കബൺ പാർക്കിൽ യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ടു സുരക്ഷാ ജീവനക്കാർക്ക് ജീവപര്യന്തം

ബെംഗളൂരു : കബൺ പാർക്കിൽ മൂന്നു വർഷം മുൻപ് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ടു സുരക്ഷാ ജീവനക്കാർക്ക് ജീവപര്യന്തം തടവും 25000 രൂപ വീതം പിഴയും. അസമിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡുമാരായ ബോളിൻ ദാസ് (41), രാജു മേട്ടി (31) എന്നിവർക്കാണ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി എം.ലതാകുമാരി ശിക്ഷ വിധിച്ചത്. 2015 നവംബർ 11നാണ് കേസിന് ആസ്പദമായ സംഭവം. കബൺ പാർക്കിനുള്ളിലെ കർണാടക ലോൺ ടെന്നീസ് അസോസിയേഷനിൽ ചേരാനെത്തിയ യുവതി പുറത്തേക്കുള്ള വഴി കണ്ടെത്താനാകാതെ ഗാർഡുമാരോട് സഹായം ചോദിക്കുകയായിരുന്നു. രാത്രി…

Read More

വിഭജനം ആവശ്യപ്പെടുന്നവരോട് പ്രതിഷേധം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് യെദിയൂരപ്പ

ബെളഗാവി: അനുനയ ശ്രമങ്ങളുമായി ഇന്നലെ ബെളഗാവിയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി.എസ്.യെഡിയൂരപ്പ, പ്രതിഷേധം പിൻവലിക്കാൻ ആവശ്യപ്പെട്ടു. വടക്കൻ കർണാടകയുടെ പ്രശ്നങ്ങൾക്കു പരിഹാരം പ്രത്യേക സംസ്ഥാന രൂപീകരണമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി കുമാരസ്വാമിയുടെ വിഭജിച്ചു ഭരിക്കൽ തന്ത്രം ജനതാദൾ എസിനു സ്വാധീനമുള്ള 37 നിയമസഭാ മണ്ഡലങ്ങളിലേ നടപ്പിലാക്കാനാകൂ എന്ന് യെഡിയൂരപ്പ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവെഗൗഡയുടെ സംഭാവന എന്താണെന്ന് യെഡിയൂരപ്പ ചോദിച്ചു. മഠാധിപതികളുടെ പ്രതിഷേധ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർണാടകയുടെ മുൻ മുഖ്യമന്ത്രിമാരായ നിജലിംഗപ്പ, എസ്.ആർ ബൊമ്മെ, വീരേന്ദ്ര…

Read More

ആളുകള്‍ ഏറ്റവും അധികം വെറുക്കുന്ന ഫുട്ബോള്‍ ക്ലബ്ബുകള്‍ ഇവയാണ്!

ലോകം മുഴുവന്‍ ആരാധകരുള്ള കായികയിനമാണ് കാല്‍പന്തുകളി. ടീമുകളുടെ ഭാഗം ചേര്‍ന്ന് മത്സരത്തെ കൂടുതല്‍ ആവേശപൂര്‍ണമാക്കുന്നതും ആരാധകര്‍ക്ക് ഹരമാണ്. എന്നാലിപ്പോള്‍, ഏറ്റവും കൂടുതല്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ പ്രീമിയര്‍ ലീഗ് ക്ലബുകളെ  തെരെഞ്ഞെടുത്തിരിക്കുകയാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ മിറര്‍. കഴിഞ്ഞ കുറച്ചു സീസണുകളായി പ്രതിരോധ ഫുട്‌ബോള്‍ കളിക്കുന്ന ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് ആരാധകര്‍ ഏറ്റവും അധികം വെറുക്കുന്ന ടീമുകള്‍ എന്നാണ് സര്‍വേയില്‍ പറയുന്നത്. റോമന്‍ അബ്രമോവിച്ച് ക്ലബിനെ വാങ്ങിയതിന് ശേഷം ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വന്‍തുക എറിഞ്ഞ ക്ലബാണ് ചെല്‍സി. അതിനു ശേഷവും പ്രതിരോധത്തിലൂന്നിയ കളിയില്‍ നിന്ന് മാറാത്തതാണ്…

Read More

ബാനസവാടിയിൽ സൈനിക മേഖലയിൽ ചന്ദനം കടത്താൻ എത്തിയവർക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു;ഒരാള്‍ക്ക് പരിക്ക്.

ബെംഗളൂരു : ബാനസവാടിയിൽ സൈനിക മേഖലയിൽ ചന്ദനം കടത്താൻ എത്തിയവർക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ നിറയൊഴിച്ചു. ഒരാൾക്കു പരുക്ക്. തമിഴ്നാട് സ്വദേശി ആർ.രാമ (40)നാണ് വെടിയേറ്റത്. തിങ്കളാഴ്ച രാത്രിയാണു സംഭവം. മദ്രാസ് എൻജിനീയർ ഗ്രൂപ്പ് ആൻഡ് കോറിന്റെ (എംഇജി) ക്യാംപസിന്റെ മതിൽചാടിയെത്തിയ ഇവർ ചന്ദനമരം മുറിക്കുന്നതിനിടെ ശബ്ദം കേട്ടാണു സുരക്ഷാജീവനക്കാർ എത്തിയത്. കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ വാൾ ഉപയോഗിച്ച് ഇവർ സൈനികരെ ആക്രമിക്കാൻ മുതിർന്നതോടെയാണു വെടിവച്ചതെന്നാണു സൈനികരുടെ വിശദീകരണം. പരുക്കേറ്റയാളെ സൈനികർതന്നെ ബൗറിങ് ആശുപത്രിയിലെത്തിച്ചു. ഇതിനു മുൻപും എംഇജി ക്യാംപസിൽനിന്നു ചന്ദനമരം മോഷണം പോയിട്ടുണ്ട്.

Read More

വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളിൽ കന്നഡ നിർബന്ധമാക്കുന്ന നടപടിയുടെ ഭാഗമായി ഇതര ഭാഷകളിലുള്ള ബോർഡുകൾ ബിബിഎംപി നീക്കിത്തുടങ്ങി.

ബെംഗളൂരു : വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളിൽ കന്നഡ നിർബന്ധമാക്കുന്ന നടപടിയുടെ ഭാഗമായി ഇതര ഭാഷകളിലുള്ള ബോർഡുകൾ ബിബിഎംപി നീക്കിത്തുടങ്ങി. ഒട്ടേറെ തവണ നിർദേശം നൽകിയിട്ടും കന്നഡയിൽ ബോർഡ് സ്ഥാപിക്കാൻ മടിച്ച സ്ഥാപനങ്ങളാണ് നടപടി നേരിടുന്നത്. കോറമംഗല ഫോറം മാളിനുള്ളിലെ സ്ഥാപനങ്ങളിലെ ബോർഡുകൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തു. 15 ദിവസത്തിനകം കന്നഡയിലുള്ള ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയ ഉദ്യോഗസ്ഥർ ലൈസൻസ് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കർണാടക മുൻസിപ്പൽ കോർപറേഷൻ ആക്ട് പ്രകാരം ബോർഡിന്റെ 60 ശതമാനം കന്നഡ ഭാഷയിലായിരിക്കണം. ബാക്കി 40 ശതമാനം സ്ഥലത്ത്…

Read More

കാറിന് പിന്നിൽ ടാങ്കർ ലോറിയിടിച്ച് കണ്ണൂർ സ്വദേശികളായ ഒരു  കുടുംബത്തിലെ ആറു പേർക്ക് പരുക്ക്.

മണ്ഡ്യ: കാറിന് പിന്നിൽ ടാങ്കർ ലോറിയിടിച്ച് കണ്ണൂർ സ്വദേശികളായ ഒരു  കുടുംബത്തിലെ ആറു പേർക്ക് പരുക്ക്. കാർ ഓടിച്ചിരുന്ന കണ്ണൂർ പള്ളിക്കുന്ന് സ്വദേശി റിജേഷ് (41), സഹോദരൻ റിബിൻ (38), ഭാര്യ ശ്രീദേവി (30), മകൾ തനിഷ  (ഏഴ്), വർണദ് (17), ഷിനിത്ത് (35) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ പത്തിന് മണ്ഡ്യയിലാണ് അപകടം. ബെംഗളൂരു കൊത്തന്നൂരിലെ ബന്ധുവീട്ടിലേക്ക് വരുകയായിരുന്ന ഇവരുടെ കാറിന് പിന്നിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ വട്ടം മറിഞ്ഞു. കെഎംസിസി മണ്ഡ്യ യൂണിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ പരുക്കേറ്റവരെ…

Read More

‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ സെപ്റ്റംബർ 21ന് റിലീസ് ചെയ്യും.

കൊച്ചി: സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ സെപ്റ്റംബർ 21ന് സംസ്ഥാനത്തെ അറുപതോളം പ്രമുഖ തീയേറ്ററുകളിൽ റിലീസ് ചെയ്യും. ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രമെന്ന് ഖ്യാതിയുള്ള സിനിമ വർക്കല, പുനലൂർ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ റെക്കോർഡ് വേഗത്തിലാണ് പൂർത്തിയായത്. പ്രമുഖ പ്രവാസി വ്യവസായിയും ഹോളിവുഡ് സംവിധായകനുമായ സോഹൻ റോയിയാണ് ഏരീസ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. അഞ്ചു വർഷം കൊണ്ട് ഇൻഡിവുഡിന്‍റെ നേതൃത്വത്തിൽ നിർമ്മിക്കാൻ പോകുന്ന ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാണ് ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’. ഇൻഡിവുഡ്…

Read More

മനുഷ്യ സാദൃശ്യമുള്ള പന്നിക്കുഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ കഥ!

മനുഷ്യ ലക്ഷണങ്ങളുമായി പിറന്ന് വീണ ഒരു വിചിത്രജീവിയുടെ ചിത്രങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കെനിയയിലെ മുരങ്ങയില്‍ ആകസ്മികമായി മനുഷ്യ സാദൃശ്യമുള്ള പന്നിക്കുഞ്ഞിനെ പ്രസവിക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത. പ്രസവ ശേഷം ആരോഗ്യസ്ഥിതി മോശമായ മനുഷ്യ-പന്നിക്കുഞ്ഞ് മരിച്ചെന്നും ഇതിനിടെ വാര്‍ത്ത പടര്‍ന്നു. ഈ അത്ഭുത ജീവിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലോകാവസാനം വരെ പലരും ഉറപ്പിച്ചു. A pig in kakamega has delivered a baby boy.When will jesus come ? pic.twitter.com/cVOUo7yWvI — mtandao.ke (@MtandaoKe) July 26, 2018…

Read More

അണക്കെട്ടുകൾ നിറഞ്ഞതോടെ കോളടിച്ചത് വൈദ്യുതിബോർഡിന്

തിരുവനന്തപുരം: മുമ്പൊരിക്കലും ഇല്ലാത്തവിധം അണക്കെട്ടുകൾ നിറഞ്ഞതോടെ കോളടിച്ചത് വൈദ്യുതിബോർഡിന്. കനത്ത മഴ കിട്ടിയത് കാരണം വൈദ്യുതിയുടെ ഉത്പാദനം കൂട്ടി ഇപ്പോൾ വൈദ്യുതി വിൽക്കുകയാണ് കേരളം. ബിഹാറിലേക്കുമാത്രം 100 മെഗാവാട്ട് വൈദ്യുതിയാണ് കേരളം വിൽക്കുന്നത്. പകൽ നൽകുന്നതിന് യൂണിറ്റിന് നാലര രൂപയാണ് വില. ഉപയോഗം കൂടിയ സമയമായ വൈകീട്ട്   ആറുരൂപയുമാണ് ഈടാക്കുന്നത്. മാത്രമല്ല, വാങ്ങിയ വൈദ്യുതി മടക്കി കൊടുത്ത് കടം വീഡാനും ഇപ്രാവശ്യം കഴിയുന്നു.  ഹരിയാനയിൽനിന്ന് കഴിഞ്ഞ വേനൽക്കാലത്ത് വാങ്ങിയ വൈദ്യുതിയാണ് കേരളത്തിന് ഇപ്പോള്‍ തിരിച്ചു കൊടുക്കാന്‍ കഴിയുന്നത്. ഇതിനുപുറമേ പവർ എക്‌സ്‌ചേഞ്ചുവഴി ദിവസം 500-600…

Read More

ട്രായ് തലവന്‍ നടത്തിയ ആധാര്‍ വെല്ലുവിളി; സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന

മുംബൈ: ആധാർ വിവരങ്ങളുടെ സുരക്ഷയെ ചോദ്യം ചെയ്ത് എന്‍ഡിഎ ഘടകകക്ഷി ശിവസേന രംഗത്ത്‌. ശിവസേനയുടെ മുഖപത്രമായ സാമനയിലാണ് ആധാര്‍ വിവരങ്ങളുടെ സുരക്ഷ ഉറപ്പുനല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്‍റെ നയങ്ങളെ ശിവസേന ചോദ്യം ചെയ്യുന്നത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലോകത്തിന് വ്യക്തമായി എന്ന് സാമനയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ 28ന് ട്രായ് ചെ​യ​ര്‍​മാ​ന്‍ ആ​ര്‍ എ​സ് ശ​ര്‍​മ നല്‍കിയ ആധാര്‍ വെല്ലുവിളിയാണ് സാമന ആധാരമാക്കിയത്. ഒരു ഉന്നത അധികാരിയുടെ വെല്ലുവിളി പൊളിച്ചടുക്കിയ ഹാക്കര്‍മാര്‍ സര്‍ക്കാരിന്‍റെ വാദം എത്രമാത്രം പൊള്ളയാണെന്ന് കാട്ടിക്കൊടുക്കുകയും ചെയ്തു. ആധാര്‍ വിവരങ്ങള്‍ സുരക്ഷതിമാണ് എന്നുറപ്പിക്കാനാണ്…

Read More
Click Here to Follow Us