കൊടുങ്ങല്ലൂർ: കോളജ് യൂണിഫോമില്‍ മീൻ വിൽപന നടത്തി ശ്രദ്ധേയയായ ഹനാന്‍ ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. തിങ്കളാഴ്ച ഹനാൻ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹനാനു നട്ടെല്ലിനു പരുക്കുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്കും പരുക്കേറ്റു. കൊടുങ്ങല്ലൂരിൽ സ്റ്റേജ് ഷോ കഴിഞ്ഞു മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ഒരാൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ഒഴിവാക്കുന്നതിനു കാർ വെട്ടിച്ചപ്പോൾ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നെന്ന് ഹനാൻ മാധ്യമങ്ങളോട് പറഞ്ഞു. പരുക്കേറ്റ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടു വിദഗ്ധ ചികിൽസയ്ക്കായി കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ ഹനാന്റെ…
Read MoreMonth: September 2018
കേരളത്തിൽ ഭീതി പടര്‍ത്തി എലിപ്പനി; ഞായറാഴ്ച മരിച്ചത് 10 പേര്‍
കോഴിക്കോട്: പ്രളയബാധിത പ്രദേശങ്ങളില്‍ ഭീതി പടര്‍ത്തി എലിപ്പനി വ്യാപകമാകുന്നു. എലിപ്പനി ബാധിച്ചെന്ന് സംശയിക്കുന്ന 10 പേർകൂടി ഞായറാഴ്ച മരിച്ചു. ഇതിൽ ഒരാളുടെ മരണം എലിപ്പനിബാധ മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം ഓഗസ്റ്റ് 20 മുതൽ എലിപ്പനി ബാധിച്ച് 43 പേർ മരിച്ചു. കോഴിക്കോട് മൂന്ന് പേരും, തൃശ്ശൂരില്‍ ഒരാളും, എറണാകുളത്ത് രണ്ടുപേരും, പാലക്കാട്ടും മലപ്പുറത്തും രണ്ടുപേരും എലിപ്പനി ബാധിച്ച് മരിച്ചു. മലപ്പുറത്തു ചമ്രവട്ടം സ്വദേശി രാജന്‍റെ ഭാര്യ ശ്രീദേവിയും കാഞ്ഞിരമുക്ക് തൈവളപ്പിൽ ആദിത്യനുമാണ് മരിച്ചത്. തൃശ്ശൂരിൽ കൊടകര കോടാലി സ്വദേശി പീനാക്കൽ സിനേഷും,…
Read Moreചൂടിനോട് പോകാന്‍ പറ, ഇനി വാങ്ങാം എസിയുള്ള ഹെല്‍മറ്റ്!
ഇരുചക്ര വാഹനമുള്ളവര്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ചിരിക്കുക ഹെല്‍മറ്റ് വെയ്ക്കാത്തതിന് പിഴയടച്ചാകും. അത്രയ്ക്ക് നിര്‍ബന്ധമാണ് ഇരുചക്ര യാത്രികര്‍ക്ക് ഹെല്‍മറ്റ്. അപകട സമയത്ത് കൂടുതല്‍ സുരക്ഷ നല്‍കുന്നത് ഫുള്‍ഫേസ് ഹെല്‍മറ്റാണെങ്കിലും കടുത്ത ഉഷ്ണം കാരണം പലരും ഇപ്പോള്‍ ഹാഫ്‌ഫേസ് ഹെല്‍മറ്റാണ് തിരഞ്ഞെടുക്കാറ്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഫെഹര്‍. പൂര്‍ണമായും ശീതീകരണ സംവിധാനമുള്ള ഹെല്‍മറ്റാണ് ഇതിനായി ഫെഹര്‍ പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയില്‍ പുറത്തിറക്കിയ ഈ എസി ഹെല്‍മറ്റിന് എസിഎച്-വണ്‍ (ACH-01) എന്നാണ് പേര്. കൂളിംഗ് സംവിധാനമുള്ള ഹെല്‍മറ്റുകള്‍ നേരത്തെ വിപണിയിലുണ്ടെങ്കിലും സ്വയം ശീതീകരണ സംവിധാനത്തോടെ ലോകത്ത്…
Read Moreസ്റ്റുഡന്റ് ബസ് പാസ്; പഴയ പാസിന്റെ കാലാവധി ഈ മാസം 30 വരെ നീട്ടി.
ബെംഗളൂരു: സ്റ്റുഡന്റ് ബസ് പാസിന്റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിച്ചതിനെ തുടർന്ന് ഈ മാസം 30 വരെ കാലാവധി നീട്ടി. ബിഎംടിസി സ്റ്റുഡന്റ് ബസ് പാസ് വിതരണം മാസങ്ങളായി വൈകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അധ്യയന വർഷം ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും സ്റ്റുഡന്റ് പാസ് വിതരണം ആരംഭിക്കാൻ ബിഎംടിസിക്കു കഴിയാത്തതിൽ പ്രതിഷേധം വ്യാപകമാണ്. അതേസമയം, പഴയ പാസ് കൈവശമില്ലാത്തവർ ഫുൾ ടിക്കറ്റ് എടുത്ത് വിദ്യാലയങ്ങളിലേക്കു പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സർക്കാർ സ്കൂളുകളിലേയും കോളജുകളിലെയും വിദ്യാർഥികൾക്ക് സൗജന്യമായി ബസ് പാസ് നൽകുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചെങ്കിലും, ഇനിയും നടപ്പായിട്ടില്ല. വൈകുന്നതിന് കാരണം തെറ്റായ രേഖകളെന്ന് വിദ്യാർഥികൾ തെറ്റായ രേഖകൾ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചതാണ് കാലതാമസത്തിനു…
Read Moreഘോഷയാത്രയിൽ പങ്കെടുക്കേണ്ട ആനകളുടെ മൈസൂരു നഗരത്തിലേക്കുള്ള പരമ്പരാഗത രീതിയിലുള്ള ഗജപ്രയാണം ആരംഭിച്ചു.
മൈസൂരു: ദസറ ആഘോഷത്തിന്റെ ഭാഗമായി വിജയദശമി ദിവസം നടക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കേണ്ട ആനകളുടെ മൈസൂരു നഗരത്തിലേക്കുള്ള പരമ്പരാഗത രീതിയിലുള്ള ഗജപ്രയാണം ആരംഭിച്ചു. നാഗർഹോലെ ദേശീയോദ്യാനത്തിന് സമീപമുള്ള വീരനഹൊസഹള്ളിയിൽനിന്നാണ് ആറ് ആനകളുടെ പ്രയാണം ആരംഭിച്ചത്. മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി ജി.ടി. ദേവഗൗഡ ഫ്ളാഗ് ഓഫ് ചെയ്തു. കുടകിലെ ആനത്താവളങ്ങളിൽനിന്നാണ് ആനകളെ നഗരത്തിലെത്തിക്കുന്നത്. ആകെ 12 ആനകളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. രണ്ടാം ഘട്ടത്തിൽ ആറ് ആനകളെക്കൂടി നഗരത്തിലെ പരിശീലകേന്ദ്രത്തിലെത്തിക്കും. ഗജപ്രയാണം ആരംഭിക്കുന്നതിനോടനുബന്ധിച്ച് സാംസ്കാരികപരിപാടികളും സംഘടിപ്പിച്ചു. മൈസൂർ കൊട്ടാരത്തിനുസമീപം ആനകൾക്ക് വരവേൽപ്പ് നൽകി.
Read Moreതെരുവുനായകളുടെ കടിയേറ്റ് ചികിൽസയിലായിരുന്ന പത്ത് വയസ്സുകാരൻ മരിച്ചു
ബെംഗളൂരു: തെരുവുനായ്ക്കളുടെ കടിയേറ്റ ബാലൻ മരിച്ചു. വിഭൂതിപുരയിൽ താമസിക്കുന്ന മനോജ്-മുരുകമ്മ ദമ്പതികളുടെ മകൻ പ്രവീൺ ആണ് മരിച്ചത്. മണിപ്പാൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. വിഭൂതിപുര തടാകത്തിനു സമീപത്തുനിന്നാണ് ആറാം ക്ലാസ് വിദ്യാർഥിയായ പ്രവീണിനെ എട്ടോളം വരുന്ന തെരുവ്നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ചത്. ശരീരമാസകലം പരുക്കേറ്റ പ്രവീൺ നാല് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. തെരുവുനായ ശല്യം രൂക്ഷമായ പ്രദേശത്ത് ഇത് സംബന്ധിച്ചുള്ള പരാതികൾ തുടർച്ചയായി അവഗണിച്ചതിനെ തുടർന്ന് രണ്ട് ബിബിഎംപി ഉദ്യോഗസ്ഥരടക്കം മൂന്ന് പേരെ കഴിഞ്ഞ ദിവസം എച്ച്എൽഎൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Moreകെ ആർ എസ് അണക്കെട്ട് പൂർണ സംഭരണ ശേഷിയിൽ.
മൈസൂരു: കലിതുള്ളിയ കാലവർഷത്തിന് ഏറക്കുറെ ശമനമായതോടെ വൃഷ്ടിപ്രദേശങ്ങൾക്കടുത്തുള്ള അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. കൃഷ്ണരാജസാഗർ അണക്കെട്ടിൽ പൂർണതോതിൽ ജലനിരപ്പ് നിർത്തി, ശേഷിക്കുന്ന വെള്ളം ഒഴുക്കിവിട്ടുകൊണ്ടിരിക്കുകയാണ്. ഒരാഴ്ചയായി കെ.ആർ.എസിൽ പൂർണ സംഭരണശേഷിയായ 124.80 അടി വെള്ളം നില്ക്കുകയാണ്. കുടകിൽ മഴ കുറഞ്ഞതോടെ സോമവാർപെട്ടിലുള്ള ഹാരംഗി അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ടായി. കാവേരിനദിയിലെ അണക്കെട്ടായ ഹാരംഗിയുടെ പൂർണ സംഭരണശേഷി 2859 അടിയാണ്. ഇപ്പോൾ 2855 അടി വെള്ളമാണ് ഡാമിലുള്ളത്. കഴിഞ്ഞ മൂന്നുദിവസമായി നീരൊഴുക്കിൽ കുറവ് രേഖപ്പെടുത്തി. ഓഗസ്റ്റ് 29-ന് 7,199 ക്യുസെക്സായിരുന്ന നീരൊഴുക്ക് 31-ന് 4,330 ക്യുസെക്സ് ആയി കുറഞ്ഞു. വയനാട്…
Read Moreനീല്‍ ആംസ്‌ട്രോങിന്‍റെ ജീവിതകഥ പറയുന്ന ‘ഫസ്റ്റ് മാന്‍’ ട്രെയിലര്‍ പുറത്തിറങ്ങി
ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയ ആള്‍ എന്ന് ആലോചിക്കുമ്പോള്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്നത് നീല്‍ ആംസ്‌ട്രോങിന്‍റെ പേര് തന്നെയെന്ന് സംശയമില്ല. അദ്ദേഹത്തിന്‍റെ ജീവിതകഥ പറയുന്ന ‘ഫസ്റ്റ് മാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ആംസ്‌ട്രോങിന്‍റെ വേഷത്തില്‍ എത്തുന്നത് റയാന്‍ ഗോസ്‌ലിങ് ആണ്. ലാ ലാ ലാന്‍ഡിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയ ഡാമിയന്‍ ചസല്ലെയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജേസണ്‍ ക്ലാര്‍ക്, ക്ലയര്‍ ഫോയ്, കെയ്‌ലി ചാന്‍ഡ്‌ലെര്‍, ലുകാസ് ഹാസ് എന്നിവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. സ്റ്റീവെന്‍ സ്പീല്‍ബെര്‍ഗ് ആണ് സഹനിര്‍മാതാവ്. ജയിംസ് ആര്‍. ഹന്‍സെന്‍ എഴുതിയ ‘ഫസ്റ്റ്…
Read Moreകുടകിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു.
ബെംഗളൂരു: പ്രളയക്കെടുതി നേരിടുന്ന കുടകിലേക്ക് ഈ മാസം ഒൻപതുവരെ വിനോദ സഞ്ചാരികൾക്കു പ്രവേശനം നിരോധിച്ചു. ഇവിടെ ഹോട്ടലുകളിലും ഹോം സ്റ്റേകളിലുമെല്ലാം തങ്ങുന്നതിനും കലക്ടർ പി.ഐ.ശ്രീവിദ്യ നിരോധനം ഏർപ്പെടുത്തി. ഇതു ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
Read Moreതെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 10 വയസ്സുകാരന് ഗുരുതര പരുക്ക്; ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.
ബെംഗളൂരു: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 10 വയസ്സുകാരന് ഗുരുതര പരുക്കേറ്റ സംഭവത്തിൽ രണ്ട് ബിബിഎംപി ഉദ്യോഗസ്ഥരടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം മുൻപാണ് വിഭൂതിപുരയിൽ താമസിക്കുന്ന മനോജ്-മുരുകമ്മ ദമ്പതികളുടെ മകൻ പ്രവീണിനെ തെരുവുനായ്ക്കൾ കടിച്ചുകീറിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവീൺ അപകടനില തരണം ചെയ്തിട്ടില്ല. ബിബിഎംപി മഹാദേവപുര സോൺ അസിസ്റ്റന്റ് ഡയറക്ടർ ശ്രീറാം, മൃഗസംരക്ഷണ വിഭാഗം സീനിയർ ഇൻസ്പെക്ടർ അരുൺ മുത്തലിക്ക് ദേശായ്, കോൺട്രാക്ടർ രവിശങ്കർ എന്നിവരെയാണ് എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തത്. തെരുവുനായ ശല്യം രൂക്ഷമായ വിഭൂതിപുരയിൽ ഇതു സംബന്ധിച്ചുള്ള പരാതികൾ തുടർച്ചയായി അവഗണിച്ചതിനെ തുടർന്നാണ് ബിബിഎംപി…
Read More