രണ്ട് കുഞ്ഞുങ്ങളെ ഹേമാവതി കനാലിലെറിഞ്ഞ് അമ്മയും ജീവനൊടുക്കി. ചന്നരായ പട്ടണതിലെ രാധ(28) മക്കളായ കാന്തരാജു(6), ഭരത് )4) എന്നിവരാണ് മരിച്ചത്. നിരന്തരം സ്ത്രീധനത്തിനായി ഭർത്താവ് സന്തോഷും കുടുംബവും വഴക്കിട്ടതിനെ തുടർന്നാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അയൽവാസികൾ മൊഴി നൽകി. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Read MoreDay: 9 November 2018
ശബ്ദ വായു മലിനീകരണം തീരെ കുറച്ച് പടക്ക നിയന്ത്രണം
പടക്കം പൊട്ടിക്കുന്നതിന് സർക്കാരും , കോടതിയും കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ ശബ്ദ, വായു മലിനീകരണത്തിൽ ഇത്തവണ കാര്യമായ മാറ്റമാണുണ്ടായത്. 24 മണിക്കൂറും പടക്കം പൊട്ടിക്കുന്നത് പതിവായ ബെംഗളുരുവിലാണ് 3,4 മണിക്കൂറായി ഇത്തവണ ചുരുങ്ങിയത്.
Read Moreവയലാർ കവിതകൾ; സാഹിത്യ ചർച്ച 11 നു നടക്കും
ബെംഗളുരു; യുണൈറ്റഡ് റൈറ്റേഴ്സ് ഒാഫ് ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ വയലാർ കവിതകൾ സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു. 11 ന് വൈകിട്ട് നാലിന് വിദ്യാരണ്യപുര കൈരളി സമാജം ഹാളിലാണ് സാഹിത്യ ചർച്ച അരങ്ങേറുക.
Read Moreഹുഗള്ളി-അങ്കോള റെയിൽവേ ലൈനിന് അനുമതി നൽകില്ല
ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഹുഗള്ളി-അങ്കോള റെയിൽ ലൈനിന് അനുമതി നൽകാനാവില്ലെന്ന് വ്യക്തമാക്കി. പശ്ചിമ ഘട്ട മലനിരകളിലെ പരിസ്ഥിതി ലോല മേഖലകളിലൂടെ കടന്ന് പോകുന്ന പാത 164.44 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മിക്കുക. വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസമാകുമെന്നാണ് സംരക്ഷണ സമിതി പറയുന്നത്.
Read Moreആനക്കൊമ്പ് വിൽപ്പന; മൂന്ന് പേർ പിടിയിൽ
ബെംഗളുരു; ആനക്കൊമ്പ് വിൽപ്പന ശ്രമിച്ച 3 പേർ പോലീസ് പിടിയിലായി. ഹാസൻ സ്വദേശികളായ എംബി നാഗേഷ്, കൃഷ്ണരാജ്, പ്രതാപ് എന്നിവരാണ് പിടിയിലായത്. 15 കിലോ വരുന്ന രണ്ട് കൊമ്പുകളുമായാണ് ഇവർ അറസ്റ്റിലായത്. ചരിഞ്ഞ ആനയിൽ നിന്നാണ് തങ്ങൾ കൊമ്പ് മോഷ്ടിച്ചതെന്ന് അറസ്റ്റിലായവർ സമ്മതിച്ചു.
Read Moreഎടിഎമ്മിൽ നിറക്കാനുള്ള 75 ലക്ഷവുമായി ഡ്രൈവർ കടന്നുകളഞ്ഞു
ബെംഗളുരു; എടിഎം മെഷീനിൽ നിറക്കാനുള്ള 75 ലക്ഷവുമായി ഡ്രൈവർ കടന്നു കളഞ്ഞു. എടിഎമ്മുകളിൽ പണം നിറക്കാൻ കരാറുള്ള ഏജൻസിയിലെ ഡ്രൈവർ അബ്ദുൾ ഷാഹിദാണ് കടന്നുകളഞ്ഞത്. 1.2 കോടി രൂപ ഉണ്ടായിരുന്ന വാഹനത്തിൽ നിന്ന് 75 ലക്ഷംഒഴികെ ബാക്കി തുക എടിഎമ്മിൽ നിറക്കാൻ ജീവനക്കാർ പോയപ്പോഴാണ് ഷാഹിദ് വാഹനവുമായി മുങ്ങിയത്.
Read Moreശാസ്ത്ര സാഹിത്യവേദി ഹോക്കിങ്സ് അനുസ്മരണം നടത്തി
ബെംഗളുരു; ശാസ്ത്ര സാഹിത്യ വേദി സ്റ്റീഫൻ ഹോക്കിംങ് അനുസ്മരണ ഭാഗമായി സെമിനാർ നടത്തി. എസ് ഷാൻ, സുരേഷ് കോഡൂർ, എന്നിവർ പ്രഭാഷണം നടത്തി. ആർവി ആചാരി അദ്ധ്യക്ഷത വഹിച്ചു .
Read Moreഅഭിമാനമായി കൈഗ ആണവ നിലയം
ബെംഗളുരു: ലോകത്ത് തുടർച്ചയായി പ്രവർത്തിക്കുന്ന ആണവോർജ നിലയങ്ങളിൽ കർണാടകയിലെ കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ രണ്ടാമത് . ഉത്തര കന്നഡ ജില്ലയിലെ വൈദ്യുത നിലയം 2016 മെയ് 13 മുതൽ 894 ദിവസമാണ് തുടർച്ചയായി പ്രവർത്തിച്ചത്. കാനഡയിലെ പിഎൻജിഎസ് ആണ് മുന്നിൽ. 2000 നവംബറിലാണ് കൈഗയിൽ വാണിജ്യ വൈദ്യുതി ഉത്പാദനം തുടങ്ങിയത്.
Read Moreനാളെ ടിപ്പു ജയന്തി ആഘോഷം;കുടകിലും സമീപ പ്രദേശങ്ങളിലും ബന്ദിന് ആഹ്വാനം;ഇന്ന് രാവിലെ മുതല്‍ നിരോധനാജ്ഞ.
ബെംഗളുരു: ടിപ്പു ജയന്തിയാഘോഷത്തില്‍ പ്രതിഷേധിച്ച് കുടകില്‍ വെള്ളിയാഴ്ച ബന്ദ് ആചരിക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. ‘ടിപ്പു ജയന്തി വിരോധി ഹൊരട്ട’ സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. 2015-ലെ ടിപ്പു ജയന്തിയാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കുട്ടപ്പയുടെ അനുസ്മരണം വെള്ളിയാഴ്ച സമിതിയുടെ നേതൃത്വത്തില്‍ മടിക്കേരിയില്‍ നടത്തും. അതേസമയം കുടകിലെ മലയാളികൾ ഭീതിയിലാണ്. നാളെ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 6 മുതൽ 11 ാം തീയ്യതി വൈകീട്ട് 6 മണിവരെ കുടകിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കയാണ്. കുടക് ജില്ലയിലെ വീരാജ്പേട്ട,…
Read Moreറോഡിന് നടുവില്‍ വാഹനം നിര്‍ത്തി ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയ യുവാക്കളെ ചോദ്യം ചെയ്ത യുവതിയെ സംഘം ചേര്‍ന്ന് ആക്രമിച്ചു,വസ്ത്രം വലിച്ച് കീറി!നോക്കി നിന്ന് ട്രാഫിക് പോലീസുകാരനും;അഗ്നിശമന സേനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകന് അവസാനം ജയിലഴികള്‍ക്ക് ഉള്ളില്‍.
ബെംഗളുരു: വളരെ ഭീകരമായ അവസ്ഥയാണ് കഴിഞ്ഞ 5 തീയതി ജോലി കഴിഞ്ഞു ഇലക്ട്രോണിക് സിറ്റിയില്‍ ഉള്ള വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതി നേരിടേണ്ടി വന്നത്,രാത്രി ഒന്‍പത് മണിയോടെ കൈക്കൊന്ദ്ര ഹള്ളിയില്‍ എത്തിയപ്പോള്‍ വലിയ ട്രാഫിക് ജാം കണ്ടു,സിഗ്നല്‍ പച്ചയാണ് എങ്കിലും വാഹനങ്ങള്‍ മുന്നോട്ടു നീങ്ങുന്നില്ല,മുന്നോട്ടു പോയി നോക്കിയപ്പോള്‍ യുവതിക്ക് മനസിലായി രണ്ടു യുവാക്കള്‍ തങ്ങളുടെ മരുതി സെന്‍ (KA03 MB 4219) നടു റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് എന്ന്. അടുത്തുകണ്ട ട്രാഫിക് പോലീസുകാരനോട് പരാതി പറഞ്ഞു,അതോടെ യുവാക്കള്‍ യുവതിക്ക് അടുത്തെത്തി മുഖത്തടിച്ചു,ഹെല്‍മെറ്റ് വച്ചിരുന്ന യുവതി പ്രതിരോധിച്ചതോടെ അയാള്‍…
Read More