ഹനാന്‍ ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു;നട്ടെല്ലിന് പരിക്ക്.

കൊടുങ്ങല്ലൂർ: കോളജ് യൂണിഫോമില്‍ മീൻ വിൽപന നടത്തി ശ്രദ്ധേയയായ ഹനാന്‍ ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. തിങ്കളാഴ്ച ഹനാൻ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹനാനു നട്ടെല്ലിനു പരുക്കുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്കും പരുക്കേറ്റു. കൊടുങ്ങല്ലൂരിൽ സ്റ്റേജ് ഷോ കഴിഞ്ഞു മടങ്ങുംവഴിയാണ് അപകടമുണ്ടായത്.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

ഒരാൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ഒഴിവാക്കുന്നതിനു കാർ വെട്ടിച്ചപ്പോൾ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നെന്ന് ഹനാൻ മാധ്യമങ്ങളോട് പറഞ്ഞു.

പരുക്കേറ്റ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടു വിദഗ്ധ ചികിൽസയ്ക്കായി കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ ഹനാന്റെ കൈകളിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരുക്കുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts