ബെംഗളൂരു: ബൊമ്മനഹള്ളി, ഹൊസ റോഡ്, കുഡ്‌ലു ഗേറ്റ് എന്നിവിടങ്ങളിൽ മലിനജല പൈപ്പുകൾ പതിവായി നിറഞ്ഞൊഴുകുന്നുണ്ട്. മലിനജല ഓടകൾ പൊട്ടിയൊഴുകുന്നത് നഗരത്തിൽ വൻ ഗതാഗതകുരുക്കിന് ഇടയാക്കുന്നു. കഴിഞ്ഞ ദിവസം രൂപേന അഗ്രഹാര ബസ് സ്റ്റോപ്പിന് സമീപത്താണ് മലിനജല പൈപ്പ് ലൈൻ പൊട്ടിയത്. തിരക്കേറിയ ഹൊസൂർ റോഡിൽ മണിക്കൂറോളം ഗതാഗതം ഇഴഞ്ഞുനീങ്ങി. ദുർഗന്ധം കാരണം ഇതുവഴി മൂക്കുപൊത്തി യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു. മലിനജല പൈപ്പുകൾ നിറഞ്ഞ് മാൻഹോളുകൾ വഴി വെള്ളം നിറഞ്ഞൊഴുകിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
Read MoreMonth: September 2018
ബഹിരാകാശ പദ്ധതികളിൽ ഇനി കൂടുതൽ സ്വകാര്യ വ്യവസായ പങ്കാളിത്തം
ബെംഗളൂരു: രാജ്യത്തിന്റെ ഭാവി ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ വ്യവസായങ്ങളുടെ പങ്കാളിത്ത പ്രാധാന്യം വിളിച്ചോതി ബെംഗളൂരു സ്പേസ് എക്സ്പോയ്ക്കു തുടക്കമായി. പിഎസ്എൽവി, ജിഎസ്എൽവി റോക്കറ്റുകളുടെയും ഭാവി ഉപഗ്രങ്ങളുടെയും നിർമാണം സ്വകാര്യ വ്യവസായ പങ്കാളികൾക്കായി വച്ചുനീട്ടുന്നത്, ഇന്ത്യൻ ബഹിരാകാശ പേടക പദ്ധതിയായ ഗഗൻയാനു വേണ്ടി ഐഎസ്ആർഒയ്ക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്ന് ചെയർമാനും ബഹിരാകാശ സെക്രട്ടറിയുമായ ഡോ. കെ. ശിവൻ പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ), ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സ് എന്നിവർ ചേർന്നാണ് സ്പേസ് എക്സ്പോ സംഘടിപ്പിക്കുന്നത്. തുമക്കൂരു റോഡിലെ ബെംഗളൂരു രാജ്യാന്തര കൺവൻഷൻ സെന്ററിൽ നടക്കുന്ന മേള ഇന്ന് സമാപിക്കും.…
Read Moreപന്ന്യൻ രവീന്ദ്രന് കിടിലൻ മറുപടിയുമായി തച്ചങ്കരി.
കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയി ച്ച സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനെതിരെ കുറിക്കുകൊള്ളുന്ന മറുപടിയുമായി തച്ചങ്കരി. തന്റെ ലെറ്റർ പാഡിൽ പന്ന്യൻ രവീന്ദ്രനെ അഭിസംബോധന ചെയ്തു കൊണ്ട് എഴുതിയ കത്തിൽ പന്ന്യന്റെ ആരോപണങ്ങൾ അക്കമിട്ട് എഴുതിയിരിക്കുന്നു ,പിന്നീട് അവ തെളിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വെല്ലുവിളിയും ,കഴിയില്ല എന്നുണ്ടെങ്കിൽ മാപ്പു പറയണം എന്നും ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം നിയമനടപടി നേരിടാൻ തയ്യാറായിക്കൊള്ളാനും പറയുന്നു,
Read Moreജീവിക്കാന്‍ വെങ്കല മെഡല്‍ പോരാ, ചായക്കട തന്നെ വേണം
ന്യൂഡല്‍ഹി: ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സെപക് താക്രോ ടീം ഇനത്തില്‍ വെങ്കലം നേടിയ താരമാണ് ഹരീഷ് കുമാര്‍. പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയത്ത് കുടുംബം പുലര്‍ത്താന്‍ അച്ഛനൊപ്പം ചായക്കടയില്‍ ജോലി ചെയ്യുകയാണ് ഹരീഷ് ഇപ്പോള്‍. പ്രമുഖ മാധ്യമമായ എഎന്‍ഐയോട് ഹരീഷ് പറഞ്ഞത് ഇങ്ങനെയാണ് എന്‍റെ കുടുംബത്തില്‍ അംഗങ്ങള്‍ കൂടുതലും വരുമാനം കുറവുമാണ്. എന്‍റെ കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ അച്ഛന് കൈത്താങ്ങായി ഞാന്‍ അച്ഛന്‍റെ ചായക്കടയില്‍ എത്തി വേണ്ട സഹായം ചെയ്യും. ഇതിനിടയ്ക്ക് എന്‍റെ പരിശീലനത്തിന് വേണ്ടി ഞാന്‍ നാലു മണിക്കൂര്‍ ചെലവഴിക്കും. ഉച്ചയ്ക്ക്…
Read Moreഊരില്‍ നിന്ന് ആശുപത്രിയിലേക്ക് ചുമന്ന് കൊണ്ടു പോകുന്നതിനിടെ യുവതി പ്രസവിച്ചു
ഹൈദരാബാദ്: ഗതാഗതസൗകര്യമില്ലാത്തതുകൊണ്ട് ഊരില്‍ നിന്ന് കിലോമീറ്ററുകള്‍ ദൂരെയുള്ള ആശുപത്രിയിലെത്തിക്കാന്‍ കുടുംബാംഗങ്ങള്‍ ചുമന്നുകൊണ്ട് പോകുന്നതിനിടയില്‍ ആദിവാസി യുവതി പ്രസവിച്ചു. ഹൈദരാബാദിലെ വിജയനഗരം ജില്ലയിലെ മസാക്ക ഗ്രാമത്തിലെ ആദിവാസി ഊരിലുള്ള യുവതിയ്ക്കാണ് വഴിയില്‍ പ്രസവിക്കാനുള്ള ദുര്യോഗമുണ്ടായത്. മുളയും കയറും തുണിയുമുപയോഗിച്ചുണ്ടാക്കിയ ഒരു തൊട്ടിലിലിരുത്തിയാണ് യുവതിയെ പ്രസവത്തിനായി കൊണ്ടു പോയത്. കൂട്ടത്തിലുള്ള ഒരു യുവാവ് പകര്‍ത്തിയ വീഡിയോയിലാണ് ആശുപത്രിയിലേക്കുള്ള യാത്രയുടെ രംഗങ്ങളുള്ളത്. ഇത്തരത്തിലുള്ള അസൗകര്യങ്ങള്‍ പലപ്രാവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. ചെളിയും കല്ലുകളും കുഴികളും നിറഞ്ഞ പാതയിലൂടെ നമുക്ക് തനിച്ചു നടന്നുപോകുന്നത് തന്നെ വളരെ ബുദ്ധിമുട്ടാണ്. …
Read Moreസ്ഥിരമായി ലാപ് ടോപ് ഉപയോഗിക്കുന്ന ആള്‍ ആണോ ?ഇത് വായിക്കാതെ പോകരുത്
ഈ തിരക്കുപിടിച്ച ജീവിതത്തിൽ ലാപ്പ് ടോപ്പിന്റെ പങ്ക് ചെറുതല്ല. ലാപ്പ് ടോപ്പ് ഇല്ലാത്തവരായും ഇന്ന് ആരുമില്ല. ലാപ്ടോപ്പ് മടിയിൽ വച്ച് ജോലി ചെയ്യുന്നവരാണ് ഇന്ന് അധികവും. ചാർജ് ഉണ്ടെങ്കിൽ ലാപ്പ് ടോപ്പ് എവിടെ വേണമെങ്കിലും കൊണ്ടു പോവാം.മടിയിൽ വെച്ചു ജോലി ചെയ്യാം എന്നുള്ളതാണ് ലാപ്ടോപ്പിന്റെ ഏറ്റവും വലിയ ഗുണം. പക്ഷേ ഈ ഗുണം കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യം പലരും ചിന്തിക്കാറില്ല. ലാപ്ടോപ്പിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് പലരും ചിന്തിക്കാതെ പോവുകയാണ്. ലാപ്പ് ടോപ്പുകൾ വിവിധ ഫ്രീക്വൻസികളിൽ വൈദ്യുത കാന്തിക തരംഗങ്ങൾ പ്രസരിപ്പിക്കുന്നു . ഇവ മനുഷ്യശരീരത്തിനു…
Read Moreസ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ശരീരത്തില്‍ തേളുകളെ കടത്തിവിടുന്ന കര്‍ണാടകയിലെ അപൂര്‍വ ആചാരം ശ്രദ്ധ നേടുന്നു.
ബംഗളൂരു: വിശ്വാസത്തിന്റെ പേരിൽ മനുഷ്യർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ എന്തൊക്കെയാണ്. കർണാടകയിലെ കണ്ട്കൂർ ഗ്രാമത്തിൽ നടക്കുന്ന നാഗപഞ്ചമി ദിനാഘോഷം അത്തരത്തിലൊന്നാണ്. കൊച്ചുകുട്ടികളുടെയടക്കം മുഖത്തും തലയിലും തേളുകളെ കടത്തിവിടുന്ന ആചാരമാണ് ഇവിടുത്തെ പ്രത്യേകത. തേളുകളുടെ അനുഗ്രഹം തേടി വർഷംതോറും ഇവിടെയെത്തുന്ന ഭക്തരുടെ എണ്ണം കൂടിവരികയാണ്. വിദേശമാധ്യമങ്ങളിലടക്കം ഇതിന് പ്രചാരവും ലഭിക്കുന്നു. കൊണ്ടമ്മായിയെന്ന ദേവിയെ പ്രീതിപ്പെടുത്താനാണ് തേളുകളെ ഉപയോഗിച്ചുള്ള പ്രാർത്ഥന. കുട്ടികളുടെ തലയിൽകൂടി തേളുകളെ കടത്തിവിടുമ്പോൾ മുതിർന്നവർ അവരുടെ മുഖത്തുകൂടിയും മറ്റും ഇവയെ കടത്തിവിടും. ചിലർ തേളുകളെ വായിലിടുകയും ചെയ്യും. ഐശ്വര്യത്തിനും ആരോഗ്യത്തിനും സമൃദ്ധിക്കുമായാണ് ഈ ചടങ്ങുകൾ നടത്തുന്നത്.…
Read Moreസർക്കാരിന്റെ കീഴിലെ എല്ലാ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്കിനു സമ്പൂർണ നിരോധനം.
ബെംഗളൂരു: സർക്കാർ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്കിന് സമ്പൂർണ നിരോധനം. സർക്കാർ വകുപ്പുകൾ, ബോർഡുകൾ, കോർപറേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സെമിനാറുകൾ, സമ്മേളനങ്ങൾ, യോഗങ്ങൾ തുടങ്ങി ഒരു പരിപാടിയിലും പ്ലാസ്റ്റിക് ഉപയോഗിക്കാൻ പാടില്ലെന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. കുടിവെള്ളത്തിനായി 20 ലീറ്ററിന്റെ പ്ലാസ്റ്റിക് ക്യാൻ ഉപയോഗിക്കാം. ഇതൊഴികെ പ്ലാസ്റ്റിക് കുപ്പികളോ, കപ്പുകളോ പാടില്ല. എല്ലാ ഓഫിസുകളിലും വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിക്കാനും നിർദേശമുണ്ട്. സർക്കാർ നീക്കത്തെ പരിസ്ഥിതി പ്രേമികൾ സ്വാഗതം ചെയ്തു. സംസ്ഥാനത്തു പ്ലാസ്റ്റിക് ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ 2016 മാർച്ചിൽ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും ഫലപ്രദമായി നടപ്പാക്കാനായിരുന്നില്ല. ബെംഗളൂരുവിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും ഫ്ലെക്സുകൾക്കുമെല്ലാം ബിബിഎംപിയും…
Read Moreമണിക്കൂറുകൾക്കൊണ്ട് അയ്യായിരം പേർ കണ്ട ബെംഗളൂരു മലയാളികളുടെ ഓണപ്പാട്ട് “മെട്രോണം”പതിനായിരത്തിന്റെ നിറവിൽ.
ബെംഗളൂരു : നഗരത്തിലെ മലയാളി യുവാക്കൾ അണിയിച്ചൊരുക്കിയ ഓണ ആൽബം “മെട്രോണ”ത്തിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ അയ്യായിരത്തോളം ആളുകൾ യൂടൂബിൽ കണ്ട ഓണപ്പാട്ട് ദിവസങ്ങൾക്കുള്ളിൽ പതിനായിരം കാഴ്ചകൾ (വ്യൂ) കടന്നിരിക്കുകയാണ്. സംഗീതത്തിലും ദൃശ്യാവിഷ്കാരത്തിലും മലയാളത്തിന്റെ ലാളിത്യം ഒളിപ്പിച്ച് വച്ചിരിക്കുന്ന ആൽബത്തിന്റെ രചനയും ഗാനാലാപനവും കേരളത്തിന്റെ ഗൃഹാതുരത്വത്തിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്നതാണ്. ” ത്യാഗരാജ സ്വാമികളുടെ എന്തൊരു മഹാനുഭാവുലു എന്ന കൃതി സ്ഥിരമായി മന നം ചെയ്ത് അതിന്റെ 3, 4 നോട്ടുകൾ ചേർത്ത് സൃഷ്ടിച്ചെടുത്തതാണ് ഈ ഗാനം.ഏകാദശം 5…
Read Moreയശ്വന്ത്പൂർ– കണ്ണൂർ എക്സ്പ്രസിന്റെ സമയമാറ്റം യാത്രക്കാരെ വലയ്ക്കുന്നു
യശ്വന്ത്പൂർ– കണ്ണൂർ എക്സ്പ്രസിന്റെ സമയമാറ്റം യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. നേരത്തേ രാത്രി 8നു പുറപ്പെട്ട് രാവിലെ 9.10ന് കണ്ണൂരെത്തിയിരുന്ന ട്രെയിൻ ഓഗസ്റ്റ് മുതൽ എത്തുന്നത് വൈകിയാണ്. പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ലെങ്കിലും പാലക്കാട് മുതൽ ചെന്നൈ – മംഗലാപുരം മെയിലിന്റെ പിന്നാലെയാണ് യശ്വന്ത്പുരിന്റെ യാത്ര. പാലക്കാട് മുതൽ കണ്ണൂർ വരെ 14 സ്റ്റോപ്പുകളുള്ള മംഗലാപുരം മെയിലിന്റെ പിന്നിൽ 8 സ്റ്റോപ്പുകൾ മാത്രമുള്ള യശ്വന്ത്പുർ സർവീസ് നടത്തുന്നത് യാത്രക്കാർക്കു സമയനഷ്ടവും റെയിൽവേക്കു വരുമാനം നഷ്ടവും ഉണ്ടാക്കുന്നുണ്ടെന്നാണു പരാതി. വാരാന്ത്യങ്ങളിൽ ബെംഗളൂരുവിൽനിന്ന് നാട്ടിൽ വന്നു പോകുന്നവർക്ക് ട്രെയിനിന്റെ സമയമാറ്റം ബുദ്ധിമുട്ടായി. ഇതോടെ മലബാർ ഭാഗത്തേക്കുള്ള പതിവു യാത്രക്കാർ…
Read More