാട്ടിന് പോകുമ്പോൾ ഒപ്പം കൂട്ടിയിരുന്നു. അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ഒരുക്കുന്നതിനായി കരസേന ഇത്തരം മുദോൾ നായകളെ വളരെകാലം മുന്നേതന്നെ നിയോഗിച്ചിരുന്നു.
Read More