റോഡിന് നടുവില്‍ വാഹനം നിര്‍ത്തി ട്രാഫിക് ബ്ലോക്ക്‌ ഉണ്ടാക്കിയ യുവാക്കളെ ചോദ്യം ചെയ്ത യുവതിയെ സംഘം ചേര്‍ന്ന് ആക്രമിച്ചു,വസ്ത്രം വലിച്ച് കീറി!നോക്കി നിന്ന് ട്രാഫിക് പോലീസുകാരനും;അഗ്നിശമന സേനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകന്‍ അവസാനം ജയിലഴികള്‍ക്ക്‌ ഉള്ളില്‍.

ബെം​ഗളുരു: വളരെ ഭീകരമായ അവസ്ഥയാണ്‌ കഴിഞ്ഞ 5 തീയതി ജോലി കഴിഞ്ഞു ഇലക്ട്രോണിക് സിറ്റിയില്‍ ഉള്ള  വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതി നേരിടേണ്ടി വന്നത്,രാത്രി ഒന്‍പത് മണിയോടെ കൈക്കൊന്ദ്ര ഹള്ളിയില്‍ എത്തിയപ്പോള്‍ വലിയ ട്രാഫിക്‌ ജാം കണ്ടു,സിഗ്നല്‍ പച്ചയാണ്‌ എങ്കിലും വാഹനങ്ങള്‍ മുന്നോട്ടു നീങ്ങുന്നില്ല,മുന്നോട്ടു പോയി നോക്കിയപ്പോള്‍ യുവതിക്ക് മനസിലായി രണ്ടു യുവാക്കള്‍ തങ്ങളുടെ മരുതി സെന്‍ (KA03 MB 4219) നടു റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് എന്ന്.

അടുത്തുകണ്ട ട്രാഫിക് പോലീസുകാരനോട്‌ പരാതി പറഞ്ഞു,അതോടെ യുവാക്കള്‍ യുവതിക്ക് അടുത്തെത്തി മുഖത്തടിച്ചു,ഹെല്‍മെറ്റ്‌ വച്ചിരുന്ന യുവതി പ്രതിരോധിച്ചതോടെ അയാള്‍ യുവതിയുടെ വസ്ത്രം വലിച്ച് കീറി,എല്ലാം കണ്ടുകൊണ്ടു ഒരു സഹായവും ചെയ്യാതെ ട്രാഫിക്‌ പോലീസ് കാരനും.സമീപത്തു ഉണ്ടായിരുന്ന ആളുകള്‍ ഇടപെട്ട് യുവതിയെ അവിടെനിന്ന് രക്ഷപ്പെടുത്തി.

യുവാവ്‌ താന്‍ അഗ്നിശമനസേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകന്‍ ആണ് എന്ന് അവകാശപ്പെട്ടു,കൂടെ ഉണ്ടായിരുന്ന യുവാവ്‌ യുവതിയെ ചീത്തവിളിച്ചു.ആളുകള്‍ രണ്ടു യുവാക്കളെയും കീഴ്പ്പെടുത്തി പോലീസിന് കൈമാറി മഞ്ജുനാഥ് (29),മധു (31) എന്നിവര്‍ക്ക് എതിരെ യുവതിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു.IPC section 354 D, criminal intimidation under IPC section 506, intentional insult with intent to provoke the peace under IPC section 504 വകുപ്പുകള്‍ ചുമത്തി റിമാണ്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us