ഹൈദരാബാദ്: ഗതാഗതസൗകര്യമില്ലാത്തതുകൊണ്ട് ഊരില്‍ നിന്ന് കിലോമീറ്ററുകള്‍ ദൂരെയുള്ള ആശുപത്രിയിലെത്തിക്കാന്‍ കുടുംബാംഗങ്ങള്‍ ചുമന്നുകൊണ്ട് പോകുന്നതിനിടയില്‍ ആദിവാസി യുവതി പ്രസവിച്ചു. ഹൈദരാബാദിലെ വിജയനഗരം ജില്ലയിലെ മസാക്ക ഗ്രാമത്തിലെ ആദിവാസി ഊരിലുള്ള യുവതിയ്ക്കാണ് വഴിയില്‍ പ്രസവിക്കാനുള്ള ദുര്യോഗമുണ്ടായത്.
മുളയും കയറും തുണിയുമുപയോഗിച്ചുണ്ടാക്കിയ ഒരു തൊട്ടിലിലിരുത്തിയാണ് യുവതിയെ പ്രസവത്തിനായി കൊണ്ടു പോയത്. കൂട്ടത്തിലുള്ള ഒരു യുവാവ് പകര്‍ത്തിയ വീഡിയോയിലാണ് ആശുപത്രിയിലേക്കുള്ള യാത്രയുടെ രംഗങ്ങളുള്ളത്. ഇത്തരത്തിലുള്ള അസൗകര്യങ്ങള്‍ പലപ്രാവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.
ചെളിയും കല്ലുകളും കുഴികളും നിറഞ്ഞ പാതയിലൂടെ നമുക്ക് തനിച്ചു നടന്നുപോകുന്നത് തന്നെ വളരെ ബുദ്ധിമുട്ടാണ്. അപ്പോള്‍ ഒരു ഗര്‍ഭിണിയെ എന്തുമാത്രം സാഹസികമായാണ് ചുമന്നുകൊണ്ടു പോകുന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആറ് ഏഴ് കിലോമീറ്ററുകള്‍ കഴിഞ്ഞപ്പോഴെയ്ക്കും പ്രസവവേദന അസഹനീയമായതിനെ തുടര്‍ന്ന് യുവതി കൂടെയുള്ള സ്ത്രീകളുടെ സഹായത്തോടെ പ്രസവിച്ചു.
വീഡിയോ കാണാം:
#WATCH: A pregnant woman being carried by her relatives through a forest for 4 km in Vijayanagaram district due to lack of road connectivity. Hospital was 7 km away from the village but she delivered midway & returned. Both the baby & the mother are safe. (4.9.18) #AndhraPradesh pic.twitter.com/fvGZlYwDCl
— ANI (@ANI) September 7, 2018
വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്‍റെ ഉദ്ദേശം അധികൃതരുടെ കണ്ണുതുറപ്പിക്കലാണെന്ന് പകര്‍ത്തിയ യുവാവ് വ്യക്തമാക്കുന്നു. ഇത് കണ്ടിട്ടെങ്കിലും വിജയനഗരത്തെ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഉപകാരപ്രദമായ രീതിയിലുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണിവര്‍.
ജൂലായ് 29 ന് സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ഇവിടെ. അന്ന് 12 കിലോമീറ്ററാണ് യുവതിയെ ബന്ധുക്കള്‍ ചുമന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.