തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 10 വയസ്സുകാരന് ഗുരുതര പരുക്ക്; ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.

ബെംഗളൂരു: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 10 വയസ്സുകാരന് ഗുരുതര പരുക്കേറ്റ സംഭവത്തിൽ രണ്ട് ബിബിഎംപി ഉദ്യോഗസ്ഥരടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടു ദിവസം മുൻപാണ് വിഭൂതിപുരയിൽ താമസിക്കുന്ന മനോജ്-മുരുകമ്മ ദമ്പതികളുടെ മകൻ പ്രവീണിനെ തെരുവുനായ്ക്കൾ കടിച്ചുകീറിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവീൺ അപകടനില തരണം ചെയ്തിട്ടില്ല. ബിബിഎംപി മഹാദേവപുര സോൺ അസിസ്റ്റന്റ് ഡയറക്ടർ ശ്രീറാം, മൃഗസംരക്ഷണ വിഭാഗം സീനിയർ ഇൻസ്പെക്ടർ അരുൺ മുത്തലിക്ക് ദേശായ്, കോൺട്രാക്ടർ രവിശങ്കർ എന്നിവരെയാണ് എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തത്.

തെരുവുനായ ശല്യം രൂക്ഷമായ വിഭൂതിപുരയിൽ ഇതു സംബന്ധിച്ചുള്ള പരാതികൾ തുടർച്ചയായി അവഗണിച്ചതിനെ തുടർന്നാണ് ബിബിഎംപി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. നായ്പ്പേടിയിൽ ബെംഗളൂരു തെരുവുനായ്ക്കളുടെ ക്ഷേമത്തിനും പരിപാലനത്തിനും അനേകം സംഘടനകളുള്ള നഗരത്തിൽ ഇവയുടെ ഉപദ്രവം കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് സാധാരണക്കാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us