വിവാഹം കഴിച്ച് മഠത്തിന്റെ ഭരണചുമതല നൽകാമെന്നും, സിനിമയിൽ അവസരങ്ങൾ നൽകാമെന്നും പ്രലോഭിപ്പിച്ച് മിനിസ്ക്രീൻ താരത്തിന് പീഡനം; പോലീസ് പിടിയിലായത് സന്യാസിയടക്കം 7 പേർ

ബെം​ഗളുരു: സിനിമയിൽ അവസരം നേടിക്കൊടുക്കാമെന്നും ,വിവാഹം കഴിച്ച് മഠത്തിന്റെ ഭരണചുമതല കൈമാറാമെന്നും പറഞ്ഞ് മിനിസ്ക്രീൻ താരത്തെ പീ‍‍‌‍‍‍ഡിപ്പിച്ച സന്യാസിയടക്കമുള്ള 7 പേർ പോലീസ് പിടിയിലായി. ശിവമൊ​ഗ തീർഥഹള്ളി സ്വദേശിനിയും മിനിസ്ക്രീൻ താരവുമായ യുവതിയാണ് പരാതിയുമായെത്തിയത്. ഹുസനമാരണഹള്ളി മദ്ദേവപുര മഠത്തിലെ ദയാനന്ദഎന്ന സ്വാമി നഞ്ചേശ്വരയും സുഹൃത്തുക്കളുമാണ് പോലീസ് പിടിയിലായത്.

Read More

സംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് ​ഗോവയിൽ വിലക്കില്ല; മന്ത്രി ദേശ്പാണ്ഡെ

മം​ഗളുരു: ​ഗോവയിൽ സംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് വിലക്കില്ലെന്ന് റവന്യൂ മന്ത്രി ആർവി ദേശ്പാണ്ഡെ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തിന് ​ഗുണനിലവാര പരിശോധനകൾ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രിവ്യക്തമാക്കി. മാരകമായ അളവിൽ രാസവസ്തുക്കൾ കലർത്തിയ മീനുകളെ പിടികൂടാനാണ് പരിശോധന ഏർപ്പെടുത്തിയത്.

Read More

സൈക്കിളുകൾക്ക് മാത്രമായി ട്രാക്ക്; മൈസുരു പദ്ധതി നടപ്പാക്കിയത് 8 വർഷങ്ങൾക്ക് മുൻപേ

ട്രിൻ ട്രിൻ ഇന്ത്യയിൽ ആദ്യമായി നടപ്പിൽ വരുത്തിയത് മൈസുരുവിലാണ്. 8 വർഷങ്ങൾക്ക് മുൻപേ സൈക്കിൾ യാത്രക്കാർക്ക് മാത്രമായി പ്രത്യക നടപ്പാതയും നിലവിൽ വന്നിരുന്നു. യാത്രക്കാരുടെ സുരക്ഷക്കായി മറ്റു വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ മഞ്ഞയും കറുപ്പും കൊണ്ട് ട്രാക്കിനെ വേർതിരിച്ചിട്ടുമുണ്ട്.

Read More

112.6 കിലോമീറ്റർ സൈക്കിൾ ട്രാക്കും, നടപ്പാതയും ഒരുങ്ങുന്നു; കാൽനടക്കാരുടെ സുരക്ഷിത യാത്രയും, സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കലും ലക്ഷ്യം

ബെം​ഗളുരു: 26 മെട്രോ സ്റ്റേഷനുകളിലേക്കും , വ്യവസായ മേഖലകളിലേക്കും സൈക്കിൾ ട്രാക്കും , നടപ്പാതയും നിർമ്മിക്കുന്നു. 99.2 കോടി ചിലവിട്ട് ഇവ ഒരുക്കുന്നത് സൈക്കിൽ യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതോടൊപ്പം തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യും. വിശദ പദ്ധതി ഒരാഴ്ച്ചക്കകം പൂർത്തിയാകുമെന്നും ഡിസംബറിൽ ടെൻഡർ ക്ഷണിക്കാനാകുെമന്നും ബിബിഎംപി വ്യക്തമാക്കി.

Read More

മജസ്റ്റിക് ബസ് സ്റ്റാൻഡിലെ യാത്രക്കാരെ വലച്ച് ശുചിയില്ലാത്ത ശുചിമുറികൾ

ബെം​ഗളുരു: ഏറെ യാത്രക്കാരും തിരക്കുമുള്ള മജസ്റ്റിക് ബസ് സ്റ്റാൻഡിന്റെ സ്ഥിതി അതീവ ശോചനം. മിക്കപ്പോഴും പണിമുടക്കുന്ന പൈപ്പുകളും, വൃത്തിഹീനമായ ടോയ്ലറ്റുകളും യാത്രക്കാർക്ക് സമ്മാനിക്കുന്നത് തീരാ ദുരിതം. 19000 ബസുകൾ പ്രതിദിനം സർവ്വീസ് നടത്തുന്ന ഇടമാണ് മജസ്റ്റിക്.

Read More

മോഷ്ടാക്കളെകൊണ്ട് രക്ഷയില്ലാതെ ബെം​ഗളുരു; ടെറസിന്റെ വാതിൽ തകർത്ത് വീട്ടിൽ നിന്ന് കവർന്നത് 12 ലക്ഷം‌

ബെം​ഗളുരു: എച്ച്എഎൽ തേഡ് സ്റ്റേജ് ​ഗോപാലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ബിസിനസുകാരനായ ​ഗോപാൽ വീട്ടിൽ ഇല്ലാതിരുന്ന ദിവസം ടെറസിന്റെ വാതിൽ തകർത്ത് രണ്ട് പേർ വീടിനുള്ളിൽ കടക്കുകയായിരുന്നു. വീട്ടമ്മയ കെട്ടിയിട്ട് മോഷ്ടാക്കൾ 12 ലക്ഷവുമായി കടന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.

Read More

കർണ്ണാടകയിൽ കർഷക ആത്മഹത്യ പെരുകുന്നു; ബെള​ഗാവിയിൽ കർഷകൻ ജീവനൊടുക്കി

ബെം​ഗളുരു: കടബാധ്യത മൂലം ബെള​ഗാവിയിൽ കർഷകൻ ആത്മഹത്യചെയ്തു. നാ​ഗണ്ണവരൈയാണ്(72) ആത്മഹത്യ ചെയ്തത്. കൃഷിയിടത്തിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 4 ലക്ഷത്തോളം രൂപ കൃഷിക്കായി വായ്പ്പയെടുത്തിരുന്നു. കടുത്ത വരൾച്ചമൂലം തിരിച്ചടവ് മുടങ്ങിയിരുന്നു. കടബാധ്യതയും വരൾച്ചയിൽ കൃഷി നശിച്ചതുമെല്ലാം ചേർന്ന് അദ്ദേഹം കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ വ്യകതമാക്കി.

Read More

കാവേരിയെ വർഷങ്ങളായി ഏതെങ്കിലും ഭൗതിക രൂപത്തിലല്ല ആരാധിക്കുന്നത്, പ്രതിമ നിർമ്മാണം വിശ്വാസത്തെ കളങ്കപ്പെടുത്തും; മദർ കാവേരി പ്രതിമക്കെതിരെ പ്രതിഷേധം ശക്തം

ബെം​ഗളുരു: 125 അടി ഉയരത്തിൽ കെആർഎസ് അണക്കെട്ടിന് മുന്നിൽ മദർ കാവേരി പ്രതിമ സൃഷ്ട്ടിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മടിക്കേരിയിലെ തലക്കാവേരി മൂല സംരക്ഷണ രക്ഷണ വേദികകെ രം​ഗത്ത്. ഭൗതികമായൊരു രൂപത്തിലല്ല കാവേരിയെ വർഷങ്ങളായി ജനങ്ങൾ ആരാധിക്കുന്നത് അതിനാൽ ഇത്തരത്തിലുള്ലൊരു നീക്കം വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്ന് ഫോറം വ്യക്തമാക്കി. 1200 കോടിയുടെ ബൃഹത്തായ പദ്ധതിക്കാണ് സർക്കാർ മദർ കാവേരിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Read More

മധ്യപ്രദേശും മിസോറമും നാളെ പോളിംഗ് ബൂത്തിലേക്ക്…

ന്യൂഡല്‍ഹി: മധ്യപ്രദേശിലും മിസോറമിലും നാളെയാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഇന്നലെ ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമം കുറിച്ചുകൊണ്ട് കലാശക്കൊട്ട് നടന്നു. എല്ലാ പാര്‍ട്ടികളും ആവുംവിധം തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു. ഇന്ന് ഇരു സംസ്ഥാനങ്ങളിലും നിശബ്ദ പ്രചാരണമാണ് നടക്കുന്നത്. പോളിംഗ് ബൂത്തിലെത്തുംമുന്‍പ് ഓരോ വോട്ടും തങ്ങളുടെ പെട്ടിയിലേയ്ക്ക് ഉറപ്പിക്കാനുള്ള എല്ലാ ശ്രമവും പാര്‍ട്ടികള്‍ നടത്തുന്നുണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയോടെയാണ് പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം നടന്നത്. അതേസമയം, അവസാനവട്ട പ്രചാരണം നടക്കുമ്പോള്‍ വോട്ടര്‍മാര്‍ക്ക് വാഗ്ദാനങ്ങളുടെ പെരുമഴയുമായി…

Read More

ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമ അറസ്റ്റിൽ.

കൊച്ചി: ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമ അറസ്റ്റിൽ. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. പത്തനംതിട്ട പൊലീസാണ് രഹനയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. പത്തനംതിട്ട ടൗൺ സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹനയെ അറസ്റ്റ് ചെയ്തത്. രഹനയെ പത്തനംതിട്ടയിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയിൽ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കൊപ്പം ദര്‍ശനം…

Read More
Click Here to Follow Us